സന്തോഷം പങ്കുവക്കലിന്റെ രീതിശാസ്ത്രം. Luke 1:39,40,43
Fr.Johnson Punchakonam

“ആ നാളുകളിൽ മറിയ എഴുന്നേറ്റു മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടുചെന്നു,
സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു.
എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെനിന്നു ഉണ്ടായി.”

ജീവിതത്തിൽ സന്തോഷം പരസ്പരം പങ്കുവക്കാൻ കഴിയണം. കാരണം അത് വ്യക്തിയിൽ നിന്നും പുറത്തേക്കു വരുന്ന വികാരമാണ്. ഒരിക്കലും നശിക്കാത്ത ആഹ്ലാദമാണ് ആനന്ദം. ദൈവമാതാവ് കാട്ടിത്തരുന്ന സന്തോഷം പങ്കുവക്കലിന്റെ രീതിശാസ്ത്രം ഒരിക്കലും നശിക്കാത്ത ആഹ്ലാദമായ ആനന്ദത്തിനു വഴിമാറുന്നു.
ശരിയായ സ്നേഹം സ്വതന്ത്രമാണ്. നമ്മെ സ്നേഹിക്കുന്നവര്‍ക്ക് നാം തികഞ്ഞ സ്വാതന്ത്ര്യം കൊടുക്കണം. ഒന്നും അവരില്‍നിന്നും പ്രതീക്ഷിക്കരുത്, പക്ഷേ അങ്ങോട്ട് നിറയെ നല്കണം,
ഉപദേശിക്കാം, പക്ഷേ കല്പനയാകരുത്. അവരുടെ സ്നേഹം എനിക്കു മാത്രം മതി എന്ന് ശഠിക്കരുത്. അതൊക്കെ സ്നേഹത്തെ നിലനിറുത്താന് ‍സഹായിക്കില്ല. പക്ഷേ അങ്ങനെ സ്നേഹിക്കാന്‍ കഠിന പരിശീലനം തന്നെ വേണം. അതിനു കഴിഞ്ഞാല്‍ എല്ലാവരുടേയും സ്നേഹം നിങ്ങളിലേക്ക്, നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ഒഴുകുന്നതു കാണാം.
ഒരുപക്ഷെ ചിലപ്പോൾ സങ്കടം പരസ്പരം പങ്കുവക്കുവാൻ കഴിഞ്ഞെന്നു വരില്ല, കാരണം സങ്കടം വെളിയിൽ നിന്നും വ്യക്തിയുടെ ഉള്ളിലേക്ക് തള്ളിക്കയറുന്ന വികാരമാണ്. അധികകാലം നില നിൽക്കുന്ന സങ്കടമാണ് ദുഃഖം.
പ്രതികൂലമായ നിമിഷങ്ങൾ പോലും അനുകൂലമാക്കുക എന്നതാണ് ജീവിത വിജയത്തിന്‍റെ ആധാരം. പരസ്പരം സന്തോഷിക്കാനും സന്തോഷിപ്പിക്കാനും സാധിക്കുന്ന ഓരോ നിമിഷങ്ങളും വിട്ടുകളയാതിരിക്കുക.
"സ്വാർഥതയും സ്നേഹവും രാവും പകലും പോലെയാണ്.അവ രണ്ടും ഒരുമിച്ചുപോകില്ല" .
ഒരിക്കലും നശിക്കാത്ത ആഹ്ലാദമാണ് ആനന്ദം (Bliss)" .
"സ്നേഹം, ആനന്ദം,ശാന്തി എന്നീ സത്ഗുണങ്ങൾ ദൈവീക വരദാനങ്ങളാണ്‌. അത് പങ്കിടുവാൻ നമുക്ക് സാധിക്കണം. സ്വാർഥത നിഴലിക്കുന്നിടത്തു ഇവ നാം നഷ്ടമാക്കുകയാണ്. സ്വാർഥത വെടിയാതെ മനുഷ്യനിലേക്ക് ഈ ദൈവീക ഗുണങ്ങൾ പ്രവേശിക്കുന്നില്ല.
ഇന്ന് മനുഷ്യൻ കാട്ടികൂട്ടുന്ന എല്ലാ വികൃതികൾക്കും കാരണം. " ഞാനോളജി " ( psychology ) സൃഷ്ടിക്കുന്ന അസ്വസ്ഥതയാണ്. ഈ അസ്വസ്ഥതയാണ് മനുഷ്യൻറെ എല്ലാ ദുഃഖങ്ങൾക്കും കാരണം.
