Cosmic Vision

Love God Love Life

 ഓർത്തോഡോക്സ് സുറിയാനി സഭയുടെ ആരാധന

ഓർത്തോഡോക്സ് സുറിയാനി സഭയുടെ ആരാധന

17- നൂറ്റാണ്ടുവരെ മലങ്കര നസ്രാണികളുടെ ആരാധനാഭാഷ പൗരസ്ത്യ സുറിയാനിയായിരുന്നു. ഉദയംപേരൂർ സുന്നഹദോസിന് ശേഷമാണ് ഇന്ന് മലങ്കര സഭയിൽ പാശ്ചാത്യ സുറിയാനി ആരാധനാ ക്രമം ഉപയോഗിച്ചു തുടങ്ങിയത്. 20- നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽ മലയാളം പ്രധാന ആരാധനാഭാഷയായി ഉപയോഗിച്ചു തുടങ്ങി. വട്ടശേരിൽ മാർ ‍‍ദിവന്നാസിയോസ്, കോനാട്ട് മാത്തൻ മല്പാൻ തുടങ്ങിയവർ ഇതിന് നേതൃത്വം നല്കി. കുർബാനയർപ്പണത്തിനുള്ള പ്രാർത്ഥനാക്രമം പ്രധാനമായും വി.യാക്കോബിന്റെ തക്സ എന്ന പ്രാർത്ഥനക്രമത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്. സഭയുടെ പൊതു ആരാധനകളിലും വി. കുർബാനയിലും സുറിയാനി കലർന്ന മലയാളം ഉപയോഗിക്കുന്നതും സുറിയാനി ഭാഷയെ ആരാധന ഭാഷയായി കരുതിപ്പോരുകയും ചെയ്യുന്ന ഒരുസഭയാണ് മലങ്കര സഭ. കേരളത്തിലെ കത്തോലിക്ക, കൽദായ സഭകൾ പൌരസ്ത്യ സുറിയാനി ഉപയോഗിക്കുന്നതുപോലെ മലങ്കര സഭ സുറിയാനി ഭാഷയുടെ പാശ്ചാത്യ സുറിയാനിയാണ് ഉപയോഗിക്കുന്നത്.

 

ആദിമ കാലങ്ങളിൽ ആരാധന പൂർണ്ണമായും സുറിയാനിയിൽ നടത്തി വരികയോ അല്ലെങ്കിൽ വൈദീകർ തർജ്ജിമ  ചെയ്ത്  ചൊല്ലിവരികയോ ചെയ്യപ്പെട്ടിരുന്നു. 20-ആം നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽ മലയാളം പ്രധാന ആരാധനാഭാഷയായി ഉപയോഗിച്ചു തുടങ്ങി. പുലിക്കോട്ടിൽ മാർ ദീവന്നാസ്യോസ്. കോനാട്ട് മാത്തൻ കോറെപ്പിസ്കോപ്പ മല്പാന്റെ പാമ്പാക്കുടയിലെ സുറിയാനി-മലയാളം അച്ചുകൂടവും അനുബന്ധ പ്രസിദ്ധീകരണങ്ങളും മലയാളീകരണത്തിന്റെ വേഗത കൂട്ടി.

കുർബാന, മാമോദീസ, മൂറോൻ മുതലായ ഏഴു കൂദാശകളാണ് സഭയുടെ പൊതു ആരാധനയായി കരുതാവുന്നത്. ഇവയിൽ പ്രധാനമായത് വി. കുർബാന ആണ്. വി.യാക്കോബിന്റെ തക്സ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ് മലങ്കര സഭയിലെ ആരാധന. ഇത് ക്രിസ്തുവിന്റെ സഹോദരനായ യാക്കോബ് രചിച്ചതായി വിശ്വസിച്ചുവരുന്നു.

ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ

ആദ്യത്തെ മൂന്ന് സാർവ്വത്രിക സുന്നഹദോസുകൾ -നിഖ്യാ, കുസ്തന്തിനോപൊലിസ്, എഫേസൂസ് സുന്നഹദോസുകൾ – മാത്രം അംഗീകരിക്കുന്ന പൗരസ്ത്യ ക്രൈസ്തവസഭകളാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. ക്രി വ 451-ൽ ഏഷ്യാമൈനറിലെ കൽക്കദിയ എന്ന സ്ഥലത്തു വെച്ച് നടന്ന കൽക്കദിയൊക്കെൻ സുന്നഹദോസ് മുന്നോട്ട് വെച്ച ക്രിസ്തുശാസ്ത്ര തത്ത്വങ്ങളെ നിരാകരിച്ചതിനാൽ ഈ സഭകളെ അകൽക്കദിയൊക്കെൻ  സഭകൾ എന്നും മിയാഫിസൈറ്റ് ക്രിസ്തുശാസ്ത്രം സ്വീകരിച്ചിരിക്കുന്നതിനാൽ മിയാഫിസൈറ്റ് സഭകൾ എന്നും അറിയപ്പെടുന്നു.

കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ, എറിത്രിയൻ ഓർത്തഡോക്സ് സഭ, സുറിയാനി ഓർത്തഡോക്സ് സഭ, മലങ്കര ഓർത്തഡോക്സ് സഭ, അർമീനിയൻ ഓർത്തഡോക്സ് സഭ എന്നീ ആറു സഭകൾ ചേർന്നതാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭാ കുടുംബം. ഈ സഭകൾ കൂദാശാകാര്യങ്ങളിൽ പരിപൂർണ്ണ സംസർഗ്ഗം പുലർത്തുന്നെങ്കിലും ഒരോ സഭയും അധികാരപരമായി സ്വതന്ത്ര സഭകളാണ്.

ഓറിയന്റൽ(Oriental) എന്ന പദത്തിനും പൗരസ്ത്യം (Eastern) എന്ന അർത്ഥമുണ്ടെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും പൗരസ്ത്യ ഓർത്തഡോക്സ് സഭയും തമ്മിൽ കൂദാശാപരമായ  സംസർഗ്ഗമില്ല.

