Posts

Showing posts from June, 2020

മാന്യമായ ശവസംസ്കാരം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം Does a dead person have any Rights?

മാന്യമായ ശവസംസ്കാരം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം 
Fr.Johnson Punchakonam 
മാന്യമായ ശവസംസ്കാരവും അന്ത്യയാത്രയും മനുഷ്യന്റെ  മൗലിക-ജന്മാവകാശമാണ്. അത്‌ നിഷേധിക്കുന്നത്ഇന്ത്യൻ പീനൽ കോഡിന്റെ അവസാന ഭാഗത്തിൽ പറയുന്നതുപൊലെ മനുഷ്യാവകാശ ലംഘനമാണ്.  ജനങ്ങളിൽ  അനാവശ്യഭീതി പരത്തിയതുമൂലം മാന്യമായി മൃതദേഹം സംസ്കരിക്കുന്നത് എതിർക്കാൻ പോലും  ജനങ്ങൾ മുന്നോട്ട് വരുന്ന അവസ്ഥ സമൂഹത്തിൽ അരക്ഷിതാവസ്ഥ വരുത്തിവക്കും. ഓർത്തോഡോക്സ്  ടിവി സംഘടിപ്പിച്ച ഓൺലൈൻ സെമിനാറിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവൈദീക-അൽമായ പ്രതിനിധികൾ  “സൂം” വഴി പങ്കെടുത്തു. മലങ്കര ഓർത്തോഡോക്സ് സഭയുടെ മാധ്യമവിഭാഗം ചെയർമാൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടന്നസെമിനാറിൽ ഫാ.ജോൺസൺ പുഞ്ചക്കോണം പ്രബന്ധം അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധആനുകാലിക വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള സെമിനാറുകൾ നടക്കും. ഒരു മൃതദേഹത്തിന്റെ അന്ത്യയാത്രയോ, ശവ സംസ്കാര ശുശ്രൂഷ തടസപ്പെടുത്തുകയോ, നൽകാത്തിരിക്കുകയോ ചെയ്താലുള്ള ശിക്ഷയാണ് ഇന്ത്യൻ പീനൽ കോഡിന്റെ അവസാന ഭാഗത്തിൽപറയുന്നത്. നല്ലൊരു അന്ത്യയാത്ര ലഭിക്കുക പൗരന്റെ അവകാശമാണ്. അത് തടയ…

മൃതശരീരം ദഹിപ്പിക്കുന്നത് ക്രിസ്തീയമോ ?

മൃതശരീരം ദഹിപ്പിക്കുന്നത് ക്രിസ്തീയമോ ?
1. മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ച് മലങ്കര സഭയുടെ നിലപാട് എന്ത്?
പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇത് സംബന്ധിച്ച് തീരുമാനങ്ങൾ  എടുത്തിട്ടുണ്ട് എന്നാണ് അറിയുവാൻ സാധിച്ചത്. മൃതശരീരം ദഹിപ്പിക്കുക എന്നത് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അതാത് പ്രദേശത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുവാദം നല്‍കുവാനാണ് നിശ്ചയിച്ചിട്ടുള്ളത്. നിയമപരമായി മൃതശരീരം ദഹിപ്പിക്കുവാന്‍ മാത്രം അനുവാദമുള്ള പ്രദേശങ്ങളില്‍ ഈ സാഹചര്യത്തില്‍ ദഹിപ്പിക്കുവാനുള്ള അനുവാദം നല്‍കുന്നു. ഉദാ. സിംഗപ്പൂര്‍.
2. മൃതശരീരം പൂര്‍ണ്ണമായി ലഭിക്കാത്ത സാഹചര്യങ്ങളില്‍ സംസ്കാരം എങ്ങനെ നടത്തും? ഭാഗീകമായിട്ടെങ്കിലും ശരീരാവയവങ്ങള്‍ കിട്ടുന്നെങ്കില്‍ സാധാരണ രീതിയിലുള്ള സംസ്കാര ശുശ്രൂഷകള്‍ നിര്‍വഹിക്കേണ്ടതാണ്. ലഭിക്കാത്ത സാഹചര്യങ്ങളില്‍ സംസ്കരിക്കുവാന്‍ ശരീരമില്ല എങ്കിലും ശവസംസ്കാര ശുശ്രൂഷാ ക്രമത്തിലെ അനുയോജ്യമായ ക്രമങ്ങള്‍ നടത്താവുന്നതാണ് (1-3 ക്രമങ്ങള്‍).
3. മൃതശരീരം മോര്‍ച്ചറിയില്‍ വയ്ക്കുന്ന സാഹചര്യത്തില്‍ ഭവനത്തിലെ ക്രമീകരണം ഏവ? മൃതശരീരം മോര്‍ച്ചറിയില്‍ വയ്ക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍…

ജീവനും അതിജീവനവും

പ്രപഞ്ചത്തിന്റെ സഹനശേഷിയും സംവേദന ശേഷിയും അതിന്റെ പരിധിക്കപ്പുറത്ത് എത്തി നിൽക്കുന്നു. ലോകവ്യവസ്ഥക്ക് മുഴുവൻ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു. സാമ്പത്തിക രീതികളിലും ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ ബലാബലത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി. കൊറോണയ്ക്ക് ശേഷമുളള കാലത്ത് വലിയ മാറ്റങ്ങള്‍ക്കാണ് ലോകം വിധേയമാകാന്‍ പോകുന്നതെന്ന വിലയിരുത്തലുകള്‍. ജനങ്ങളുടെ ജീവൻ  സംരക്ഷിക്കുന്നതിനെക്കാള്‍ പ്രധാന്യം  സമ്പദ് വ്യവസഥയെ പരിരക്ഷിക്കുക എന്നത് മുഖ്യ ലക്ഷ്യമായി കരുതുന്ന സംസ്കാരം. പഴയലോകം അവസാനിക്കുന്നു. പുതിയ ലോകത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞു. കൊറോണ പോലുള്ള വൈറസുകൾ  സമൂഹത്തിൽ നിന്ന് എടുത്തുമാറ്റാനാകാത്ത മുൾകിരീടമായി നമ്മോടൊപ്പം എക്കാലവും നിലനിൽക്കും. സുരക്ഷിതമായി തുടരുക എന്നതിനർത്ഥം വരാനിരിക്കുന്നവയിൽ നിന്ന് മോചിതരാകുക എന്നല്ല, മറിച്ച് അതിനെ സമാധാനത്തോടെ അവയോടൊപ്പം ജീവിക്കുവാൻ പരിശീലിക്കുക എന്നതാണ്.  കൊറോണകാലം നമ്മുടെ ജീവിതരീതികളെ മുഴുവൻ  സ്വാധീനിച്ചു കഴിഞ്ഞു.  ലോകത്തിലെ ഏറ്റവും പ്രധാന ശക്തിയായി, സാംസ്‌ക്കാരിക സാമൂഹ്യ സംരംഭമായി നവ-മാധ്യമ സ്ഥാപനങ്ങള്‍ മാറുകയാണ്. നവ സാമൂഹ്യ മാധ്യമങ്ങളുടെ പ്രാധാന്യം ലോകത്തിന് ബോധ്…