ഒരു പേരിലെന്തിരിക്കുന്നു എന്ന് മാത്രം ഇനി ചോദിക്കരുത്.

Fr.Johnson Punchakonam


വി.ലൂക്കോസ് 1 : 59-64 എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർപോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു. അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു. അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു. പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു. അവൻ ഒരു എഴുത്തുപലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു. ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.

ഒരു പേര്‌ കേള്‍ക്കുമ്പോള്‍ / ഓര്‍ക്കുമ്പോള്‍ / കാണുമ്പോള്‍ ചിലപ്പോൾ നമ്മുടെ മനസ്സില്‍ ചില ചിത്രങ്ങള്‍, ധാരണകള്‍, സങ്കല്‍പ്പങ്ങള്‍ ഒക്കെ തെളിഞ്ഞു വരാറുണ്ട്.

ഈ അടുത്ത കാലത്ത് കണ്ട ഒരു പരസ്യം ഇങ്ങനെയാണ് "കുഞ്ഞിനു വേണം ഒരു കിടു പേര്"!! വെറൈറ്റി ലക്ഷ്യമിടുന്ന പുത്തൻ മാതാപിതാക്കൾ. അർത്ഥമില്ലാത്ത പേരുകൾ ഇടുവാൻ ബദ്ധപ്പെടുന്ന ലോകം. ഒരു കുട്ടി ജനിച്ചാൽ ആണോ ? പെണ്ണോ ? എന്ന ചോദ്യത്തിനു പിറകേ വരുന്ന ചോദ്യമാണ് 'കുട്ടിക്ക് പേരിട്ടോ ?' എന്നത്. ഈ ന്യു ജനറേഷൻ ഒരു സ്ത്രീ ഗര്ഭം ധരിക്കുമ്പോൾ മുതൽ പേര് അന്വേഷണം ആരഭിക്കും. അതിനായി കേറാത്ത സേർച്ച് എൻജിനുകളും വെബ് സൈറ്റുകളും കുറവായിരിക്കും.
സഖറിയയുടെ എഴുത്ത്പലക ഐപ്പാഡിന് വഴിമാറി എന്നുമാത്രം. "കുട്ടിയുടെ പേര് എന്താ?" എന്ന് ചോദിച്ചിട്ട് അതിന്റെ അർത്ഥവും ചോദിക്കേണ്ടി വരും ചിലപ്പോൾ കാരണം അർത്ഥം മനസിലാകാത്ത പേരാണ് കൂടുതലും.
ഇവിടുത്തെ കുട്ടിക്കും അയലത്തെ പട്ടിക്കും ഒരേ പേര്. "ഈ പേരും ഇതിനകത്ത് ഉള്ളതും തമ്മില്‍ ഒരു ബന്ധവും ഇല്ലലോ?"എന്നാരെങ്കിലും ചോദിച്ചാൽ ചിലപ്പോൾ ഉത്തരം ലഭിച്ചു എന്ന് വരില്ല. കാരണം"എന്റെ അമ്മയുടെ ജിമിക്കികമ്മൽ എന്റപ്പൻ കട്ടോണ്ടുപോയി എന്നാഘോഷിച്ചുകൊണ്ട് ഉറഞ്ഞാടുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്.

'പേര്' ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം തിരിച്ചറിയാനുള്ള പദം മാത്രമല്ല, അവന്റെ ആത്മവിശ്വാസത്തിനു ആക്കം കൂട്ടുന്ന ഒരു ഘടകം കൂടി ആണ്.

identity: “who you see I am” “who I see I am” “who I think I am” “who you think I am” and “I don’t want you to know who I am or my Position, title, role, what I’m doing .” Identity is very personal and unique self-identity in one’s relation to community, relationships, and an identity to God. Identity develops in a person through experiences, exposure, exchange and use of ideas

We were shaped even before we were born.

The naming of John is a powerful witness to the weight of labels. There is something so powerful in a name.
Our names give us identity and make us unique and special.

Gen2:19-20 "യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു;"

Gen2:19-20 Now the LORD God had formed out of the ground all the wild animals and all the birds in the sky. He brought them to the man to see what he would name them; and whatever the man called each living creature, that was its name. So the man gave names to all the livestock, the birds in the sky and all the wild animals. But for Adam no suitable helper was found.

