Posts

Showing posts from October, 2017

മതരാഷ്ടീയം..!!!

മതരാഷ്ടീയം..!!!
"മതം" എന്നതിന് "അഭിപ്രായം" എന്നാണ് അർഥം. ഉത്തരാധുനികതയിൽ മതത്തിന് പുതിയ അർഥവും, വ്യാപ്തിയും കൈവന്നിരിക്കുന്നു. ഇന്ന്  മതങ്ങളിലെ വിഭാഗീകതയും, വർഗീയവൽക്കരണവും മതഭീകരതക്ക് വഴിമാറുന്നു. “ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ” (ഋഗ്വേദം:1.89.1) "നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍നിന്നും വന്നുചേരട്ടെ" എന്ന പ്രാര്‍ത്ഥനയും “സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം ദേവാഭാഗം യഥാപൂര്‍വേ സഞ്ജനാനാ ഉപാസതേ” (ഋഗ്വേദം:10.191.2) "നിങ്ങള്‍ ഒന്നിച്ചു ചേരുവിന്‍, ഏക രൂപത്തില്‍ സ്തുതിക്കുവിന്‍, നിങ്ങള്‍ ഏകമനസ്സുള്ളവരാകുവിന്‍, ദേവന്മാര്‍ ഏകമനസ്കരായി യജ്ഞത്തില്‍നിന്നും ഹവിസ്സ് സ്വീകരിക്കുന്നതുപോലെ നിങ്ങളും ഏകമനസ്സുള്ളവരായി ധനാദികളെ സ്വീകരിക്കുന്നവരാകുവിന്‍" എന്ന പ്രാര്‍ത്ഥനയും നമ്മെ പഠിപ്പിക്കുന്നത് മത-വിഭാഗീയചിന്തകളില്‍നിന്നുള്ള  മോചനമാണ്. “നാനാത്വത്തിലെ ഏകത്വം” എന്ന തത്വത്തിനലധിഷ്ഠിതവും അത്യന്തം വൈവിധ്യം നിറഞ്ഞതുമായ ചിന്താധാര പഠിപ്പിക്കുന്ന മതങ്ങൾ എല്ലാ തരത്തിലുമുള്ള വിഭാഗീയചിന്തകളില്‍നിന്നും തികച്ചും മുക്തമായ ഒരു മാനവരാശിയെയാണ് വിഭാവനചെയ്യുന്നത്. …

ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന വെടിക്കെട്ട് അനിവാര്യമോ?  

ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന വെടിക്കെട്ട് അനിവാര്യമോ?                      ഫാ.ജോൺസൺ പുഞ്ചക്കോണം  
മനുഷ്യൻ ഉൾപ്പടെ ജീവനുള്ളവയുടെയെല്ലാം ശ്രവണം, കാഴ്ച എന്നിവയ്ക്ക് അതി ശക്തമായ പ്രഹരം ഏൽപ്പിക്കുന്ന ഉഗ്രശേഷിയുള്ള ബോംബുകളും അമിട്ടുകളുമാണ് നമ്മുടെ പെരുന്നളുകളുടെയും, ആഘോഷങ്ങളുടെയും പേരിൽ പൊട്ടി അമരുന്നത്. വെടിക്കെട്ടുകൾ നമുക്ക്  എക്കാലവും മനോഹരകാഴ്ചകൾ സമ്മാനിക്കുമ്പോൾ അതിനുപിന്നിലെ സ്ഫോടനശേഷിയുള്ള രാസവസ്തുക്കളെക്കുറിച്ച് നാം ചിന്തിക്കാറെ ഇല്ല.. 
അമിട്ടുകൾ, കതിനകൾ, പടക്കങ്ങൾ എന്നിവ ഉണ്ടാക്കുവാൻ സാധാരണ ഗൺപൗഡറാണ് ഉപയോഗിക്കുന്നത്. വിവിധ രാസവസ്തുക്കളുടെ സമ്മിശ്രമാണ് ഈ ഗൺപൗഡർ എന്ന് നമുക്കറിയാം. കാഴ്ചകൾ മനോഹരമാക്കുവാൻ വിവിധ വർണ്ണങ്ങൾ പൊഴിക്കുന്ന വെടിക്കെട്ടുകൾ ആഘോഷങ്ങളിലെ മത്സരങ്ങൾക്ക് വഴി മാറുമ്പോൾ നിയമങ്ങളും, ചട്ടങ്ങളും ഇവിടെ നോക്കുകുത്തികളായി മാറുന്നു.
നമ്മുടെ ഉത്സവങ്ങളുടെയും, പെരുന്നളുകളുടെയും, ആഘോഷങ്ങളുടെയും മേമ്പോടിയായി വെടിക്കെട്ടുകൾ ആരംഭിച്ചിട്ട്‌ അധിക വർഷങ്ങളായിട്ടില്ല. ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനു് എകദേശം 200 വർഷത്തെ ചരിത്രപാരമ്പര്യം മാത്രമേ ഉള…
അംശവടിയിലെ പാമ്പിന്റെതല പ്രാകൃതമോ?
ക്രൈസ്തവ സഭകളിൽ ഉപയോഗിച്ചുവരുന്ന അംശവടികളുടെ ആകൃതി ഒരുപോലെയല്ല. അറ്റം വളഞ്ഞും, അറ്റത്തു കുരിശു വച്ച രീതിയിലും, ക്രൂശിത രൂപം ഉള്ള രീതിയിലും, കുരിശു വഹിക്കുന്ന കുഞ്ഞാടിന്റെ രൂപത്തോട് കൂടിയും, ഒറ്റ പാമ്പിന്‍ തല എന്ന രീതിയിലും, കുരിശും രണ്ടു പാമ്പ് എന്ന രീതിയിലും തുടങ്ങിവത്യസ്ഥ രീതിയില്‍ അംശവടികള്‍ അപ്പോസ്തോലിക സഭകളില്‍ കാണാറുണ്ട്.തല പാമ്പിന്റെതും വാല്‍ വടിയുടെ രൂപത്തിലും ഉള്ളതാണ് കേരളത്തിലെ ഓര്‍ത്തോഡോക്സ് സഭകളിലെ ഇടയന്മാര്‍ ഉപയോഗിക്കുന്ന അംശവടി. നിങ്ങൾ ഇപ്രകാരം ചെയ്യുവിൻ എന്ന് കൈപ്പിച്ചകർത്താവിന്റെ തിരു-ശരീര രക്തങ്ങൾ ആഘോഷിക്കുകയും, വിഭചിച്ചു നൽകപ്പെടും ചെയ്യുന്നവിശുദ്ധ ബലിപീഠത്തിൽആരാധനാ സമയത്തും മറ്റും ഈഒറ്റതല പാമ്പിന്റെയോ, കുരിശും ഇരട്ടത്തലയുള്ള പാമ്പിന്റയോ രൂപങ്ങൾ ഉള്ള അംശവടി മാറ്റി കുരിശ് മാത്രം ഉപയോഗിക്കുന്നതല്ലേ അഭികാമ്യം എന്നത് സംബന്ധിച്ച് ഒരു പുനർവായന അനിവാര്യമായിരിക്കുന്നു. എല്ലാത്തിനും നാം നമ്മുടേതായ തിയോളജി കണ്ടുപിടിക്കും എന്നുള്ളതുകൊണ്ട് മാറ്റത്തിന് വിധേയപ്പെടാൻ ഒരുപക്ഷേ നമ്മുടെ മനസ് അനുവദിക്കുകയില്ല.
പിച്ചള സര്‍പ്പം ഇസ്രായേല്‍ ജനം ദൈവത്തിനെതിരെ…
തുരുമ്പെടുക്കുന്നഇരുമ്പുസൗധങ്ങൾ ?  ഫാ. ജോൺസൺപുഞ്ചക്കോണം
“ഇന്ന്കേരളത്തിൽഏറ്റവുംകൂടുതൽപണവുംപൊന്നുംസമ്പത്തുംകുമിഞ്ഞുകൂടുന്നത്ആരാധനാലയങ്ങളിലാണ്. ഈസമ്പത്ത്മുഴുവൻനല്ലകാര്യങ്ങൾക്ക്വേണ്ടിമാത്രമാണോഉപയോഗിക്കുന്നത് ?” ശ്രീ. ഏകെആൻറ്റണികഴിഞ്ഞദിവസംഉയർത്തിയഈചോദ്യംമനോരമചാനലിൽ 9  മണിക്കുചർച്ചചെയ്യപ്പെട്ടതാണ്. ഈവിഷയംപ്രത്യേകിച്ച്ക്രൈസ്തവസഭകൾകൂടുതൽപഠനവിധേയമാക്കേണ്ടതാണ്. 
പ്രപഞ്ചസൃഷ്ടാവായദൈവംതാൻസൃഷ്ടിച്ചപ്രപഞ്ചത്തിലെസൗകര്യങ്ങളും, സമ്പന്നതകളുമെല്ലാംസ്വന്തമായുണ്ടായിരുന്നിട്ടുംസ്വയംശൂന്യനാക്കിദാസരൂപംസ്വീകരിച്ചുകൊണ്ട്ഭൂമിയിൽ മനുഷ്യാവതാരംചെയ്തു. കുറുനരികള്‍ക്കുകൂടുകളുംപറവകള്‍ക്ക്ആകാശവുമുണ്ടെങ്കിലുംമനുഷ്യപുത്രനുതലചായ്ക്കാന്‍