മനുഷ്യൻ അവനവനെ സ്വയം അറിയാൻ ശ്രമിക്കുന്ന പഠനമാണ് "ആത്മീയത ".
നല്ലൊരു സുഹൃത്തിനെ എല്ലാവരും ആഗ്രഹിക്കുന്നു. എല്ലാവരും ഉത്തമ സുഹൃത്തുക്കളെ തേടുന്നു വെങ്കിലും സ്വയം മറ്റുള്ളവർക്ക് നല്ലൊരു സുഹൃത്ത്‌ ആയിരിക്കുവാൻ ആരും തന്നെ ആഗ്രഹിക്കുന്നില്ല". വി.കന്യക മറിയം എലിസബത്തിനു നല്ലൊരു സുഹൃത്തായി മാറി.
56. മറിയ ഏകദേശം മൂന്നു മാസം അവളോടുകൂടെ പാർത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.
അനാദിയായ കാലം മുതൽ രാവും പകലും മാറിമാറി വരുന്ന ഭൂമിയുടെ ഒരു കറക്കത്തിന്‌ ഇരുപത്തിനാല് മണിക്കൂർ മാത്രമേ ഉള്ളു. ഇതിനിടയിൽ കിടന്നു സമയം പോരാതെ നെട്ടോട്ടമോടുകയാണ്. ഒന്നിനും സമയമില്ലാത്ത മനുഷ്യൻ രണ്ടു സ്വഭാവക്കാരാണ്. ജീവിക്കാൻ വേണ്ടി കഷ്ട പെടുന്നവരും,സുഖിക്കാൻ വേണ്ടി ജീവിക്കുന്നവരും. എന്തും വെട്ടി പിടിക്കാനും കെട്ടിപടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ചിലതെല്ലാം നമുക്ക് നഷ്ടപെടുന്നു. നമുക്ക് ചിരകാലമായി, പരമ്പര്യമായി കൈമാറി ലഭിച്ച നന്മകൾ പലതും അറിഞ്ഞു കൊണ്ടുതന്നെ നഷ്ടപെടുത്തുകയാണ്. അവയിൽ പ്രധാനം കുടുംബബന്ധങ്ങൾ തന്നെയാണ്. കൂട്ടുകുടുംബ വ്യവസ്ഥയിൽ ജീവിച്ചിരുന്ന പഴയകാലം ദുഃഖങ്ങൾ കുറവായിരുന്നു. അവിടെ ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവക്കാൻ ആളുണ്ടായിരുന്നു. പക്ഷെ ഇന്ന് സ്വന്തം കുടുംബം എന്ന ആണുകുടുംബത്തിൽ ഭാര്യ, മക്കൾ, ഭർത്താവ്‌ എന്നതിൽ കവിഞ്ഞ ഒന്നിനെ കുറിച്ചും ചിന്തിക്കുവാൻ നമുക്ക് സമയമില്ല. അണുകുടുംബങ്ങളിലെ പ്രശ്നങ്ങളും പരസ്പരം വീട് വിട്ട് നിൽക്കുവാൻ പറ്റാത്ത സാഹചര്യങ്ങളും അസ്വാരസ്യങ്ങളും പകുത്തു വാങ്ങാൻ ആരുമില്ലാത്ത അവസ്ഥയും. ഓരോ മനസ്സും ആത്മ സങ്കർഷങ്ങളുടെ നെരിപോടുകളായി മാറുന്നു. സന്തോഷം, സങ്കടം, ദേഷ്യം, പക / വിദ്വേഷം കുശുമ്പ്,കുന്നായ് മ,പരദൂഷണം പാരവെപ്പ് ,കാലുവാരൽ തുടങ്ങി പത്തുതരം അവസ്ഥകൾ നാം തന്നെ സൃഷ്ടിക്കുന്നതാണ് അതിൽനിന്നുള്ള മോചനത്തിനു വഴി കണ്ടത്തേണ്ടിയിരിക്കുന്നു. വി.കന്യകമറിയമിന്റെ എലിസബത്തിന്റെ അടുക്കലേക്കുള്ള യാത്ര അതിനുള്ള വിരൽ ചൂണ്ടലായി മാറട്ടെ!!!

Comments

Popular posts from this blog

സോഷ്യൽ മീഡിയ വിപ്ലവം