പ്രാർഥനയുടെ നിറവിൽ പിറന്നുവീണ യോഹന്നാൻ സ്നാപകൻ

ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യം ഒരുപക്ഷെ ഉണ്ടായേക്കാം. സഖറിയയുടെ നാവിന്റെ ബന്ധനമകറ്റുന്നത് "യോഹന്നാൻ എന്ന പേരാണ്.

ശബ്ദം നഷ്ട്ടപ്പെട്ട മാതാപിതാക്കൾക്ക് അത് തിരികെ നൽകുവാൻ മക്കൾ മൂലം സാധിക്കണം

ദൈവത്തിന്റെ കരമുള്ള, ദൈവം പറഞ്ഞ പേരിട്ട ഏറെ വ്യത്യസ്തനായ യോഹന്നാൻ സ്നാപകൻ

തന്റെ പിന്നാലെ ഒരുവൻ വരുന്നുണ്ട് എന്ന അറിവും തിരിച്ചറിവുമാണ് യോഹന്നാനെ വേറിട്ടവനാക്കുന്നത്.
കർത്താവിനെ തിരിച്ചറിഞ്ഞ യോഹന്നാൻ സ്നാപകൻ .ഈ തിരിച്ചറിവ് നമുക്ക് നഷ്ടമാകുന്നുണ്ടോ എന്നതാണ് ഇന്നിന്റെ ചോദ്യം ?

എനിക്ക് പിന്നാലെ ജലപ്രളയം എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് യോഹന്നാൻ സ്നാപകൻ. ഈ തിരിച്ചറിവ് വഴിമാറി കൊടുക്കുവാനുള്ള വിവേകമായി മാറി. നമുക്കൊക്കെ ഒരുപക്ഷെ ദുസ്സഹമായി തോന്നാൻ സാധ്യതയുള്ള മാനസിക അനുഭവം

അവസരവാദികൾ എന്നൊരു കൂട്ടർ ഉണ്ട്. സ്വന്തമായി നിലപാടുകൾ ഇല്ലാത്തവർ. ഇക്കൂട്ടർക്ക് അവരെ കുറിച്ച് പോലും ഉറപ്പില്ല. തന്നെ കുറിച്ച് നല്ലത് മാത്രം കേൾക്കണമെന്നാണ് ഇക്കൂട്ടരുടെ ആഗ്രഹം.

സ്വന്തം സഹോദരന്റെ ഭാര്യയായിരുന്ന ഹേറോദിയായെ അവളുടെ ഭര്‍ത്താവ്‌ ജീവിച്ചിരിക്കെ അന്യായമായി സ്വന്തമാക്കിയത് തെറ്റാണെന്ന് രാജാവിന്റെ മുഖത്ത് നോക്കി പറയുവാനുള്ള ധൈര്യം സ്നാപകയോഹന്നാന്‍ കാണിച്ചു

ചിലതൊക്കെ പറയുവാനും ചിലതിലെ കുറവുകളെ കാട്ടികൊടുക്കുവാനും കഴിയുന്നവർ ഈ ലോകത്തുണ്ടാവണം എന്ന് യോഹന്നാൻ സ്നാപകൻ തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു.

സത്യമെന്താണ് എന്നറിഞ്ഞിട്ടും തങ്ങളുടെ ഇമേജ് നഷ്ടപ്പെടുമോ എന്ന ഭയത്താൽ മൗനമായിരിക്കുന്നവർ, ഭയത്തിന്റെ ദുരാത്മാവ് ബാധിച്ചവരാണ്.

തന്റെ അരികിൽ എത്തിയവർ ആരും തന്നെ അവന്റെ ബാഹ്യ രൂപത്തിൽ ആകൃഷ്ടനായില്ല. ബാഹ്യ രൂപവും സംസാര രീതിയും മറ്റുള്ളവരെ സുഖിപ്പിക്കുന്നതായിരുന്നില്ല.

ദൈവത്തെ മൊത്തവിതരണം നടത്തുന്നവർക്കുള്ള അപമാനമാണ് യോഹന്നാൻ സ്നാപകൻ . തങ്ങൾ പറയുന്നതിനപ്പുറം ഇനി ആശയങ്ങളോ സാധ്യതകളോ ഇല്ല എന്ന് നടിക്കുന്നവർ കാട്ടികൂട്ടുന്ന കെട്ടുകാഴ്ചകൾ കാണുമ്പോൾ സഹതപിക്കുക മാത്രമേ നിവർത്തയുള്ളു.

സ്നാപക യോഹന്നാൻ ഖുറാനിൽ ഒരന്വേഷണം.

