Cosmic Vision

Love God Love Life

മൃതശരീരം ദഹിപ്പിക്കുന്നത് ക്രിസ്തീയമോ ?

1. മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ച് മലങ്കര സഭയുടെ നിലപാട് എന്ത്?
പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇത് സംബന്ധിച്ച് തീരുമാനങ്ങൾ  എടുത്തിട്ടുണ്ട് എന്നാണ് അറിയുവാൻ സാധിച്ചത്. മൃതശരീരം ദഹിപ്പിക്കുക എന്നത് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അതാത് പ്രദേശത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുവാദം നല്‍കുവാനാണ് നിശ്ചയിച്ചിട്ടുള്ളത്. നിയമപരമായി മൃതശരീരം ദഹിപ്പിക്കുവാന്‍ മാത്രം അനുവാദമുള്ള പ്രദേശങ്ങളില്‍ ഈ സാഹചര്യത്തില്‍ ദഹിപ്പിക്കുവാനുള്ള അനുവാദം നല്‍കുന്നു. ഉദാ. സിംഗപ്പൂര്‍.
2. മൃതശരീരം പൂര്‍ണ്ണമായി ലഭിക്കാത്ത സാഹചര്യങ്ങളില്‍ സംസ്കാരം എങ്ങനെ നടത്തും?
ഭാഗീകമായിട്ടെങ്കിലും ശരീരാവയവങ്ങള്‍ കിട്ടുന്നെങ്കില്‍ സാധാരണ രീതിയിലുള്ള സംസ്കാര ശുശ്രൂഷകള്‍ നിര്‍വഹിക്കേണ്ടതാണ്. ലഭിക്കാത്ത സാഹചര്യങ്ങളില്‍ സംസ്കരിക്കുവാന്‍ ശരീരമില്ല എങ്കിലും ശവസംസ്കാര ശുശ്രൂഷാ ക്രമത്തിലെ അനുയോജ്യമായ ക്രമങ്ങള്‍ നടത്താവുന്നതാണ് (1-3 ക്രമങ്ങള്‍).
3. മൃതശരീരം മോര്‍ച്ചറിയില്‍ വയ്ക്കുന്ന സാഹചര്യത്തില്‍ ഭവനത്തിലെ ക്രമീകരണം ഏവ?
മൃതശരീരം മോര്‍ച്ചറിയില്‍ വയ്ക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ പരേതന്‍റെ കട്ടില്‍ വെള്ളവിരിച്ച് കിഴക്ക് പടിഞ്ഞാറായി വയ്ക്കുകയും, തലയ്ക്കല്‍ അതായത് പടിഞ്ഞാറ് വശത്ത് കുരിശും മെഴുകുതിരിയും നിലവിളക്കും വയ്ക്കുകയും ചെയ്യുന്നു. സമയാസമയങ്ങളില്‍ സൗകര്യം പോലെ ക്രമങ്ങള്‍ നടത്താവുന്നതാണ്. തലഭാഗത്ത് വേദപുസ്തകം വയ്ക്കുന്ന രീതിയും ഉണ്ട്.
4. മൃതശരീരത്തിന്‍റെ മുഖം മൂടുവാനുള്ള അവകാശം ആര്‍ക്കാണ്?
സാധാരണയായി ആണ്‍മക്കള്‍ക്കാണ് അവകാശം. ആണ്‍ മക്കളില്ലാത്ത സാഹചര്യത്തില്‍ സഹോദരങ്ങള്‍ക്കോ സഹോദരപുത്രന്മാര്‍ക്കോ ചെയ്യാവുന്നതാണ്. ഇതാണ് മലങ്കര സഭയില്‍ നിലവിലുള്ള പാരമ്പര്യം.
യേശുക്രിസ്തുവിന്റെ  മരണം, സംസ്കാരം, പുനരുത്ഥാനം എന്നിവ അനുസ്മരിച്ചു കൊണ്ടുള്ള സഭാപാരമ്പര്യത്തെ അടിസ്ഥാനമാക്കി മൃതദേഹം സംസ്കരിക്കുന്നത് തന്നെയാണ് മലങ്കര സഭ പ്രോത്സാഹിപ്പിക്കുന്നത്. അതേ സമയം മൃതദേഹം ദഹിപ്പിക്കുന്നതിന് സഭയില്‍ വിലക്കുകളില്ലെന്നും പുതിയ നിര്‍ദേശം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മൃതശരീരം ദഹിപ്പിച്ച ശേഷം വരുന്ന ചാരം വെള്ളത്തില്‍ ഒഴുക്കുവാനോ, അന്തരീക്ഷത്തില്‍ വിതറുവാനോ പാടില്ല.
