നിത്യകന്യകയും ദൈവമാതാവുമായ വി. കന്യക മറിയം

“ദൈവ പ്രസവിത്രി – കന്യക മറിയാമി-
ന്നുയരുന്നോയറില്‍ -സുഖപരിമളധൂപം”


Mother of God (Μήτηρ Θεοῦ) and the Theotokos = God bearer (ദൈവ പ്രസവിത്രി)
Virgin (Greek παρθένος, parthénos) നിത്യകന്യക എന്നീ വിശേഷണങ്ങളാണ്
സഭാ പിതാക്കന്മ്മാര്‍ മാതാവിന് നല്‍കുന്നത്.
“എന്‍റെ കര്‍ത്താവിന്‍റെ മാതാവ്‌” എന്ന് ആദ്യം വിളിച്ചത് എലിസബത്ത് ആണ് .
വി. വേദ പുസ്തകത്തില്‍ പരിശുദ്ധദൈവമാതാവിനെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം ഉല്പത്തി 3 :15 ” സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്‍റെ തല തകര്‍ക്കും”
കാണുന്നു.
എശയാവ് 7 :14 “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും ..” ഗോസ്പല്‍
ഓഫ് ബര്‍ത്ത്‌ ഓഫ് മേരി” എന്ന പുസ്തകത്തില്‍ മറിയാമിന്‍റെ ജീവ ചരിത്രം
ഇപ്രകാരം പറയുന്നു. ലേവി ഗോത്രത്തില്‍ അബിയകൂറില്‍പെട്ട ഹന്നാ-യുയാക്കിം ദമ്പതികളുടെ മകളായി ബി.സി.20 – ല്‍ ജനിച്ച മറിയമിനെ മാതാപിതാക്കള്‍ മൂന്നാം വയസില്‍ യെരുശലേം ദേവാലയത്തില്‍ സമര്‍പ്പിച്ചു. യഹൂദ നിയമമനുസരിച്ച് 14 വയസുവരെ ദേവാലയത്തില്‍ വളര്‍ന്ന മറിയം വിവാഹത്തിനായി സ്വന്ത ഭവനത്തിലേക്ക്‌ പോകുവാന്‍ മഹാപുരോഹിതന്‍ കല്‍പ്പിച്ചു. എന്നാല്‍ താന്‍ ദൈവ സന്നിധിയില്‍ കന്യകയായി തുടരുവാന്‍ ആഗ്രഹിക്കുന്നതിനാല്‍ ദേവാലയത്തില്‍ നിന്ന് പോകുവാന്‍ വിസമ്മധിച്ചു. അവസാനം മറിയാമിന്‍റെ വിവാഹനിശ്ചയം നടത്തുവാന്‍ പുരോഹിതന്മ്മാര്‍ തീരുമാനിക്കുകയും അതിനായി മറിയാമിനെ വിവാഹം കഴിക്കുവാന്‍ താല്പര്യമുള്ള പുരുഷന്മാര്‍ തങ്കളുടെ വടി ദേവാലയത്തില്‍ വിശുദ്ധ സ്ഥലത്ത് സമര്‍പ്പിക്കുവാന്‍ മഹാപുരോഹിതന്‍ കല്‍പ്പിച്ചു . ആരുടെ വടി തളിര്‍ക്കുന്നുവോ അയാള്‍ക്ക്‌ മറിയാമിനെ വിവാഹനിശ്ചയം നടത്തി കൊടുക്കും. അതനുസരിച്ചു ദൈവനിശ്ചയപ്രകാരം 90 വയസ് പ്രായമുള്ള വൃദ്ധനായ ജോസഫ്‌ സമര്‍പ്പിച്ച വടി തളിര്‍ക്കുകയും അയാള്‍ക്ക്‌ വിവാഹനിശ്ചയം നടത്തുകയും ചെയ്തു. ഇരുവരും സ്വന്ത ഭവനത്തിലേക്ക്‌ പോയി. മറിയം നിത്യകന്യക ആയിരിക്കണം എന്നത് ദൈവീക
തീരുമാനമായിരുന്നത് കൊണ്ടാണ് വൃദ്ധനായ യൌസേഫിന്‍റെ വടി തളിര്ത്തത് )
തന്‍റെ ചാര്ച്ചക്കാരിയായ എലിസബത്ത് വാര്ധ്യക്യത്തില്‍ ഗര്‍ഭിണിയായി എന്ന് അറിഞ്ഞ മറിയം എലിസബത്തിന്‍റെ അടുക്കലീക്ക് പോയി മൂന്നു മാസം മലമുകളില്‍ താമസിച്ചിട്ട് വീട്ടിലേക്കു മടങ്ങി പോയി (lk 1 :56 )
അവന്‍റെ അമ്മയായ മറിയ ജോസെഫിനു വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിലും അവര്‍ കൂടിവരുന്നതിനു മുന്‍പ്
പരിശുദ്ധത്മാവിനാല്‍ ഗര്‍ഭിണിയായി എന്ന് കാണപ്പെട്ടു.(St .Mathew 1 :18 )
എന്നാല്‍ മറിയാമിനെ രഹസ്യമായി ഉപേക്ഷിക്കുവാന്‍ തയ്യാറായ ജോസഫിന് ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷനായി “ദാവീദിന്‍റെ മകനായ ജോസഫേ, മറിയയെ നിന്‍റെ ഭാര്യയായി സ്വീകരിക്കുവാന്‍ ശങ്കിക്കേണ്ട. ഉറക്കമുണര്‍ന്നപ്പോള്‍ തനിക്കായി വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഗര്‍ഭിണിയായ മറിയയെയും കൂട്ടികൊണ്ട് പേര് എഴുതിക്കുന്നതിനായി പോയി. (St .Luke 2 :5) (ഇവരുടെ വിവാഹം നടന്നതായി വി. വേദ പുസ്തകത്തില്‍ പറയുന്നില്ല) അവര്‍ അവിടെ ആയിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവത്തിനുള്ള കാലം തികഞ്ഞു (Lk 2 :6 ) ഇവിടെ ജോസഫ്‌ ഒരു വളര്‍ത്തുപിതാവ് മാത്രമാണ്. മറിയം പ്രസവിച്ചത് ഒരു സാധാരണ മനുഷ്യനെ അല്ല. “പരിശുദ്ധാത്മാവിനാല്‍ ത്രിത്വത്തില്‍ ഒരുവനായ ദൈവ പുത്രനെയാണ്. ജീവിത വിശുദ്ധിയില്‍ ദൈവത്തിന്‍റെ കൃപ ലഭിച്ചവള്‍ ദൈവീക രക്ഷാപദ്ധതിയില്‍ ഭാഗവാഹിത്വം വഹിച്ചു.