ഖുര്‍ആനിലെ പത്തൊന്‍പതാം അധ്യായമായ സൂറത്തുമറിയം തുടങ്ങുന്നതുതന്നെ സഖറിയ്യായുടെ വൃത്താന്തവുമായിക്കൊണ്ടാണ്. വാര്‍ധക്യകാലത്ത് വന്ധ്യയായ ഭാര്യയോടൊപ്പം ജീവിക്കുന്ന സഖറിയ്യായുടെ ഒരു അനന്തരാവകാശിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും പ്രസ്തുത പ്രാര്‍ത്ഥനക്കുള്ള ഉത്തരമായി ഒരു ആണ്‍കുഞ്ഞുണ്ടായ കഥയുമെല്ലാം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. സഖറിയ്യായുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമെന്നോണം സര്‍വ്വശക്തന്‍ അദ്ദേഹത്തിന് നല്‍കിയ വാഗ്ദാനം ഏഴാം വചനത്തില്‍ പറയുന്നുണ്ട്. അതിപ്രകാരമാണ്:

“ഹേ സക്കരിയാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ യഹ്യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല” (വി.ഖു.19:7)

യോഹന്നാന്‍ സ്നാപക’ന് അറബിയില്‍ പറയുന്ന പേരാണ് "യഹ്യാ"

ഇംഗ്ളീഷില്‍ പുറത്തിറങ്ങിയ ചില ഖുര്‍ആന്‍ പരിഭാഷാ ഗ്രന്ഥങ്ങളില്‍ യഹ്യായെന്നതിന് പകരമായി ജോണ്‍ (ഖീവി) എന്നെഴുതുകയും മറ്റുചിലവയില്‍ "യഹ്യാ"യെന്നെഴുതി "ജോണ്‍" എന്ന് ബ്രാക്കറ്റില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
യോഹന്നാന്‍ സ്നാപകനുമുമ്പ് യോഹന്നാന്‍ എന്നപേരുള്ളവരായി ആരുംതന്നെ ജീവിച്ചിരുന്നില്ല എന്നാണ് ഈ സൂക്തത്തില്‍ പറഞ്ഞിരിക്കുന്നത്.

വി.വേദപുസ്തകത്തിൽ പഴയ നിയമത്തില്‍തന്നെ ഇരുപത്തിയേഴ് പ്രാവശ്യം "യോഹന്നാന്‍" എന്ന നാമം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്

യോഹന്നാന്‍ സ്നാപകനെക്കുറിച്ച്, അദ്ദേഹം ഒരു വിശുദ്ധ പുരുഷനായിരുന്നുവെന്ന് വിശ്വസിക്കുന്ന ക്രൈസ്തവരും മുസ്ലിംകളുമല്ലാത്ത മറ്റേതെങ്കിലും വിഭാഗങ്ങളുണ്ടോയെന്ന അന്വേഷണം ഇവിടെ പ്രസക്തമാകുന്നു.

യോഹന്നാന്‍ സ്നാപകനെ പിന്തുടരുന്നവരാണ് തങ്ങളെന്നും അദ്ദേഹം അന്തിമപ്രവാചകനായിരുന്നുവെന്നും അവകാശപ്പെടുന്ന ഒരു വിഭാഗം "മാന്‍ഡിയന്‍മാര്‍" ഇറാഖിലും ഇറാനിലും ഇന്നും ജീവിച്ചിരിക്കുന്നു. പോര്‍ച്ചുഗീസ് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇവരെ വിളിച്ചത് ‘യോഹന്നാന്‍ സ്നാപകന്റെ ക്രിസ്ത്യാനികള്‍’ എന്നായിരുന്നു. ഏകദൈവാരാധകരായ ഇവരുടെ പ്രധാനപ്പെട്ട ഒരു ആചാരമാണ് ജ്ഞാനസ്നാനം (ആമുശോ). ഇസ്ലാമിനോട് സമാനമായ ഒട്ടനവധി വിശ്വാസാചാരങ്ങള്‍ മാന്‍ഡിയന്‍മാര്‍ക്കുണ്ട്. ജ്ഞാനസ്നാനം, പ്രാര്‍ത്ഥനകള്‍, ഉപവാസം, ദാനം തുടങ്ങിയവയാണ് ഇവരുടെ അടിസ്ഥാനാചാരങ്ങള്‍. ഇവരുടെ മതഗ്രന്ഥങ്ങളെല്ലാം എഴുതപ്പെട്ടിരിക്കുന്നത് അരമായ ഭാഷയോട് സാദൃശ്യമുള്ളതും സെമിറ്റിക് മൂലത്തില്‍നിന്ന് നിര്‍ധരിക്കപ്പെട്ടതുമായ മാന്‍ഡിയാക് ഭാഷയിലാണ്. മാന്‍ഡിയന്‍മാര്‍ തങ്ങളുടെ പ്രവാചകനും ഗുരുവുമായി സ്വീകരിച്ചിരിക്കുന്നത് യോഹന്നാന്‍ സ്നാപകനെയാണ്. അവര്‍ അദ്ദേഹത്തെ വിളിക്കുന്നത് യഹ്യാ യൂഹന്നായെന്നാണ്.