മൃതശരീരം ദഹിപ്പിച്ച ശേഷം ലഭിക്കുന്ന ചാരം സെമിത്തേരിയിലോ, ദേവാലയത്തോട് ചേര്‍ന്ന് തയ്യാറാക്കപ്പെട്ട പ്രത്യേക സ്ഥലത്തോ ഭദ്രമായി സൂക്ഷിക്കണം. എന്നാല്‍ ഇത്തരത്തില്‍ സൂക്ഷിക്കുന്ന ചാരം കുടുംബാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുവാനോ, അതിനെ ആഭരണങ്ങളുടെ ഉള്ളിലാക്കി ശരീരത്തില്‍ ധരിച്ചു നടക്കുവാനോ പാടില്ല.
മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കുന്ന രീതി ഏറെ പ്രയോജനം ചെയ്യും. രക്തസാക്ഷികളുടെയും വിശുദ്ധരുടെയും കബറിടങ്ങളില്‍ വിശ്വാസികള്‍ക്ക് സന്ദര്‍ശിക്കുന്നതിനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും, അവരെ സഭയുടെ നടപടി പ്രകാരം വണങ്ങുന്നതിനും സെമിത്തേരിയിലുള്ള മൃതസംസ്‌കാരം ആണ് കൂടുതലും ഉപകരിക്കുക.
മൃതശരീരം ദഹിപ്പിക്കുന്നത്‌ മരിച്ചയാളെ അപമാനിക്കുന്നതിനു തുല്യമാണെന്ന്‌ ചിലർ കരുതുന്നു. ഈ സമ്പ്രദായം ഉടലെടുത്തത്‌ പുറജാതീയർക്കിടയിലാണെന്നും അതുകൊണ്ടുതന്നെ ദൈവത്തെ ആരാധിക്കുന്നതായി അവകാശപ്പെടുന്നവർ ഒരിക്കലും അതു ചെയ്‌തുകൂടെന്നുമാണ്‌ അവരുടെ പക്ഷം.
യെഹൂദയിൽനിന്നു വിഗ്രഹാരാധന തുടച്ചുനീക്കാൻ ശ്രമിച്ച യോശീയാ രാജാവ്‌ ബാലിനു ബലിയർപ്പിച്ചിരുന്ന പുരോഹിതന്മാരുടെ കല്ലറകൾ തുറന്ന്‌ അവരുടെ അസ്ഥികളെടുത്ത്‌ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിച്ചു. (2 ദിനവൃത്താന്തം 34: 4, 5) ഈ ദൃഷ്ടാന്തങ്ങളുടെ വീക്ഷണത്തിൽ, മരിച്ച ഒരു വ്യക്തിയെ ദഹിപ്പിക്കുന്നത്‌ അയാൾക്ക്‌ ദൈവത്തിന്റെ അംഗീകാരമില്ല എന്ന്‌ അർഥമില്ല.
ഫെലിസ്‌ത്യർ ഇസ്രായേൽ രാജാവായ ശൗലിനെയും അവന്റെ മൂന്നു പുത്രന്മാരെയും യുദ്ധത്തിൽ കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ ബേത്ത്‌-ശാൻ പട്ടണത്തിന്റെ മതിലിന്മേൽ തൂക്കി. അവരുടെ മൃതശരീരങ്ങളെ ഇങ്ങനെ അപമാനിച്ചിരിക്കുന്നതായി ഗിലെയാദിലെ യാബേശ്‌ നിവാസികൾ കേട്ടപ്പോൾ അവർ അവ എടുത്തുകൊണ്ടുപോയി ദഹിപ്പിച്ചു. അതിനുശേഷം അസ്ഥികൾ മറവുചെയ്‌തു. (1 ശമൂവേൽ 31: 2, 8-13) ശൗലിനൊപ്പം അവന്റെ മകനായ യോനാഥാനും മരണമടഞ്ഞിരുന്നു. അവന്റെ ശരീരവും ദഹിപ്പിക്കപ്പെട്ടു. യോനാഥാൻ ദുഷ്ടനായിരുന്നില്ല. ദാവീദിനെ പിന്തുണച്ച അവന്റെ ഉറ്റസുഹൃത്തായിരുന്നു യോനാഥാൻ. അവൻ ‘ദൈവത്തോടുകൂടെ പ്രവർത്തിച്ചിരിക്കുന്നു’ എന്നാണ്‌ ഇസ്രായേല്യർ അവനെക്കുറിച്ചു പറഞ്ഞത്‌. (1 ശമൂവേൽ 14:45) ഗിലെയാദിലെ യാബേശ്‌ നിവാസികൾ ചെയ്‌തതിനെക്കുറിച്ചു കേട്ടപ്പോൾ ദാവീദ്‌ അവരോടു നന്ദി പറയുകയാണുണ്ടായത്‌. “നിങ്ങളുടെ യജമാനനായ ശൌലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്‌കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ” എന്നു പറഞ്ഞ്‌ അവൻ അവരെ പ്രശംസിക്കുകയും ചെയ്‌തു. ശൗലിന്റെയും യോനാഥാന്റെയും മൃതദേഹങ്ങൾ ദഹിപ്പിച്ചതിൽ ദാവീദ്‌ ഒരു തെറ്റും കണ്ടില്ല എന്നു വ്യക്തം. —⁠2 ശമൂവേൽ 2: 4-6.