പരിശുദ്ധ ദൈവ മാതാവിനെക്കുറിച്ചുള്ള ഓര്‍ത്തഡോക്‍സ്‌ സഭയുടെ അടിസ്ഥാന വിശ്വാസം ഈ ഗാനത്തില്‍ അടങ്ങിയിരിക്കുന്നു.

മറിയം നിത്യകന്യകയല്ലന്നും അവള്‍ക്കു ജോസഫില്‍ വീണ്ടും മക്കള്‍ ജനിച്ചു
എന്നും നവീകരണ സഭകള്‍ വാദിക്കുന്നു. ഇതിനായി അവര്‍ വി.വേദപുസ്തകത്തില്‍ നിന്നും രണ്ടു ഭാഗങ്ങളാണ് ചൂണ്ടി കാട്ടുന്നത്.
Mathew 1 :25 “ആദ്യജാതനെ പ്രസവിക്കുംവരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല”
ഇതിനര്‍ത്ഥം മറിയ പരിശുദ്ധത്മാവിനാല്‍ ഗര്‍ഭിണിയായി എന്നും ജൊസഫ്
വളര്‍ത്തുപിതാവ് മാത്രമാണെന്നുമാണ് .


“മരിക്കും വരെ തൂക്കിലിടുവാന്‍ വിധിച്ചു” എന്നതിന് മരിച്ചതിനുശേഷം
തൂക്കിലിട്ടു എന്ന് അര്‍ഥമില്ല .
Mathew :13 :55 -56 ഇവന്‍ തച്ചന്‍റെ മകനല്ലയോ . ഇവന്‍റെ അമ്മ മറിയ
അല്ലയോ ? ഇവന്‍ യാക്കോബ് , യോസേ , യൂദ എന്നിവരുടെ സഹോദരനല്ലയോ?
മറിയമിന് ജോസഫില്‍ വേറെ മക്കള്‍ ഉണ്ടായിരുന്നു എന്നാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍ യേശുവിന്‍റെ ക്രൂശിന്നരികെ നിന്നിരുന്ന സ്ത്രീകളെ കുറിച്ച് പറയുന്നത് പഠിച്ചാല്‍ ഇതു വ്യക്തമാകും.
John 19 :25 ” യേശുവിന്‍റെ ക്രൂശിന്നരികെ അവന്‍റെ അമ്മയും (മറിയയും)
അമ്മയുടെ സഹോദരിയും (മറിയയും) ക്ലയോപ്പവിന്‍റെ ഭാര്യ മറിയയും
നിന്നിരുന്നു .
കന്യക മറിയമിന് ഒരു സഹോദരി ഉണ്ട് എന്ന് ഇവിടെ വ്യക്തമാണ് . യാക്കോബ് , യോസേ എന്നിവര്‍ ഈ മറിയയുടെ മക്കളാണ് എന്ന് വേദഭാഗം വ്യക്തമാക്കുന്നു.
Mathew 27 :56 അവരില്‍ മഗ്ദലനക്കാരി മറിയയും യാക്കോബിന്‍റെയും
യോസേയുടെയും അമ്മയായ മറിയയും സെബതി പുത്രന്മ്മാരുടെ അമ്മയും
ഉണ്ടായിരുന്നു.
Mark 15 :40 -41 അവരില്‍ മഗ്ദലനക്കാരി മറിയയും ചെറിയ യാക്കോബിന്‍റെയും
യോസേയുടെയും അമ്മയായ മറിയയും ശലോമയും (സെബതി പുത്രന്മ്മാരുടെ അമ്മ)
ഉണ്ടായിരുന്നു.
Mark 15 :47 അവനെ വച്ച സ്ഥലം മഗ്ദലനക്കാരി മറിയയും യോസേയുടെ അമ്മ
മറിയയും നോക്കി കണ്ടു.
Mark 16 :1 മഗ്ദലനക്കാരി മറിയയും യാക്കോബിന്‍റെ അമ്മ മറിയയും ശലോമയും ചെന്ന്…
Luke 24 :10 അവര്‍ ആരെന്നാല്‍ മഗ്ദലനക്കാരി മറിയ യോഹന്ന, യാക്കോബിന്‍റെ
അമ്മ മറിയ എന്നിവര്‍ തന്നെ..
John 19 :25 -27 യേശുവിന്‍റെ ക്രൂശിന്നരികെ അവന്‍റെ അമ്മയും
(മറിയയും) അമ്മയുടെ സഹോദരിയും (മറിയയും) ക്ലയോപ്പവിന്‍റെ ഭാര്യ മറിയയും നിന്നിരുന്നു . യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും
നില്‍ക്കുന്നത് കണ്ടിട്ട് “സ്ത്രീയെ ഇതാ നിന്‍റെ മകന്‍. എന്ന് അമ്മയോട്
പറഞ്ഞു . പിന്നെ ശിഷ്യനോട് ഇതാ നിന്‍റെ അമ്മ എന്ന് പറഞ്ഞു. ആ സമയം
മുതല്‍ ആ ശിഷ്യന്‍ അവളെ തന്‍റെ വീട്ടില്‍ സ്വീകരിച്ചു.