യോഹന്നാന്റെ പേര്‍ ആദ്യം കിട്ടിയത്‌ സ്നാപകന് തന്നയോ? വി.വേദപുസ്തകം എന്ത് പറയുന്നു എന്ന്‍ പരിശോധിക്കാം.

വി.ലൂക്കോസ് 1:59-61 പിതാവിന്റെ പേരനുസരിച്ച് "സഖറിയാ" എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം. അവര്‍ അവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ.

വി വേദപുസ്തകത്തിൽ പറഞ്ഞത്‌ നബി മനസ്സിലാക്കി വന്നപ്പോള്‍ യോഹന്നാന്‍ എന്ന പേര് ഇതിനു മുമ്പ്‌ ആര്‍ക്കും ഇല്ലെന്നായി മാറി.

വി വേദപുസ്തകത്തിൽ നിരവധി ഭാഗങ്ങളിൽ "യോഹന്നാന്‍" എന്ന പേര് പരാമർശിച്ചിട്ടുണ്ട്

1 ദിനവൃത്താന്തം 3:15 ജോസിയായുടെ പുത്രന്‍മാര്‍: ആദ്യജാതന്‍ യോഹനാന്‍, രണ്ടാമന്‍യഹോയാക്കിം, മൂന്നാമന്‍ സെദെക്കിയാ, നാലാമന്‍ ഷല്ലൂം.

1 ദിനവൃത്താന്തം 3:24 എലിയോവേനായുടെ പുത്രന്‍മാര്‍: ഹോദാവിയാ, എലിയാഷീബ്, പെലായാ, അക്കൂബ്, യോഹനാന്‍, ദലായാ, അനാനി ഇങ്ങനെ ഏഴുപേര്‍.

11 ദിനവൃത്താന്തം 6:4 എലെയാസറിന്റെ സന്തതികള്‍ തലമുറക്രമത്തില്‍: ഫിനെഹാസ്, അബിഷുവാ,5 ബുക്കി, ഉസി,6 സെരഹിയാ, മെരായോത്,7 അമരിയ, അഹിത്തൂബ്,8 സാദോക്, അഹിമാസ്,9 അസറിയാ, യോഹനാന്‍,10 ജറുസലെമില്‍ സോളമന്‍ പണിയിച്ച ദേവാലയത്തില്‍ പുരോഹിതശുശ്രൂഷ നടത്തിയ അസറിയാ,.....

എസ്രാ 8:12 അസ്ഗാദിന്റെ കുടുംബത്തില്‍പെട്ട ഹക്കാത്താനിന്റെ മകന്‍ യോഹനാനും നൂറ്റിപ്പത്തുപേരും.

2 രാജാക്കന്മാർ 25:23 ബാബിലോണ്‍രാജാവു ഗദാലിയായെ ദേശാധിപതിയാക്കിയെന്ന് അറിഞ്ഞ് അവിടെ ഉണ്ടായിരുന്ന സേനാപതികള്‍ സൈന്യസമേതം മിസ്പായില്‍ ഗദാലിയായുടെ അടുത്തു ചെന്നു. അവര്‍ നെത്താനിയായുടെ മകന്‍ ഇസ്മായേല്‍, കരെയായുടെ മകന്‍ യോഹനാന്‍, നെത്തൊഫാത്യനായ തന്‍ഹുമേത്തിന്റെ മകന്‍ സെറായിയാ, മക്കാക്യന്റെ മകന്‍ യാസനിയാ

ഒരു പേരിലെന്തിരിക്കുന്നു എന്ന് മാത്രം ഇനി ചോദിക്കരുത്.!!!

Comments

Popular posts from this blog

സോഷ്യൽ മീഡിയ വിപ്ലവം

വിശ്വാസികൾ സഭകളിൽ നിന്നകലുന്നുവോ? ഒരന്വേഷണം? Fr.Johnson Punchakonam