 

  • കോപ്റ്റിക് ഓർത്തഡോക്സ് സഭ
  • ബ്രിട്ടീഷ് ഓർത്തഡോക്സ് സഭ
  • ഫ്രഞ്ച് കോപ്റ്റിക് ഓർത്തഡോക്സ് സഭ
  • എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ
  • എറിത്രിയൻ ഓർത്തഡോക്സ് സഭ
  • സുറിയാനി ഓർത്തഡോക്സ് സഭ
  • യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ
  • മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ (മലങ്കര സഭ/ഇന്ത്യൻ ഓർത്തഡോക്സ് സഭ)
  • അർമേനിയൻ ഓർത്തഡോക്സ് സഭ
  • എച്മിയാഡ്സിനിലെ പ്രധാന കാതോലിക്കേറ്റ്
  • അർമേനിയൻ സഭയുടെ സിലിഷ്യയിലെ കാതോലിക്കേറ്റ്
  • കുസ്തന്തിനോപൊലിസിലെ അർമേനിയൻ പാത്രിയർക്കേറ്റ്
  • ജറുസലേമിലെ അർമേനിയൻ പാത്രിയർക്കേറ്റ്

 

ഓറിയന്റൽ ഓർത്തഡോക്സ് സഭാവിഭാഗത്തിലെ അംഗസഭകൾക്കിടയിൽ പൂർണ്ണമായ കൂദാശസംസർഗ്ഗം നിലനിൽക്കുന്നു. റോമൻ കത്തോലിക്കാ സഭയെയും പൗരസ്ത്യ ഓർത്തഡോക്സ്സഭയെയും അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾ‍ക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ്. വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിലും ആരാധനാപാരമ്പര്യങ്ങളിലുമായിവികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ. അംഗസഭകളുടെ മേലധ്യക്ഷന്മാർപാത്രിയർക്കീസ്, കാതോലിക്കോസ് തുടങ്ങിയ സ്ഥാനികനാമങ്ങൾ ഉപയോഗിക്കുന്നു. കോപ്റ്റിക്ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയർക്കീസ് എന്നതിനു പുറമേ പോപ്പ് എന്ന് കൂടി അറിയപ്പെടുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല. പക്ഷേ, അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ പാത്രിയർക്കീസായ കോപ്റ്റിക് പോപ്പിനും രണ്ടാംസ്ഥാനം അന്ത്യോക്യൻ പാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്.

പൗരസ്ത്യ ഓർത്തഡോക്സ് സഭ (Eastern Orthodox Church)

റോമൻ കത്തോലിക്കാ സഭ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള ക്രിസ്തീയ സഭകളുടെ കൂട്ടായ്മയാണ് പൗരസ്ത്യ ഓർത്തഡോക്സ് സഭ (Eastern Orthodox Church). ബൈസാന്ത്യം അഥവാ കിഴക്കൻ റോമാ സാമ്രാജ്യത്തിൽ രൂപപ്പെട്ട ഓർത്തഡോക്സ് സഭ എന്ന അർത്ഥത്തിൽ ബൈസാന്ത്യൻ ഓർത്തഡോക്സ് സഭ (Byzantine Orthodox Church) എന്ന പേരിലും ഈ സഭ അറിയപ്പെട്ടിരുന്നു. ഭൂമിശാസ്ത്രപരമായും ചിലപ്പോൾ ദേശീയമായും വ്യത്യസ്തമെങ്കിലും ദൈവശാസ്ത്രവീക്ഷണത്തിലും ആരാധനാ രീതികളിലും ഐക്യം നിലനിർത്തുന്ന നിരവധി സ്വയംഭരണാധികാര സഭകൾ ചേർന്നതാണ് പൗരസ്ത്യ ഓർത്തഡോക്സ് സഭ. പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെ അംഗങ്ങളേറെയും പൂർവ്വ യൂറോപ്പ്, ദക്ഷിണ-പൂർവ്വ യൂറോപ്പ്, മധ്യപൂർവ്വേഷ്യ എന്നിവിടങ്ങളിലായി അധിവസിക്കുന്നു.

ക്രി വ 451-ൽ ഏഷ്യാ മൈനറിലെ ബിഥാന്യയിലുള്ള കല്ക്കദോൻ എന്ന സ്ഥലത്ത് വെച്ച് കൂടിയ സുന്നഹദോസിൽ തീരുമാനമായ യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം അംഗീകരിച്ച സഭകളായ റോമിലെയും (റോമൻകത്തോലിക്കാ സഭ) കുസ്തന്തീനോപൊലിസിലെയും (പൗരസ്ത്യ ഓർത്തഡോക്സ് സഭ) സഭകൾ ആറാം നൂറ്റാണ്ടോടെ യഥാക്രമം പാശ്ചാത്യ റോമാ സാമ്രാജ്യത്തിലെയും പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെയും (ബൈസാന്ത്യം) ഔദ്യോഗിക സഭകളായി മാറിയിരുന്നു. കൽക്കിദോന്യസഭകൾ എന്ന പേരിൽ യോജിച്ചു നിന്ന ഈ സഭകൾക്കിടയിൽ ഉടലെടുത്ത സൗന്ദര്യപ്പിണക്കങ്ങളുംസഭാതലവന്മാരായ പാപ്പായുടെയും പാത്രിയർക്കീസിന്റെയും അധികാരഭ്രമങ്ങളും 1054-ൽ പൗരസ്ത്യ-പാശ്ചാത്യ ഭിന്നത (East–West Schism) എന്നറിയപ്പെടുന്ന വൻപിളർപ്പിലാണവസാനിച്ചത്.

  • കുസ്തന്തീനോപൊലിസിലെ എക്യുമെനിക്കൽ പാത്രിയർക്കാസനം
  • ഫിന്നിഷ് ഓർത്തഡോക്സ് സഭ
  •  എസ്തോണിയൻ ഓർത്തഡോക്സ് സഭ
  •  ഫിലിപ്പീൻസ് ഓർത്തഡോക്സ് സഭ
  •  മൗണ്ട് ആഥോസിലെ സ്വതന്ത്ര ഓർത്തഡോക്സ് സന്യാസ സമൂഹം
  •  പത്മോസ് അതിഭദ്രാസനം
  •  ക്രേത അതിഭദ്രാസനം
  •  തൂയെതര& ഗ്രേറ്റ് ബ്രിട്ടൻ അതിഭദ്രാസനം
  •  ഇറ്റലി & മാൾട്ട അതിഭദ്രാസനം
  •  അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിഭദ്രാസനം
  •  ഓസ്ട്രേലിയയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിഭദ്രാസനം
  •  പടിഞ്ഞാറൻ യൂറോപ്പിലെ റഷ്യൻ ഓർത്തഡോക്സ് അതിഭദ്രാസനം
  • ഗ്രീക്ക് ഓർത്തഡോക്സ് സഭ (അലക്സാന്ത്രിയ)
  • ഗ്രീക്ക് ഓർത്തഡോക്സ് സഭ (അന്ത്യോഖ്യ)
  • ഗ്രീക്ക് ഓർത്തഡോക്സ് സഭ (ജറുസലേം)
  • റഷ്യൻ ഓർത്തഡോക്സ് സഭ
  •  ജാപ്പനീസ് ഓർത്തഡോക്സ് സഭ
  •  ചൈനീസ് ഓർത്തഡോക്സ് സഭ
  •  ഉക്രേനിയൻ ഓർത്തഡോക്സ് സഭ
  •  മൊൾദോവിയൻ ഓർത്തഡോക്സ് സഭ
  •  ലാത്വിയൻ ഓർത്തഡോക്സ് സഭ
  •  അമേരിക്കയിലെ റഷ്യൻ ഓർത്തഡോക്സ് സഭ
  • ജോർജിയൻ ഓർത്തഡോക്സ് സഭ
  • സെർബിയൻ ഓർത്തഡോക്സ് സഭ
  • റുമേനിയൻ ഓർത്തഡോക്സ് സഭ
  • ബൾഗേറിയൻ ഓർത്തഡോക്സ് സഭ
  • സൈപ്രസ് ഓർത്തഡോക്സ് സഭ
  • ഗ്രീസ് ഓർത്തഡോക്സ് സഭ
  • പോളിഷ് ഓർത്തഡോക്സ് സഭ
  • അൽബേനിയൻ ഓർത്തഡോക്സ് സഭ
  • ചെക്ക് & സ്ലോവാക്യൻ ഓർത്തഡോക്സ് സഭ

