Posts

Showing posts from March, 2017

വിശ്വാസികൾ സഭകളിൽ നിന്നകലുന്നുവോ? ഒരന്വേഷണം? Fr.Johnson Punchakonam

ആധുനിക ക്രൈസ്തവസമൂഹം സാമ്പത്തിക-സാമൂഹിക-ആത്മീയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. യഥാർഥ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു പരിഹാരം കണ്ടെത്തുവാൻ നാം ശ്രമിക്കാതെ "ഇരുട്ടുകൊണ്ടു ഒട്ട അടക്കുന്ന" സമീപനം സ്വീകരിക്കുന്നത് ശാശ്വതപരിഹാരമാകിൽല. വിശ്വാസികൾ സഭകൾ വിടുന്നെങ്കിൽ അതിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്തണം. നഷ്ട്ടപ്പെട്ട ആടുകളെ കണ്ടെത്തുവാനും തിരികെ കൊണ്ടുവരുവാനുമുൾള കഠിനമായ ഒരു പരിശ്രമം സഭകളും, ഇടവകകളും, ഇടയന്മാരും നടത്തേണ്ടിയിരിക്കുന്നു. സ്വയം തിരുത്തലിനുവേണ്ടിയുള്ള ഒരന്വേഷണമാണ് ഇത്. തിരുത്തലിനും പുനർ ക്രമീകരണങ്ങൾക്കും ഇനിയും അവസരങ്ങൾ ഉണ്ട്. 2018 മുതൽ 2020 വരെയുൾള വർഷങ്ങൾ മറ്റെല്ലാ അജണ്ടകളും മാറ്റിവച്ച് "പുനരേകീകരണ വർഷമായി" കൊണ്ടാടാം. ഈ വിഷയം പഠന വിധേയമാക്കിയപ്പോൾ ഞാൻ കണ്ടെത്തിയ ചില യാഥാർഥ്യങ്ങൾ കൂടുതൽ പഠനത്തിനായി കുറിക്കുന്നു. • ഇടയന്മാർ സാധാരണക്കാർക്കും, പാവപ്പെട്ടവര്ക്കും സമീപിക്കാൻ സാധിക്കാത്ത സാഹചര്യം • ആർഭാടജീവിതം ശൈലിയാക്കുന്ന നേതൃത്വം • സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ആവശ്യങ്ങളോട് ഇടയന്മാരുടെ പ്രതികരണങ്ങൾ. • വിശ്വാസികളോടുൾള ധാര്ഷ്ട്യത്തോടെയുൾള പെരുമ…