യേശുവിനു തന്‍റെ അമ്മയായ മറിയമില്‍ ജനിച്ച സഹോദരങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ പിന്നെ എന്തിനു യോഹന്നാനെ ഭരമെല്‍പ്പിച്ചു. സ്വന്ത സഹോദരങ്ങളെ അല്ലേ ഭാരമെല്‍പ്പിക്കേണ്ടത്.
മാത്രമല്ല യേശുവിന്‍റെ പന്ത്രണ്ടാമത്തെ വയസില്‍ ദേവാലയ പ്രവേശന സമയം മറ്റേതെങ്കിലും സഹോദരങ്ങള്‍ കൂടെ ഉണ്ടായിരുന്നതായി പറയുന്നില്ല .
ഇതില്‍നിന്നെല്ലാം വിശുദ്ധ കന്യക മറിയം “നിത്യകന്യക” എന്ന
ഓര്‍ത്തഡോക്‍സ്‌ സഭയുടെ വിശ്വാസം എത്ര ശ്രെഷ്ടമാണ്. അതുകൊണ്ടാണ് സഭ പ്രാര്‍ഥിക്കുന്നത് ” കൃപ നിറഞ്ഞ മറിയമേ നിനക്ക് സമാധാനം കര്‍ത്താവ്‌ നിന്നോടുകൂടെ” (Luke 1 :28)
(ദൂതന്‍ പറഞ്ഞത് )
“സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍ , നി ന്‍റെ ഗര്‍ഭ ഫലവും
അനുഗ്രഹിക്കപ്പെട്ടത്‌ ” (Luke 1 :42)
(എലിസബത്ത്‌ പറഞ്ഞത് )
കര്‍ത്താവിന്‍റെ പുനരുദ്ധാനത്തിലും സ്വര്‍ഗാരോഹണത്തിലും പിന്നീട്
പെന്തികൊസ്തിയില്‍ പരിശുദ്ധാമ അഭിഷേകം ലഭിക്കുമ്പോള്‍ ശിഷ്യന്മ്മരോടും മറ്റു സ്ത്രീകളോടും ഒപ്പം മാതാവും ഉണ്ടായിരുന്നു എന്ന് വി.വേദപുസ്തകം വെളിപ്പെടുത്തുന്നു. Act :1 :14
യേശുക്രിസ്തുവിന്‍റെ സ്വര്‍ഗാരോഹണത്തിനു ശേഷം 20 വര്‍ഷം കൂടി പരിശുദ്ധ ദൈവ മാതാവ് ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നും AD 45 -ല്‍
വാങ്ങിപ്പോയി എന്നും കബരടക്കിയ ശേഷം സുഗന്ധവര്‍ഗം ഇടുവാനായി ചെന്ന സ്ത്രീകള്‍ മൃതശരീരം കണ്ടില്ലെന്നും അത് സ്വര്‍ഗത്തിലേക്ക്
എടുക്കപ്പെട്ടു എന്നും പിതാക്കന്മാര്‍ പഠിപ്പിക്കുന്നു.

Fr.Johnson Punchakonam

Comments

Popular posts from this blog

വിശ്വാസികൾ സഭകളിൽ നിന്നകലുന്നുവോ? ഒരന്വേഷണം? Fr.Johnson Punchakonam

സോഷ്യൽ മീഡിയ വിപ്ലവം