 

അമേരിക്കൻ ഓർത്തഡോക്സ് സഭ, എസ്തോണിയൻ അപ്പോസ്തലിക ഓർത്തഡോക്സ് സഭഎന്നിങ്ങനെ മറ്റ് രണ്ട് സഭകൾ കൂടിയുണ്ടെങ്കിലും ഇവയെ പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ അംഗസഭകളിൽ എല്ലാവരും സ്വയം ഭരണാധികാര-സ്വയംശീർഷക സഭകളായി അംഗീകരിച്ചിട്ടില്ല. ഇതിനും പുറമേ പൗരസ്ത്യ ഓർത്തഡോക്സ് അംഗ സഭകളായി കൂദാശാ സംസർഗ്ഗം തന്നെ ഇല്ലാത്തതും എന്നാൽ പൗരസ്ത്യ ഓർത്തഡോക്സ് വിശ്വാസത്തിലുള്ളതുമായ വേറേ സഭകളും നിലവിലുണ്ട്. പരിഷ്കരിച്ച ജൂലിയൻ കലണ്ടറിനു പകരം പഴയകാല ജൂലിയൻ കലണ്ടറിനെ തന്നെഅടിസ്ഥാനപ്പെടുത്തി ആരാധനാവർഷം ക്രമപ്പെടുത്തന്നവരാണ് ഇവരിൽ ഒരു കൂട്ടർ. ഈ സഭാവിഭാഗങ്ങളെ പഴയ കലണ്ടർ കക്ഷികൾ (Old Calendarists) എന്ന് അറിയപ്പെടുന്നു. 17- നൂറ്റാണ്ടിൽ റഷ്യൻ പാത്രിയർക്കീസായിരുന്ന നിക്കോൺ നടപ്പിലാക്കിയ നവീകരണങ്ങളെ അംഗീകരിക്കാത്തവരാണ് ഇത്തരത്തിലുള്ള മറ്റൊരു വിഭാഗം. ക്രമപ്പെടുത്തിയ കാനോനിക നിയമങ്ങൾ നിലവിലില്ല, മേൽപ്പട്ട സ്ഥാനാരോഹണങ്ങളിൽ കാനോനിക സമ്പ്രദായങ്ങൾ പാലിച്ചില്ല തുടങ്ങിയ കാരണങ്ങൾ അരോപിക്കപ്പെടുന്നവയാണ് ഇവരിൽ മൂന്നാമത്തെ വിഭാഗം.

കത്തോലിക്കാ സഭ

മാർപ്പാപ്പയുടെ നേതൃത്വത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭാവിഭാഗമാണ് കത്തോലിക്കാസഭ. ആറു റീത്തുകളിലായി 24 വ്യക്തി സഭകൾ ചേർന്ന കൂട്ടായ്മയാണ് കത്തോലിക്കാ സഭ. ക്രിസ്തുമതത്തിലെ പ്രമുഖസ്ഥാനം വഹിക്കുന്ന ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയസംഘടിത മത വിഭാഗവുമാണ്. ഈ സഭ സ്ഥാപിച്ചത് അപ്പോസ്തോലനായ വിശുദ്ധ പത്രോസാണെന്നാണ് വിശ്വാസം. ആദ്യമായി കത്തോലിക്കാ സഭ എന്നത് രേഖപ്പെടുത്തിയത് അന്ത്യോഖ്യയിലെ ഇഗ്നേഷ്യസ് ആണ്.

നാലാം നൂറ്റാണ്ടായപ്പോഴേക്കും റോമാ സാമ്രജ്യം പിളർന്ന് പൗരസ്ത്യ റോമാസാമ്രാജ്യം(ബൈസാന്ത്യം) , പാശ്ചാത്യ റോമാ സാമ്രാജ്യം എന്നിങ്ങനെ രണ്ടായിത്തീർന്നു. കോൺസ്റ്റാൻറിനോപ്പിൾ ആദ്യത്തേതിന്റേയും റോം രണ്ടാമത്തേതിന്റേയും തലസ്ഥാനമായി. റോമാസാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്. ക്രി.വ 451-ലെ പിളർപ്പിനു് ശേഷം റോമാസാമ്രാജ്യത്തിൻ പ്രഥമ തലസ്ഥാനമെന്ന നിലയിൽ റോമൻ പാത്രിയാർക്കീസ് മറ്റെല്ലാ പാത്രിയാർക്കീസുമാരേക്കാളും വിശിഷ്ഠനായി കണക്കാക്കി. കോണ്സ്റ്റാൻറിനോപ്പിൾ പാത്രിയാർക്കീസ് അതിനു തൊട്ടടുത്ത സ്ഥാനവും അലങ്കരിച്ചു പോന്നു.

റോമാ സാമ്രാജ്യം പുനരുദ്ധരിക്കുക അസാദ്ധ്യമായപ്പോൾ അന്നത്തെ മാർപാപ്പ 751-ല് ഫ്രഞ്ച്രാജാവായ പെപ്പിനെ റോമൻ സാമ്രാട്ടായി അവരോധിച്ചു. രാജഭരണത്തിന്റെ സഹായംലഭിക്കാനായിരുന്നു ഇത്. പകരമായി ഇറ്റലിയിലെ ‘റാവെന്ന’ രാജ്യത്തിന്റെ രാജപദവി പാപ്പയ്ക്ക്നൽകി. അങ്ങനെ പാപ്പയ്ക്ക് രാജകീയ പദവി ലഭിച്ചു.

