കപട ഭക്തി

മനസ്സിൽ ഇല്ലാത്ത ഭയ ഭക്തി അവയവ ആംഗ്യ വിക്ഷേപങ്ങളിലൂടെ പുറത്തു കാണിക്കുന്നതാണ് കപട ഭക്തി.
വേഷം കെട്ടി കാണിക്കുന്നത് കപട ഭക്തി
ആള്‍ദൈവം

ഒറ്റനോട്ടത്തില്‍ നന്മയെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് തിന്മ കടന്നുവരുന്നത്.

തെറ്റായ ആത്മീയതയില്‍ ജീവിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍.ആത്മീയതയുടെ പരിവേഷത്തില്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ളവരെ പെട്ടന്ന് തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്കു കഴിയില്ല.

ഇവിടെ അവൻറെ വിരോധികൾ ആരാണ്? കപട ഭക്തിക്കാർ ആണ് അവൻറെ വിരോധികൾ. പള്ളി പ്രമാണി അവരുടെ പ്രതിനിധി മാത്രം. കപട ഭക്‌തർ ആണ് അന്നും ഇന്നും യേശുക്രിസ്തുവിന്റെ വിരോധികളിൽ പ്രധാനികൾ. കപട ഭക്തി ശരിയായ ദർശനത്തെ തെറ്റിച്ചുകളയാൻ ഇടയാക്കുന്നു എന്നാൽ ശരിയായ ഭക്തി യഥാർത്ഥ ദർശനവും അതിന്റെ അനുസരണത്തിലേക്കും നമ്മെ നയിക്കുന്നു. അതുവഴി ദൈവ നാമം മഹത്വപ്പെടാൻ ഇടയാകുന്നു. വചനത്തെ എതിർക്കുവാൻ ദൈവത്തിന്റെ ഇഷ്ടം മനസ്സിലാക്കതെ തങ്ങൾ ആചരിച്ചു വന്നതിനെ വ്യർത്ഥമായി പിന്തുടരുന്നവരും തങ്ങൾ പ്രവർത്തിക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കാത്തതും ആയ കൂട്ടരേ ഇവിടെ കപടഭക്തർ എന്ന് കർത്താവു വിശേഷിപ്പിക്കുന്നവരിൽ കാണാം.
ഈ വേദഭാഗങ്ങളിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ കർത്താവിന്റെ ദർശനവും അനുബന്ധ പ്രവർത്തനങ്ങളും കാണാം.
1) ദൈവീകമായതിനെപ്പറ്റിയുള്ള ദർശനം.
കർത്താവു ശബ്ബത്തിനെ ദർശിക്കുന്നത് അത് മനുഷ്യന് വേണ്ടി എന്നാണ് അല്ലാതെ തിരിച്ചു മനുഷ്യൻ ശബ്ബത്തിനു വേണ്ടി എന്നല്ല(മർക്കോസ് 2 :27 ). ശരീരം കൊണ്ട് അദ്ധ്വാനിക്കുന്ന മനുഷ്യന് വിശ്രമം ആവിശ്യമാണ് ബൈബിൾ അനുവദിച്ച ഈ വിശ്രമം ഇന്ന് എല്ലാ രാജ്യങ്ങളിലും സർക്കാരുകൾ ജോലിക്കാർക്ക് നൽകുന്നു. ആവർത്തനം 5 : 14 ,15 ൽ ശബ്ബത്തു ദൈവം നൽകിയ സ്വാതന്ത്ര്യത്തെ ആഘോഷിക്കുവാനും ആ സ്വാതന്ത്ര്യം തങ്ങളുടെ ദാസീദാസന്മാരുടെ മേലും മൃഗങ്ങളുടെ മേലും പകരുവാനും ആണന്നു കാണാം. പുതിയ നിയമത്തിൽ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് യേശുക്രിസ്തുവിന്റെ രക്തത്താൽ. നാം സ്വാതന്ത്ര്യം പ്രാപിക്കുന്നത് സത്യത്തെ അറിയുമ്പോൾ സത്യത്താൽ ആണ്(യോഹ: 8:32,36 ). യേശുക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയാലേ(സത്യം) നാം യഥാർത്ഥ സ്വതന്ത്രർ ആകു.
