Posts

Showing posts from April, 2020

സ്റ്റേ ഹോം .....സ്റ്റേ സേഫ്

Image
ഒന്നിനും സമയമില്ലാത്ത തിരക്കുകളിൽ നിന്നു തിരക്കുകളിലേക്ക് ഓടികൊണ്ടിരുന്ന മനുഷ്യനെ  പിടിച്ചുകെട്ടി വീട്ടിലിരുത്തുവാൻ കേവലം ബാക്ടിരിയ പോലുള്ള സൂക്ഷ്മജീവികളുടെ നൂറിലൊന്ന് അതായത് 20 നാനോമീറ്റർ മുതൽ 1400 നാനോമീറ്റർ വരെ മാത്രം വലിപ്പമുള്ള അതിസൂഷ്മമായ കൊറോണ വൈറസിന് സാധിച്ചു. സ്വയം വലിപ്പമുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യന്‌ ഇന്ന് ഇത് ഒരു തിരിച്ചടിയും പേടിസ്വപ്നവുമായി മാറിയിരിക്കുന്നു. ബുദ്ധിയിലും ശക്തിയിലും കഴിവിലും സ്വയം അഹങ്കരിച്ച മനുഷ്യൻ ഇവിടെ ഏതുമല്ല എന്ന് കൊറോണ വൈറസ് തെളിയിച്ചു. രാജ്യങ്ങൾ തമ്മിൽ ഒന്നാം സ്ഥാനം കീഴടക്കാൻ വേണ്ടി നെട്ടോട്ടമോടുമ്പോൾ മുപ്പത്തിമുക്കോടി ദൈവങ്ങളെ സൃഷ്ടിച്ച, അല്ല വീണ്ടും, വീണ്ടും ആൾദൈവങ്ങളെ സൃഷ്ഠിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ അവൻറെ  ഹൈടെക്ക് കംപ്യുട്ടറും, നാനോ ടെക്‌നോളജിയും, ഗ്ലോബൽ വില്ലേജ് സങ്കൽപ്പവും എല്ലാം അക്ഷരാർഥത്തിൽ നിഷ്‌ഫലമായി മാറിയ  നിമിഷങ്ങൾ.
സർവ്വശക്തനായദൈവത്തിങ്കൽ അല്ലാതെ മറ്റെല്ലാ കരങ്ങളിൽനിന്നും നാം പിടിവിടേണ്ടിതാണ് എന്ന് മനസ്സിലാക്കുവാനുള്ള വിവേകബുദ്ധി നമുക്കുണ്ടാകണം. ദൈവത്തിൽ ആശ്രയിച്ചും അടിസ്ഥാനപ്പെട്ടും നമ്മുടെ ജീവിതത്തെ മാറ്റുക മാത്രമാണ് ഈ പോരാട്ടത്…

മതങ്ങളും സഭകളും ഒരു പുനർവായനക്ക് സമയമായോ ?

ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.” —⁠വി.യോഹന്നാൻ 4:⁠24. ‘ഉണ്മ, വാസ്‌തവം, യാഥാർഥ്യം’ എന്നൊക്കെ സത്യത്തെ നിർവചിച്ചിരിക്കുന്നു. എല്ലാ മതങ്ങളും സഭകളും വിഭാഗങ്ങളും തങ്ങൾ വിശ്വസിക്കുന്നത് മാത്രമാണ് യഥാർഥ്യസത്യം എന്ന് പഠിപ്പിക്കുന്നു.  എന്നാൽ ഇന്ന് കേവലം ഒരു വൈറസ് ലോകമതങ്ങൾക്കും സഭകൾക്കും വിഭാഗങ്ങൾക്കും നേതാക്കന്മാർക്കും ഉത്തരം കണ്ടെത്തുവാൻ വിഷമിക്കുന്ന ചോദ്യചിഹ്നമായി  മാറിയയില്ലേ? എവിടെയാണ് മനുഷ്യന് പാളിച്ച പറ്റിയത്?  സ്വയം തിരുത്തലിന് ഇനിയെങ്കിലും തയ്യാറാവുമോ? എല്ലാം നല്ലത് എന്ന്‌ ദൈവം വിലയിരുത്തിയ പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും കാത്ത് പരിപാലിക്കുന്നതിൽ നമുക്ക് വീഴ്ച്ച പറ്റിയോ? നിങ്ങളുടെ ആരാധന എനിക്ക് അനിഷ്ടമായിരിക്കുന്നു എന്ന് ദൈവം പറയുന്നുവോ? ഈ വിശുദ്ധ വാരത്തിൽ ലോകത്തിലെ ഒട്ടുമിക്ക ദേവാലയങ്ങളും അടച്ചുപൂട്ടിയിടേണ്ടി വന്നു. ചിലർ  കാർമ്മികർ മാത്രമായി മാറി, ചിലർ കാഴ്ചക്കാരും. 
മതങ്ങളും സഭകളും ഇന്ന് വലിയ തോതിൽ സമ്പത്തിന്റെയു സമ്പന്നരുടെയുംഅധിനിവേശ സ്വഭാവമുള്ള കോർപറേറ്റ് സ്ഥാപനങ്ങളായി പരിണമിച്ചിരിക്കുന്നത് ദൈവത്തിന് അനിഷ്ടമായിരിക്കുന്നുവോ? സുതാ…

Is the Lord in our midst ?

Last Tuesday one of my catholic patient suffering with COVID-19 raised a question. Why is this happening to the world ? Really I don’t have any satisfactory answer to that question.I just said “God has wonderful plans for you - if you let Him lead and comfort. Trust that God is with you.”
Many people, especially those who are sick, may feel a sense of isolation that compounds their fear. And many of us, even if we’re not infected, will know people who are sick and even die.
Is God really here among us right now in the midst of this epidemic situation? This is probably being asked by many in the midst of this great challenge we are facing due to the epidemic situation of COVID-19. We may wonder, Is God really with us? How could this have happened?
“Do not be afraid!,” as Jesus said many times. The Lord knows our feelings, and He knows we can be afraid. He knows we can hide behind fear when what He has planned for us seems too big.
Don’t find refuge in fear…but in the Lord! This is my comma…