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗമാണ് മാർ തോമാ നസ്രാണികൾ അഥവാമാർ തോമാ ക്രിസ്ത്യാനികൾ. പുരാതന കാലം മുതൽ കേരളം ചേര രാജവംശത്തിനുകീഴിലായിരുന്നു.  ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനുമുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. ക്രിസ്തുശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നുകരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങളും കേരളത്തിൽഎത്തിയിരുന്നു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളാണ്ഉള്ളത്. മാർ തോമാ നസ്രാണികളും ക്നാനായരും. കേരളത്തിൽ സുവിശേഷപ്രചരണം നടത്തി എന്നുകരുതപ്പെടുന്ന ക്രിസ്തുശിഷ്യനായ തോമാശ്ലീഹായാൽ സ്ഥാപിതമായ ക്രൈസ്തവ സമൂഹമാണ്തങ്ങളുടേതെന്നു വിശ്വസിക്കുന്നവരാണ് മാർ തോമാ നസ്രാണികൾ. നസ്രാണി മാപ്പിളമാർ എന്നും ഇവരെ വിളിക്കാറുണ്ട്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, അറബികൾ തുടങ്ങി ശേമിൻറെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായിപറയുന്നതാണ്. ചേരമാൻ പെരുമാൾ മാപ്പിളമാർ(മാർ‍‍‍‍ഗ്ഗം കൂടിയ പിളള) അതായത് മാ കല്പിച്ചു്കൊടുത്തിട്ടുള്ളതായും വിശ്വസിക്കപ്പെടുന്നു

കേരളത്തിലെ ക്രൈസ്തവ സഭ പേർഷ്യൻ സഭയുമായുള്ള ബന്ധത്തിൽ നിലനിന്നിരുന്നതായി കരുതപ്പെടുന്നു. ആദിമ നൂറ്റാണ്ടുകളിൽ മതപരിവർത്തനം ചെയ്യപ്പെട്ടരിൽ നിന്നും മദ്ധ്യ പൗരസ്ത്യദേശത്ത് നിന്ന് കുടിയേറിയവരിൽ നിന്നും ആയിട്ടായിരിക്കണം അവരുടെ ഉത്ഭവം. ഇതിൽമതപരിവർത്തനം നടത്തപ്പെട്ടവരും കുടിയേറ്റക്കാരും തമ്മിൽ പിൽക്കാലത്ത് ഇടകലരാൻതുടങ്ങിയിരിക്കണം. അന്ന് കേരളത്തിലെ ക്രിസ്ത്യാനികൾ ഏതെങ്കിലും പ്രത്യേക സഭയുടെ കീഴിൽആയിരുന്നില്ല. അർമേനിയ, അന്ത്യോക്ക്യ, ബാബിലോൺ, കോൺസ്റ്റാന്റിനോപ്പിൾ എന്നിവിടങ്ങളിൽനിന്ന് പുരോഹിത ശ്രേഷ്ഠന്മാർ ഉൾപ്പെടെ ക്രിസ്ത്യാനികൾ കേരളത്തിൽ വന്നിരുന്നു. ചിലരെല്ലംഅവിടങ്ങളിലെ മത പീഡനം ഭയന്ന് പാലായനം ചെയ്തവരായിരുന്നു. എല്ലാവർക്കും ഊഷ്മളമായസ്വീകരണമാണ്‌ കേരളത്തിലെ ജനങ്ങൾ നൽകി പോന്നത്‌. ആത്മീയ കാര്യങ്ങളിൽ നേതൃത്വംഅത്യാവശ്യമായി അനുഭവപ്പെട്ടിരുന്ന കേരളത്തിലെ നസ്രാണികൾക്ക് ഈ അതിഥികൾ പ്രത്യേകം സ്വാഗതാർഹരായി തോന്നിയിരിക്കണം.

ആറാം നൂറ്റാണ്ടു മുതലെങ്കിലും പേർഷ്യൻ സഭയുടെ വൈദിക മേൽനോട്ടത്തിലായിരുന്നു. കേരളത്തിലെ ക്രൈസ്തവ സഭയുടെ ആരാധനാഭാഷ 17-ആംനൂറ്റാണ്ടുവരെ പൗരസ്ത്യ സുറിയാനി. പിന്നീട് പാശ്ചാത്യ സുറിയാനി. 20-ആം നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽ മലയാളം പ്രധാന ആരാധനാ ഭാഷയായി ഉപയോഗിച്ചു തുടങ്ങി. കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ പൗരസ്ത്യ സുറിയാനി ആരാധനാക്രമങ്ങളും പാരമ്പര്യങ്ങളും നിലവിൽവരുവാൻ ഈ ബന്ധം കാരണമായി. ആത്മീയ മേൽനോട്ടം പേർഷ്യയിൽ നിന്നുള്ള മെത്രാന്മാർ നിർവ്വഹിച്ചിരുന്നപ്പോഴും സാമുദായിക നേതൃത്വം അർക്കദിയാക്കോൻ അഥവാ ജാതിക്കു കർത്തവ്യൻ എന്ന പദവിയിലുള്ള നാട്ടുക്രിസ്ത്യാനി തലവനായിരുന്നു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനിസമുദായത്തിൽ പരമ്പരാഗത നേതൃത്വം കൈയ്യാളിയിരുന്ന വ്യക്തികളുടെ സ്ഥാനപ്പേരായിരുന്നു അർക്കദ്യാക്കോൻ (ഇംഗ്ലീഷ്:Archdeacon). “ഇന്ത്യ മുഴുവന്റേയും അർക്കദ്യാക്കോൻ” എന്നായിരുന്നു ഈ പദവിയുടെ മുഴുവൻ പേര്. “ജാതിക്കുതലവൻ”, “ജാതിക്കു കർത്തവ്യൻ” എന്നീ പേരുകളിലും ഈ പദവി വഹിക്കുന്ന ആൾ ആറിയപ്പെട്ടിരുന്നു.

പോർട്ടുഗീസുകാർ വാസ്കോഡഗാമ യുടെ നേതൃത്വത്തിൽ കേരളത്തിലെത്തിയപ്പോൾ, ആത്മീയ നേതൃത്വത്തിന്‌ പുരോഹിതന്മാരുടെ അഭാവം, വ്യാപാരത്തിൽ മുസ്ലീങ്ങളിൽ നിന്നും മറ്റുമുള്ള കടുത്തമത്സരം തുടങ്ങിയ പ്രശ്നങ്ങളാൽ കുറേക്കാലമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന കേരളത്തിലെ ക്രിസ്ത്യാനികൾ അവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. പിന്നീട്‌ പോർട്ടുഗലിൽ നിന്നു വന്നസംഘങ്ങളിൽ ലത്തീൻ മിഷണറിമാരും മെത്രാന്മാരും ഉണ്ടായിരുന്നു. റോമാ സഭയും മാർപാപ്പയും കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കാലമായിരുന്നു അത്‌.