നാം ദൈവസന്നിധിയിൽ വിശ്രമിക്കുന്നതും അവനിൽ സന്തോഷിക്കുന്നതും നമ്മുടെ ജീവിതത്തിൽ വ്യർത്ഥമല്ല, നമുക്ക് സമ്പത്തു അദ്ധ്വാനം കുറയുന്നതിനാൽ കുറയുകയും ഇല്ല മറിച്ചു ദൈവം അത് സംരക്ഷിക്കുന്നു എന്ന് കാണാം. സങ്കി: 127 :2 നോക്കുക. യെശ: 30 :15 ൽ പറയുന്നു ആശ്രയിക്കുന്നതിലും വിശ്രമിക്കുന്നതിലും നിങ്ങളുടെ ബലം എന്ന്. അപ്പോൾ ദൈവം അനുവദിച്ച സമയം നാം അവൻറെ സന്നിധിയിൽ വിശ്രമിച്ചു ആശ്രയിക്കുവാൻ തയ്യാറാകണം നമ്മുടെ ബലത്തിനായി നേരെ മറിച്ചു സമ്പത്തിനായും സന്തോഷത്തിനായും ദൈവത്തെ മറന്നു നാം സമയം കളയരുത്.
ഇവിടെ ഈ സ്ത്രീയ്ക്ക് വേണമെങ്കിൽ തന്റെ ബലഹീനത പറഞ്ഞു തന്റെ ഭവനത്തിൽ വിശ്രമിക്കാമായിരുന്നു എന്നാൽ അവൾ അങ്ങനെ ചെയ്യാതെ പ്രയാസപ്പെട്ടിട്ടെങ്കിൽ പോലും പള്ളിയിൽ എത്തി ദൈവസന്നിധിയിൽ വിശ്രമിച്ചതിനാൽ വചനം അവളെ ബലപ്പെടുത്തുവാൻ (സൗഖ്യമാക്കുവാൻ) ഇടയായി.
വചനത്തിന്റെ(യേശുവിന്റെ) വിരോധികൾ തങ്ങളുടെ കാളയ്ക്കും കഴുതയ്ക്കും വേണ്ടി ശബ്ബത്തിലും അതിന്റെ ബന്ധനം അഴിക്കുന്നതും കർത്താവു അവരെ അവരുടെ അന്ധകാരം മാറുവാൻ ദർശിപ്പിക്കുന്നു.
2) വ്യക്തിത്വങ്ങളെപ്പറ്റിയുള്ള ദർശനം.
ഈ മനുഷ്യർ(കപട ഭക്തിക്കാർ) ശ്രദ്ധിക്കാത്ത ഒന്ന് കർത്താവു ഇവളിൽ ദർശിക്കുന്നു. ഇവളും അബ്രഹാമിന്റെ മകൾ ആണ് എന്ന്. അബ്രഹാമിന് യിസ്ഹാക്ക് അല്ലാതെയും മക്കൾ ഉണ്ടായിരുന്നു എന്ന് നമുക്ക് അറിയാം. എന്നാൽ അബ്രഹാമിന്റെ കൂടെ വളരുന്നതും അവകാശിയാകുന്നതും യിസ്ഹാക്ക് ആണ്. കാരണം അവൻ വാഗ്‌ദത്ത സന്തതിയാണ്. ഇവളും ദൈവീക വാഗ്‌ദത്തിനു ഉടമയാണന്നു കർത്താവു തിരിച്ചറിയുന്നു. വാഗ്‌ദത്തമുള്ളവരെ കണ്ടെത്തുന്നതിലും വേർതിരിക്കുന്നതിലും കർത്താവു ഉത്സാഹിയാകുന്നു എന്ന് നമുക്ക് മനസിലാക്കാം. സക്കായിയെ അവൻ കാണുന്നു അവന്റെ ഭവനത്തിൽ പാർക്കുന്നതിൽ അവൻ സന്തോഷിക്കുന്നു കാരണം കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാൻ ആണ് താൻ വന്നത് എന്ന് അവനു അറിയാം. (ഇവനും അബ്രഹാമിന്റെ സന്തതിയാകയാൽ ഇന്ന് വീട്ടിനു രക്ഷ വന്നിരിക്കുന്നു എന്നാണ് കർത്താവു പറയുന്നത്.

Comments

Popular posts from this blog

സോഷ്യൽ മീഡിയ വിപ്ലവം