മൃതശരീരം ദഹിപ്പിക്കുന്നത് പുനരുത്ഥാനത്തിന്‌ പ്രതിബന്ധമല്ല
മരിച്ചുപോയിരിക്കുന്ന അനേകരെയും യഹോവയാം ദൈവം തിരികെ ജീവനിലേക്ക്‌ കൊണ്ടുവരുമെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു. (സഭാപ്രസംഗി 9: 5, 10; യോഹന്നാൻ 5: 28, 29) മരിച്ചവർ ജീവനിലേക്കു തിരികെവരുന്ന സമയത്തെക്കുറിച്ച്‌ ബൈബിളിലെ വെളിപ്പാട്‌ എന്ന പുസ്‌തകം ഇങ്ങനെ പ്രവചിച്ചുപറയുന്നു: “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു.” (വെളിപ്പാടു 20:13) ഒരു വ്യക്തിയുടെ മൃതദേഹം അടക്കംചെയ്‌താലും ദഹിപ്പിച്ചാലും ശരി, അയാൾ കടലിൽ മുങ്ങിമരിച്ചതായാലും വന്യമൃഗങ്ങൾക്ക്‌ ആഹാരമായതായാലും ശരി, അയാളെ ജീവനിലേക്കു കൊണ്ടുവരാൻ സർവശക്തനായ ദൈവത്തിനു കഴിയും. എന്തിന്‌, ഒരു ആണവസ്‌ഫോടനത്തിൽ ചാരംപോലും ശേഷിക്കാത്തവിധം അന്തരീക്ഷത്തിൽ ലയിച്ചുചേർന്ന ഒരാളെപ്പോലും പുനഃസൃഷ്ടിക്കാൻ ദൈവത്തിനു സാധിക്കും.
Rev.8:1. അവൻ ഏഴാം മുദ്രപൊട്ടിച്ചപ്പോൾ സ്വർഗ്ഗത്തിൽ ഏകദേശം അരമണിക്കൂറോളം മൌനത ഉണ്ടായി.
2. അപ്പോൾ ദൈവസന്നിധിയിൽ ഏഴു ദൂതന്മാർ നില്ക്കുന്നതു ഞാൻ കണ്ടു; അവർക്കു ഏഴു കാഹളം ലഭിച്ചു.
3. മറ്റൊരു ദൂതൻ ഒരു സ്വർണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണപീഠത്തിന്മേൽ സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിന്നു വളരെ ധൂപവർഗ്ഗം അവന്നു കൊടുത്തു.
4. ധൂപവർഗ്ഗത്തിന്റെ പുക വിശുദ്ധന്മാരുടെ പ്രാർത്ഥനയോടുകൂടെ ദൂതന്റെ കയ്യിൽനിന്നു ദൈവസന്നിധിയിലേക്കു കയറി.
5. ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
6. ഏഴു കാഹളമുള്ള ദൂതന്മാർ എഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.
7. ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലർന്ന കല്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി. വൃക്ഷങ്ങളും പച്ചപ്പുല്ലും ജീവവാനുള്ളവയാണ്. അവയെല്ലാം അഗ്നിക്കിരയാവും.
പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം. പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ചേര്‍ന്നാണ് മനുഷ്യശരീരം നിര്‍മ്മിതമായിരിക്കുന്നത്. പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ശരീരം പ്രപഞ്ചത്തിൽ ലയിച്ചുചേരണം.  ഇപ്പോൾ ചില സ്ഥലങ്ങളിൽ ലഭ്യമായ  ഇലക്ട്രിക് ശ്മശാനത്തിലെ സൗകര്യം ഉപയോഗിക്കുകയാണെങ്കിൽ അത് പൂർണമായും അണുനാശക സ്വഭാവമുള്ളതാണ്. നിമിഷങ്ങൾക്കുള്ളിൽ ചാരമായി കിട്ടും. പുകയില്ല മണമില്ല. ഭൂമിയും  ജലവും  മലിനമാക്കപ്പെടുകയില്ല കൊറോണ പോലുള്ള രോഗങ്ങൾ മൂലമുണ്ടാകാൻ സാധ്യതയുള്ള  പകർച്ചവ്യാധികൾ തടയുവാൻ സാധിക്കും മാത്രമല്ല അത് നാം ജീവിച്ച ഭൂമിയോടും, ജീവിച്ചിരിക്കുന്നവരോടുമുള്ള ധർമ്മമാണ്. തന്റെ  ശരീരം ഈ പ്രപഞ്ചത്തിൽ ലയിച്ചു ചേരുന്നതുമൂലം ജീവിച്ചിരിക്കുന്ന സഹജീവിക്ക്‌ പ്രയാസവുമുണ്ടാകരുത്.  നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും.. ചെവിയുള്ളവൻ  കേൾക്കട്ടെ …!!!