പോർട്ടുഗീസുകാർ നസ്രാണികളുടെ സംസ്കൃതിയിൽ തങ്ങൾക്കു മനസ്സിലാക്കാനാവാത്ത അംശങ്ങളെയെല്ലാം നെസ്തോറിയൻ ശീശ്മ എന്ന് ആക്ഷേപിച്ച്‌ തിരുത്താൻ ശ്രമിച്ചു. മാർത്തോമ്മാക്രിസ്ത്യാനികൾ ആവട്ടെ അങ്കമാലി ആസ്ഥാനമാക്കി അന്ന് അവരെ ഭരിച്ചിരുന്ന മാർ അബ്രാഹാമിന്റെ കീഴിൽ പോർട്ടുഗീസ് കടന്നു കയറ്റത്തെ പ്രതിരോധിക്കുവാൻ ശ്രമിച്ചു. നസ്രാണികൾക്ക് അന്ന് ജാതിക്കു കർത്തവ്യൻ (അർക്കദിയാക്കോൻ എന്നു പോർത്തുഗീസ്ഭാഷ്യം) എന്ന സ്ഥാനപ്പേരുള്ള സമുദായ നേതാവു ഗീവർഗീസിനു കീഴിൽ മുപ്പതിനായിരത്തോളംവരുന്ന ഒരു സൈന്യം ഉണ്ടായിരുന്നു. ഇതിനാൽ പോർട്ടുഗീസ്‌ പട്ടാളം അതിക്രമത്തിന്‌ മുതിർന്നില്ല. ഈ സമയത്താണ്‌ മാർ ആബ്രഹാം മരണമടയുന്നത്‌. ഇത്‌ അവസരമാക്കി പോർട്ടുഗീസുകാരുടെപാദ്രുവാദോയുടെ ആസ്ഥാനമായ ഗോവയിലെ മെത്രാപോലീത്ത ഡോം ഡോ. മെനസിസ്‌കേരളത്തിലേയ്ക്ക്‌ എത്തി്‌.

16-ആം നൂറ്റാണ്ടിൽ ഉദയംപേരൂർ സുന്നഹദോസിലൂടെ കേരളത്തിലെ ക്രൈസ്തവ സഭറോമാ സഭയുടെ ഭാഗമായെങ്കിലും 1653-ൽ കൂനൻകുരിശ് സത്യത്തിലൂടെ മാർത്തോമാ ക്രിസ്ത്യാനികളിൽ ഒരു ഭാഗം ഈ ബന്ധം തള്ളിക്കളയുകയും അന്നത്തെഅർക്കദിയാക്കോനായിരുന്ന തോമസിനെ മെത്രാനാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 1653 മേയ് 22-ന് ആലങ്ങാട്ട് വെച്ച് 12 വൈദികർ ചേർന്ന് മാർത്തോമാ ഒന്നാമൻ എന്ന പേരിൽ ഇദ്ദേഹത്തെ മെത്രാനായി വാഴിച്ചു. മാർത്തോമാ ഒന്നാമനോടൊപ്പം നിന്ന വിഭാഗം മലങ്കര സഭ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു.

എന്നാൽ ഈ രീതിയിലുള്ള മെത്രാൻ സ്ഥാനാരോഹണം അപ്പോസ്തോലിക പിന്തുടർച്ച പ്രകാരം അംഗീകൃതമല്ലെന്നുള്ള മറുവിഭാഗത്തിന്റെ ആക്ഷേപവും അധികാരപരമായും സാമുദായികവുമായുമുള്ള അസ്ഥിരതകളും അലക്സാന്ത്ര്യ, അന്ത്യോഖ്യ തുടങ്ങിയ സ്ഥലങ്ങളിലെ പൗരസ്ത്യ സഭാതലവന്മാരുമായി ബന്ധം സ്ഥാപിക്കുവാൻ മലങ്കര സഭയെ പേരിപ്പിച്ചു. അതിൻപ്രകാരം 1655-ൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ യരുശലേമിലെ ബിഷപ്പായിരുന്ന ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ കേരളത്തിലെത്തുകയും മാർത്തോമാ ഒന്നാമന്റെ സ്ഥാനാരോഹണം ക്രമപ്പെടുത്തുകയും ചെയ്തു. അങ്ങനെ സുറിയാനി ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തിലൂടെ മലങ്കര സഭയിൽ പാശ്ചാത്യ സുറിയാനിയിലുള്ള ആരാധനാക്രമവും ആചാരങ്ങളും പ്രചാരത്തിലെത്തി. പകലോമറ്റം തറവാട്ടിലെ അംഗമായിരുന്ന മാർത്തോമാ ഒന്നാമനെ തുടർന്നു മാർത്തോമാ ഒൻപതാമൻ വരെ അതേ കുടുംബത്തിൽ നിന്നു തന്നെയുള്ള എട്ടു പേർ കൂടി മാർത്തോമാ മെത്രാന്മാർ എന്ന സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മാർ തോമാ നസ്രാണികൾ കൂനൻ കുരിശു സത്യത്തിനു ശേഷം1657-63 കാലത്താണു് ആദ്യമായി പിളർന്നതു്. 1816-ൽ മാർത്തോമാ പത്താമനായി നേതൃസ്ഥാനത്തെത്തിയ പുലിക്കോട്ടിൽ ജോസഫ് മാർദീവന്നാസ്യോസിന്റെ കാലം മുതൽ മാർത്തോമാ മെത്രാൻ എന്നതിനു പകരമായി മലങ്കര മെത്രാപ്പോലിത്ത എന്ന് ഈ സ്ഥാനം അറിയപ്പെടുവാൻ തുടങ്ങി.

19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലങ്കര സഭ ഇംഗ്ലണ്ടിൽ നിന്നുള്ള സി.എം.എസ്സ്മിഷണറിമാരുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ ആരംഭിച്ചു. 1815-ൽ ആരംഭിച്ച കോട്ടയം പഴയ സെമിനാരിയെ ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കുന്നതിനും മറ്റും ഇവർ യത്നിച്ചിരുന്നു. എന്നാൽ പ്രൊട്ടസ്റ്റന്റ് ചിന്താഗതികൾ നടപ്പിൽ വരുത്തുവാനുള്ള ഇവരുടെ ശ്രമങ്ങൾ മൂലം 1836-ൽ മാവേലിക്കരയിൽ വെച്ച് കൂടിയ മലങ്കര പള്ളി പ്രതിപുരുഷയോഗത്തിലെ തീരുമാനപ്രകാരം ഈ ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടർന്ന് മിഷണറിമാരുടെ ആശയങ്ങളുമായി അടുപ്പമുള്ള ഒരു ചെറിയവിഭാഗം സഭാംഗങ്ങൾ ആംഗ്ലിക്കൻ സഭയിലേക്ക് മാറുകയും പിൽക്കാലത്ത് ഇവർ സി.എസ്.ഐ.സഭയുടെ ഭാഗമാവുകയും ചെയ്തു. ഈ വേർപിരിയലിനു പുറമേ മലങ്കര സഭയുടെ വിശ്വാസങ്ങളിലും ആരാധനാരീതികളിലും നവീകരണത്തിന്റെ ആവശ്യകതയുണ്ടെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കൂടി ഉടലെടുക്കുകയും അത് പിന്നീട് മാർത്തോമ്മാ സഭയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു.

