പിറവി കുരുടന് കാഴ്ച

പിറവി കുരുടന് കാഴ്ച
അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.And his disciples asked him, saying, Master, who did sin, this man, or his parents, that he was born blind?
we need light: without light, there would be no sight
The visual ability: the result of the complex interaction of light, eyes, and brain. കണ്ണിലേക്കെത്തുന്ന ദൃശ്യപ്രകാശത്തെ വിശകലനം ചെയ്ത് മനസ്സിലാക്കാനുള്ള ജീവികളുടെ കഴിവിനെയാണ്‌ കാഴ്ച എന്നു പറയുന്നത്.
1. അന്യൻറെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം: മറ്റുള്ളവരുടെ കുറവുകളുടെ കാരണം അന്വേഷിക്കാൻ നാം തല്പരരാണ്. മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം നാം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
2. ജീവിതത്തിലെ കുറവുകളും പരാജയങ്ങളും ബലഹീനതകളും ദൈവത്തിന് നമ്മിലൂടെ പ്രവർത്തിക്കുവാനുള്ള അവസരങ്ങളാണ്. ജീവിതത്തിൽ സംഭവിക്കുന്നതിനെക്കുറിച്ചുള്ള കാരണം അന്വേഷിക്കുന്നത് സ്വാഭാവികം. ഇവന്റെയോ ഇവന്റെ പിതാക്കൻമാരുടെയോ പാപം മൂലമല്ല ഇവൻ അന്ധനായത് പിന്നെയോ ദൈവമഹത്വം ഇവനിൽ പ്രകടമാകുന്നതിനു വേണ്ടിയാണ് എന്നാണ് യേശുക്രിസ്തുവിന്റെ മറുപടി.
3. കാഴ്ചയില്ലാത്തവർ ഏകാന്തതയുടെ തീരങ്ങളിൽ ഒറ്റപ്പെടുന്നു.
ആധുനിക സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളിയാണ് ഏകാന്തത. ലോക ചരിത്രത്തിൽ ആദ്യമായി സാമൂഹികമായി ഒറ്റപ്പെടുന്നവരുടെയും ഏകാന്തത അനുഭവിക്കുന്നവരുടെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനായി ബ്രിട്ടനിൽ പ്രത്യേക മന്ത്രി തന്നെ ഉണ്ടായി. ര ണ്ടു ലക്ഷത്തോളം പ്രായം ചെന്നവർ അടുത്ത ബന്ധുവിനോടോ സുഹൃത്തിനോടോ സംസാരിച്ചിട്ട് ഒരു മാസത്തിലേറെയായെന്ന് അടുത്ത കാലത്തു നടത്തിയ ഗവേഷണത്തിൽ വ്യക്തമായി. മാനസിക,ശാരീരിക വെല്ലുവിളി നേരിടുന്നവരിൽ 85ശതമാനം പേരും ഏകാന്തത അനുഭവിക്കുന്നവരാണെന്നും പഠന ഫലം പറയുന്നു.
4. ഏകാന്തത:- ജീവിതത്തിൽ ഒറ്റയ്ക്കാവുക, അത് സഹിക്കാവുന്നതിലും അപ്പുറമാണ്. ഏകാന്തത സൃഷ്ടിക്കുന്ന മാനസിക വേദന എന്തെന്ന് പുറമെ നിന്ന് നോക്കിയാൽ മനസ്സിലാകില്ല. തനിയെ ഒരിടത്ത് ആവുക എന്നതല്ല അതിന്റെ അർത്ഥം. ചുറ്റും ആളുകൾ ഉണ്ടാകും.. പക്ഷെ ഒന്നും തുറന്ന് പറയുവാനായി ആരുമുണ്ടാകില്ല... ഒരു അടുത്ത സുഹൃത്ത് പോലും. വല്ലാത്തൊരു ശ്വാസം മുട്ടലാണത്. തനിക്ക് മനസ്സു തുറന്ന് സംസാരിക്കുവാൻ ആരുമില്ല എന്ന ബോധം സ്വയം ഉടലെടുക്കുമ്പോൾ , അവിടെ ഏകാന്തത ജനിക്കുന്നു. ഒളിഞ്ഞിരുന്ന് ആക്രമിക്കുന്ന വലിയൊരു വേദനയാണത്. പിറവി കുരുടന് കാഴ്ച ലഭിച്ചതുപോലെ ജീവിതത്തിൽ ഏകാന്തത അനുഭവിക്കുന്നവർക്ക് നമയുടെ വെളിച്ചം പകരുന്നതാകട്ടെ നമ്മുടെ ജീവിതം..
Comments

Popular posts from this blog

സോഷ്യൽ മീഡിയ വിപ്ലവം