Posts

Showing posts from December, 2017

സഖറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച

* ഒരു കുഞ്ഞു പിറക്കുവാൻ പോകുന്നു എന്ന സന്തോഷത്തിൽ മൗനിയായിരിക്കേണ്ടിവന്ന സഖറിയ പുരോഹിതൻ
* ദൈവം നൽകുവാൻ പോകുന്ന അനുഗ്രഹത്തിന് വേണ്ടി മൗനാമായി കാത്തിരിക്കുന്ന പുരോഹിതൻ
* പ്രാർഥനയുടെ നിറവിൽ പിറന്നുവീണ യോഹന്നാൻ സ്നാപകൻ
* ദൈവത്തിന്റെ കരമുള്ള, ദൈവം പറഞ്ഞ പേരിട്ട ഏറെ വ്യത്യസ്തനായ യോഹന്നാൻ സ്നാപകൻ
* തന്റെ പിന്നാലെ ഒരുവൻ വരുന്നുണ്ട് എന്ന അറിവും തിരിച്ചറിവുമാണ് യോഹന്നാനെ വേറിട്ടവനാക്കുന്നത്.
* കർത്താവിനെ തിരിച്ചറിഞ്ഞ യോഹന്നാൻ സ്നാപകൻ .ഈ തിരിച്ചറിവ് നമുക്ക് നഷ്ടമാകുന്നുണ്ടോ എന്നതാണ് ഇന്നിന്റെ ചോദ്യം ?
* എനിക്ക് പിന്നാലെ ജലപ്രളയം എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് യോഹന്നാൻ സ്നാപകൻ. ഈ തിരിച്ചറിവ് വഴിമാറി കൊടുക്കുവാനുള്ള വിവേകമായി മാറി. നമുക്കൊക്കെ ഒരുപക്ഷെ ദുസ്സഹമായി തോന്നാൻ സാധ്യതയുള്ള മാനസിക അനുഭവം
* അവസരവാദികൾ എന്നൊരു കൂട്ടർ ഉണ്ട്. സ്വന്തമായി നിലപാടുകൾ ഇല്ലാത്തവർ. ഇക്കൂട്ടർക്ക് അവരെ കുറിച്ച് പോലും ഉറപ്പില്ല
* തന്നെ കുറിച്ച് നല്ലത് കേൾക്കണമെന്നാണ് ഇക്കൂട്ടരുടെ ആഗ്രഹം
* ചിലതൊക്കെ പറയുവാനും ചിലതിലെ കുറവുകളെ കാട്ടികൊടുക്കുവാനും കഴിയുന്നവർ ഈ ലോകത്തുണ്ടാവണം എന്ന് യോഹന്നാൻ സ്നാപകൻ തന്റെ ജ…
Image
നിത്യകന്യകയും ദൈവമാതാവുമായ വി. കന്യക മറിയം

“ദൈവ പ്രസവിത്രി – കന്യക മറിയാമി-
ന്നുയരുന്നോയറില്‍ -സുഖപരിമളധൂപം”