1911-ൽ ഉണ്ടായ അധികാര തർക്കങ്ങൾ സഭയിൽ മലങ്കര മെത്രാപ്പോലീത്തയെയും സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായ പാത്രിയർക്കീസിനെയും അനുകൂലിക്കുന്നവരായ രണ്ടുവിഭാഗങ്ങളായി ഭിന്നിക്കുന്നതിന് കാരണമായി. 1958-ൽ ഇരുവിഭാഗങ്ങളും ഒന്നായെങ്കിലും 1975-ൽവീണ്ടും രണ്ടു വിഭാഗങ്ങളായി. ഇവരിൽ ഔദോഗിക വിഭാഗം മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ എന്നും രണ്ടാമത്തെ വിഭാഗം 2002-ൽ പൂർണമായി വേർപെട്ടത് മുതൽ യാക്കോബായ സുറിയാനിക്രിസ്ത്യാനി സഭ എന്നും അറിയപ്പെടുന്നു. 1912-ൽ മുറിമറ്റത്തിൽ പൗലോസ് മാർ ഈവാനിയോസിനെ ബസേലിയോസ് പൗലോസ് പ്രഥമൻ എന്ന പേരിൽ കാതോലിക്കയായിവാഴിച്ചതോടെ മലങ്കര ഓർത്തഡോക്സ് സഭയിൽ കാതോലിക്കോസ് സ്ഥാനം നിലവിൽ വന്നു. ആദ്യകാലങ്ങളിൽ കാതോലിക്കോസ് സ്ഥാനവും മലങ്കര മെത്രപ്പോലീത്ത സ്ഥാനങ്ങളും രണ്ട് വിത്യസ്ത അധികാര സ്ഥാനങ്ങളായിരുന്നെങ്കിലും 1934 മുതൽ രണ്ടു സ്ഥാനങ്ങളും ഒരാൾ തന്നെ വഹിക്കുന്ന പതിവാണുള്ളത്.

അന്ത്യോഖ്യാ – മലങ്കര ബന്ധം ചില ചരിത്ര വസ്തുതകള്‍: ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് (കടപ്പാട്‌)

1. പുരാതന തെളിവ്

ഇന്ത്യയിലെ സഭ പുരാതനകാലം മുതല്‍തന്നെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു കിഴ്പ്പെട്ടിരുന്നു എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ ചരിത്രകാരന്മാരുടെ ആധികാരികരേഖകളിലും പഠനങ്ങളിലും അവര്‍ വ്യക്തമാക്കിയിരിക്കുന്നത്  16-ാം നൂറ്റാണ്ടു വരെയെങ്കിലും, അന്ത്യോഖ്യാ സിംഹാസനവും മലങ്കരസഭയുമായി ‍ യാതൊരുബന്ധവും ഇല്ലായിരുന്നു. അന്ത്യോഖ്യാ മലങ്ക ബന്ധത്തെപ്പറ്റി പരാമര്‍ശിക്കുന്ന ഏറ്റം പുരാതന രേഖ വത്തിക്കാന്‍ ലൈബ്രറിയില്‍സൂക്ഷിക്കപ്പെട്ടിരിക്കുന്നതായി ഏണസ്റ്റ് ഹോണിഗ് മാന്‍ (Ernest Honing Man) എന്ന ഗവേഷകന്‍സാക്ഷിക്കുന്ന The convent of Ber souma and the Jacobite Patriarch of Antioch in Syria 1581-ല്‍കൂടിയ സുന്നഹദോസിന്‍റെ മിനിറ്റ്സാണ്. പാത്രിയര്‍ക്കീസ്, ഇഗ്നാത്തിയൂസ് ദാവൂദ്ശായുടെ തെരഞ്ഞെടുപ്പുയോഗത്തിന്‍റെ മിനിറ്റ്സില്‍, അതില്‍ സംബന്ധിച്ചവരും, ഒപ്പിട്ടവരുമായ 12 എപ്പിസ്കോപ്പന്മാരുടെ പേരു പറയുന്നു. അവയില്‍ ഏറ്റവും ആദ്യമായിട്ടെഴുതിയിരിക്കുന്ന പേര്“കിഴക്കിന്‍റെയും, ഇന്‍ഡ്യയുടെ അതായത് പരിശുദ്ധനായ തോമാശ്ലീഹായുടെസിംഹാസനത്തിന്‍റെയും കാതോലിക്കോസായ ബസേലിയോസ്.”

16-ാം നൂറ്റാണ്ടിലെ ചരിത്രരേഖയിലെ ആക്ഷരികമായ മേല്പറഞ്ഞ പരാമര്‍ശങ്ങള്‍ താഴെപ്പറയുന്ന സംഗതികളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.

1) പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുത്ത സുന്നഹദോസില്‍ കിഴക്കിന്‍റെയും, ഇന്‍ഡ്യയുടെ അതായത് പരിശുദ്ധനായ തോമാശ്ലീഹായുടെ സിംഹാസനത്തിന്‍റെയും കാതോലിക്കായായ ബസേലിയോസ്‌  കാതോലിക്കാ സംബന്ധിച്ചു.

2) അദ്ദേഹത്തിന്‍റെ പേര് ഒന്നാമത് എഴുതിയിരിക്കുന്നതിനാല്‍, അദ്ദേഹം തന്നെയായിരിക്കണം അധ്യക്ഷം വഹിച്ചതും.

3) കിഴക്കിന്‍റെയും ഇന്ത്യയുടെയും കാതോലിക്കായിരുന്നു അദ്ദേഹം.

4) ഇന്ത്യയുടെ, എന്നതിന്‍റെ വിശേഷണമായി പരിശുദ്ധനായ മാര്‍ത്തോമ്മായുടെ നാമം പ്രത്യേകിച്ചു പറഞ്ഞിരിക്കുന്നതിനാല്‍ നമ്മുടെ ഇന്ത്യ തന്നെയാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.

5) സുറിയാനി സഭയിലെ കിഴക്കിന്‍റെ കാതോലിക്കാ മാര്‍ത്തോമ്മായുടെ സിംഹാസനത്തിലായിരുന്നു എന്നത് 16-ാം നൂറ്റാണ്ടിലെ അന്ത്യോഖ്യന്‍ രേഖയും സാക്ഷിക്കുന്നു.

2. അധികാരസീമകള്‍ എന്തു സാക്ഷിക്കുന്നു?

മുമ്പു പറഞ്ഞ രേഖയുടെ കാലമായ 16-ാം നൂറ്റാണ്ടിനു മുമ്പ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസന്മാരുടെ അധികാരസീമകളും മറ്റും എങ്ങനെ എന്നു പ്രതിപാദിക്കുന്ന പല രേഖകളും ഉണ്ട്. ചിലതില്‍ പാത്രിയര്‍ക്കീസിന്‍റെ അധീനതയില്‍ ഒരു പ്രത്യേക കാലയളവില്‍ ഉണ്ടായിരുന്ന മെത്രാപ്പോലീത്തന്മാരെയും, അവരുടെ ആസ്ഥാനങ്ങളെയും പ്രതിപാദിക്കുന്നു. ചിലതില്‍ ഓരോ മെത്രാപ്പോലീത്തന്‍ പ്രവിശ്യയിലും ഉള്ള എപ്പിസ്കോപ്പന്മാരുടെ പോലും വിവരങ്ങള്‍ നല്‍കുന്നുണ്ട്. അവ പരിശോധിച്ചു നോക്കിയാല്‍, അക്കൂട്ടത്തില്‍ എവിടെയെങ്കിലും, പേര്‍ഷ്യയിലേയോ ഇന്ത്യയിലേയോ എപ്പിസ്കോപ്പന്മാരെപ്പറ്റി പറയുന്നുണ്ടോ എന്നു മനസ്സിലാക്കാം.

ഉദാഹരണത്തിന് 6-ാം നൂറ്റാണ്ടില്‍, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ ഭരണസീമയെപ്രതിപാദിക്കുന്ന രേഖകളില്‍ നിന്ന് ഹോണിഗ് മാന്‍ തയ്യാറാക്കിയ ഒരു ലിസ്റ്റ് പരിശോധിക്കാം (Eveques Et Eveches Monophysites, D’Asie Anterieure Au VIE, Ernest Honing Man, p. 178 ff).

മേല്പറഞ്ഞ വൃത്താന്തം, അന്ത്യോഖ്യന്‍ പാത്രിയര്‍ക്കേറ്റിന്‍റെ ഏറ്റവും സുവര്‍ണ്ണമായ ഒരുകാലഘട്ടത്തിലേതാണ്. അന്ത്യോഖ്യയിലെ പാത്രിയര്‍ക്കീസായി എ.ഡി. 512-ല്‍ അവരോധിക്കപ്പെട്ട വി. സേവേറിയൂസിന്‍റെ കാലത്തിന് തൊട്ടുമുമ്പുള്ള കാലത്തെ അധികാരാവകാശ സീമയാണ് മേല്പറഞ്ഞ രേഖയുടെ യാഥാര്‍ത്ഥ ഉള്ളടക്കം. അതില്‍ 16-ഓളം മെത്രാപ്പോലീത്തന്മാരും, 139-ഓളം എപ്പിസ്കോപ്പന്മാരും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനോട് ബന്ധപ്പെട്ടിട്ടുള്ളതായി കാണുന്നു. അവയിലൊന്നും തന്നെ ഇന്ത്യയെയോ, പേര്‍ഷ്യയെയോ, അവയിലെ ഏതെങ്കിലും ഭദ്രാസനങ്ങളേയോ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വയംഭരണാധികാരം പരിപൂര്‍ണ്ണമായി ഉള്ളതും പാത്രിയര്‍ക്കീസിന്‍റെ  സ്ഥാനത്തെ മാത്രം ബഹുമാനിക്കുന്നതുമായ മെത്രാപ്പോലീത്തന്‍ പ്രവിശ്യകളെപ്പോലും ഈ ലിസ്റ്റില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേയ്റൂട്ട്, ഹോംസ്, ലവോദിക്യ എന്നീ സ്വതന്ത്ര പ്രവിശ്യകളോടൊത്തും(Autocephalous metropolitanates) മലങ്കരയെയോ കിഴക്കിന്‍റെ ഭദ്രാസനങ്ങളെയോ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് പരമാര്‍ത്ഥം.

3. പിന്തുണ പ്രഖ്യാപിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടോ?

ആറാം ശതാബ്ദത്തോടെ ഏകസ്വഭാവവാദികളും ഇരുസ്വഭാവവാദികളും തമ്മിലുള്ള കലഹം മൂര്‍ഛിച്ചപ്പോള്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസായ സേവേറിയൂസിനോടൊപ്പം നിന്ന് അദ്ദേഹത്തിനു പിന്തുണ നല്‍കിയ മെത്രാപ്പോലീത്തന്മാരുടേയും, എപ്പിസ്കോപ്പാമാരുടേയും വിവരങ്ങള്‍ നമുക്കു കിട്ടിയിട്ടുണ്ട് (‘ഏകസ്വഭാവവാദികള്‍’ എന്ന് മറുപക്ഷത്താല്‍ മുദ്രയടിക്കപ്പെട്ട സേവേറിയൂസിന്‍റെ  അനുചരന്മാരായ മെത്രാന്മാര്‍ ആകെ 52 പേരായിരുന്നു. ഇതില്‍ നാല്പതോളം പേര്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കാ സിംഹാസനത്തോട് ബന്ധമുള്ളവരും മറ്റുള്ളവര്‍ കുസ്തന്തീനോപോലീസിലെ പാത്രിയര്‍ക്കാ സിംഹാസനത്തോട് ബന്ധമുള്ളവരുമായിരുന്നു). അന്ത്യോഖ്യാ പാത്രിയര്‍ക്കാ സിംഹാസനത്തിനു വെളിയിലായി, കുസ്തന്തീനോപ്പോലീസിലെ സിംഹാസനത്തിലുള്‍പ്പെട്ടവരായി അദ്ദേഹത്തോടനുകൂലിച്ചവരോടൊപ്പം, ഒരിടത്തുപോലും ഇന്‍ഡ്യയിലെയോ, പേര്‍ഷ്യയിലെയോ മെത്രാപ്പോലീത്തന്മാരുടെയും എപ്പിസ്കോപ്പന്മാരുടെയും കാര്യം പറയുന്നില്ല. ഇന്‍ഡ്യയിലെ സഭ ആദിമുതലേ സത്യവിശ്വാസത്തെയായിരുന്നു പിന്തുടര്‍ന്നത്. അല്ലാതെ ഇരുസ്വഭാവവാദികളുടേതല്ലായിരുന്നു. ഇവിടുത്തെ മെത്രാപ്പോലീത്താ അന്ത്യോഖ്യായുമായിവിധേയത്വപരമായോ, ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടാണ് ഇരുന്നതെങ്കില്‍ ഈ സഭയെക്കൂടി മേല്പറഞ്ഞ ലിസ്റ്റില്‍ പെടുത്തുമായിരുന്നു. ഇതില്‍നിന്നു നാം മനസ്സിലാക്കുന്നതായ പരമാര്‍ത്ഥം, മലങ്കരയിലെ സഭയ്ക്ക് ആറാം നൂറ്റാണ്ടില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി യാതൊരു ബന്ധമോ വിധേയത്വമോ ഇല്ലായിരുന്നുവെന്നാണ്. വല്ല ബന്ധവും ഉണ്ടായിരുന്നുവെങ്കില്‍ കുസ്തന്തീനോപോലീസിലെ ആളുകളുടെ കാര്യം പറയുന്നതിനു മുമ്പു തന്നെ ഇവിടുത്തെ മെത്രാപ്പോലീത്താ സ്ഥാനത്തെപ്പറ്റി പറയുമായിരുന്നു.