Mother of God (Μήτηρ Θεοῦ) and the Theotokos = God bearer (ദൈവ പ്രസവിത്രി)
Virgin (Greek παρθένος, parthénos) നിത്യകന്യക എന്നീ വിശേഷണങ്ങളാണ്
സഭാ പിതാക്കന്മ്മാര്‍ മാതാവിന് നല്‍കുന്നത്.
“എന്‍റെ കര്‍ത്താവിന്‍റെ മാതാവ്‌” എന്ന് ആദ്യം വിളിച്ചത് എലിസബത്ത് ആണ് .
വി. വേദ പുസ്തകത്തില്‍ പരിശുദ്ധദൈവമാതാവിനെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം ഉല്പത്തി 3 :15 ” സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്‍റെ തല തകര്‍ക്കും”
കാണുന്നു.
എശയാവ് 7 :14 “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും ..” ഗോസ്പല്‍
ഓഫ് ബര്‍ത്ത്‌ ഓഫ് മേരി” എന്ന പുസ്തകത്തില്‍ മറിയാമിന്‍റെ ജീവ ചരിത്രം
ഇപ്രകാരം പറയുന്നു. ലേവി ഗോത്രത്തില്‍ അബിയകൂറില്‍പെട്ട ഹന്നാ-യുയാക്കിം ദമ്പതികളുടെ മകളായി ബി.സി.20 – ല്‍ ജനിച്ച മറിയമിനെ മാതാപിതാക്കള്‍ മൂന്നാം വയസില്‍ യെരുശലേം ദേവാലയത്തില്‍ സമര്‍പ്പിച്ചു. യഹൂദ നിയമമനുസരിച്ച് 14 വയസുവരെ ദേവാലയത്തില്‍ വളര്‍ന്ന മറിയം വിവാഹത്തിനായി സ്വന്ത ഭവനത്തിലേക്ക്‌ പോകുവാന്‍ മഹാപുരോഹിതന്‍ കല്‍പ്പിച്ചു. എന്നാല്‍ താന്‍ …
Image
സന്തോഷം പങ്കുവക്കലിന്റെ രീതിശാസ്ത്രം. Luke 1:39,40,43
Fr.Johnson Punchakonam
“ആ നാളുകളിൽ മറിയ എഴുന്നേറ്റു മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടുചെന്നു,
സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു.
എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെനിന്നു ഉണ്ടായി.”
ജീവിതത്തിൽ സന്തോഷം പരസ്പരം പങ്കുവക്കാൻ കഴിയണം. കാരണം അത് വ്യക്തിയിൽ നിന്നും പുറത്തേക്കു വരുന്ന വികാരമാണ്. ഒരിക്കലും നശിക്കാത്ത ആഹ്ലാദമാണ് ആനന്ദം. ദൈവമാതാവ് കാട്ടിത്തരുന്ന സന്തോഷം പങ്കുവക്കലിന്റെ രീതിശാസ്ത്രം ഒരിക്കലും നശിക്കാത്ത ആഹ്ലാദമായ ആനന്ദത്തിനു വഴിമാറുന്നു. ശരിയായ സ്നേഹം സ്വതന്ത്രമാണ്. നമ്മെ സ്നേഹിക്കുന്നവര്‍ക്ക് നാം തികഞ്ഞ സ്വാതന്ത്ര്യം കൊടുക്കണം. ഒന്നും അവരില്‍നിന്നും പ്രതീക്ഷിക്കരുത്, പക്ഷേ അങ്ങോട്ട് നിറയെ നല്കണം,
ഉപദേശിക്കാം, പക്ഷേ കല്പനയാകരുത്. അവരുടെ സ്നേഹം എനിക്കു മാത്രം മതി എന്ന് ശഠിക്കരുത്. അതൊക്കെ സ്നേഹത്തെ നിലനിറുത്താന് ‍സഹായിക്കില്ല. പക്ഷേ അങ്ങനെ സ്നേഹിക്കാന്‍ കഠിന പരിശീലനം തന്നെ വേണം. അതിനു കഴിഞ്ഞാല്‍ എല്ലാവരുടേയും സ്നേഹം …
Image
ഒരു പേരിലെന്തിരിക്കുന്നു എന്ന് മാത്രം ഇനി ചോദിക്കരുത്. Fr.Johnson Punchakonam
വി.ലൂക്കോസ് 1 : 59-64 എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർപോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു. അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു. അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു. പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു. അവൻ ഒരു എഴുത്തുപലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു. ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
ഒരു പേര്‌ കേള്‍ക്കുമ്പോള്‍ / ഓര്‍ക്കുമ്പോള്‍ / കാണുമ്പോള്‍ ചിലപ്പോൾ നമ്മുടെ മനസ്സില്‍ ചില ചിത്രങ്ങള്‍, ധാരണകള്‍, സങ്കല്‍പ്പങ്ങള്‍ ഒക്കെ തെളിഞ്ഞു വരാറുണ്ട്.
ഈ അടുത്ത കാലത്ത് കണ്ട ഒരു പരസ്യം ഇങ്ങനെയാണ് "കുഞ്ഞിനു വേണം ഒരു കിടു പേര്"!! വെറൈറ്റി ലക്ഷ്യമിടുന്ന പുത്തൻ മാതാപിതാക്കൾ. അർത്ഥമില്ലാത്ത പേരുകൾ ഇടുവാൻ ബദ്ധപ്പെടുന്ന ലോകം. ഒരു കുട്ടി…