4. യാക്കോബ് ബുര്‍ദ്ദാനയുടെ വൃത്താന്തം എന്തു സാക്ഷിക്കുന്നു?

അന്ത്യോഖ്യാ – മലങ്കര ബന്ധത്തിലേയ്ക്ക് വെളിച്ചം വീശുന്നതും, അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നുവെങ്കില്‍ അതിനെപ്പറ്റി നിശ്ചയമായും പ്രതിപാദിക്കപ്പെടേണ്ടതായ ചരിത്രസാഹചര്യമാണ് വി. യാക്കോബ് ബുര്‍ദ്ദാനയുടെ പ്രവര്‍ത്തനങ്ങള്‍. ചക്രവര്‍ത്തിയുടെയും, സ്വാധീനമുള്ള മറ്റു പലരുടേയും പിന്‍ബലത്തോടെ ‘ഏകസ്വഭാവ വിശ്വാസം’ പുലര്‍ത്തിയവരെ പീഡിപ്പിക്കുവാന്‍ തുടങ്ങി. സേവേറിയൂസിനെയും അദ്ദേഹത്തെ പിന്താങ്ങിയവരെയും നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ മറുഭാഗക്കാര്‍ മാര്‍ഗങ്ങള്‍ ആരാഞ്ഞു. സേവേറിയൂസിന്‍റെ സ്നേഹിതനായിരുന്ന അനാസ്താസിയോസ് ചക്രവര്‍ത്തി 518-ല്‍ അന്തരിച്ചപ്പോള്‍ ജസ്റ്റിന്‍ ചക്രവര്‍ത്തിയായി. അദ്ദേഹത്തിന്‍റെ അംഗരക്ഷക പ്രമാണിയായ വിറ്റാലിയന്‍ ഒരു കടുത്ത കല്‍ക്കദോന്യനായിരുന്നു. വിറ്റാലിയന്‍റെ പിന്‍ബലത്തോടെ ബൈസാന്‍റൈന്‍ ചക്രവര്‍ത്തിയെ തങ്ങളുടെ ഭാഗത്തേയ്ക്ക് തിരിപ്പിച്ചു. 518 സെപ്തംബറില്‍, സേവേറിയൂസ് ഈജിപ്തിലേയ്ക്ക് അഭയാര്‍ത്ഥിയായി പോകേണ്ടിവന്നു. അന്നത്തെ അലക്സാന്ത്രിയന്‍ പാത്രിയര്‍ക്കീസായ തിമോത്തിയോസ് നാലാമന്‍ അദ്ദേഹത്തെ സ്വീകരിച്ചു. ജസ്റ്റീനിയന്‍, സേവേറിയൂസിന്‍റെ അനുയായികളായ 52 മെത്രാന്മാരെ അറസ്റ്റു ചെയ്ത്രാജനഗരത്തിലേയ്ക്ക് കൊണ്ടുവന്നു. പക്ഷേ, ചക്രവര്‍ത്തിനിയായ തിയോഡോറാ ഒരു സിറിയാക്കാരനായ പട്ടക്കാരന്‍റെ പുത്രിയായിരുന്നതിനാല്‍, ഈ മെത്രാന്മാരോട് അനുകമ്പ തോന്നി. ഈ മെത്രാന്മാരെ കൂടാതെ 500 ഓളം സന്യാസി പുരോഹിതന്മാരും കൊണ്ടുവരപ്പെട്ടിരുന്നു. ഇവരുടെ സംരക്ഷണത്തിനായ് ചക്രവര്‍ത്തിനി തന്‍റെ ഒരു കൊട്ടാരം ഉപയോഗിച്ചു. മേല്പറഞ്ഞ മെത്രാന്മാരെല്ലാം തങ്ങളുടെ പിന്‍ഗാമികളെ വാഴിക്കാതെ മരിച്ചുപോയി. എ.ഡി. 538-ല്‍ മാര്‍ സേവേറിയൂസ് കാലംചെയ്തതോടെ ഈജിപ്തിലൊഴികെ റോമാ സാമ്രാജ്യത്തില്‍ ഏകസ്വഭാവ വിശ്വാസമുള്ള ഓര്‍ത്തഡോക്സ് സഭ അവസാനിച്ചു എന്ന മട്ടിലായി.

ഈയവസരത്തില്‍, തിയോഡോറാ ചക്രവര്‍ത്തിനിയും, അറബികളുടെ രാജാവായ ഹാറത്ത് ബാര്‍ഗബലിയും സത്യവിശ്വാസത്തെ സംരക്ഷിക്കുവാന്‍ വളരെയധികം കിണഞ്ഞു പരിശ്രമിച്ചു. സിറിയക്കാരിയായ ചക്രവര്‍ത്തിനി മുഖാന്തിരം, ഗ്രീക്കു ചക്രവര്‍ത്തിയുടെ മുമ്പില്‍ അറബി രാജാവ് ഒരു അപേക്ഷ സമര്‍പ്പിച്ചു. അറബികള്‍ പകുതിയോളം പേര്‍ഷ്യന്‍ സാമ്രാജ്യത്തിലും, പകുതി ബിസാന്‍റ്യം (ഗ്രീക്ക്) സാമ്രാജ്യത്തിലും, ആയിരുന്നു. ബിസാന്‍റ്യത്തിന്‍റെ അതിര്‍ത്തിസംരക്ഷിക്കുവാന്‍ ആക്കിയിട്ടുള്ള പട്ടാളക്കാര്‍ അധികവും അറബികളും സിറിയക്കാരുമാണ്. അവരുടെ ആധ്യാത്മികാവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നതിന് രണ്ട് എപ്പിസ്കോപ്പന്മാരെ ഒന്നു തെക്കിനും, ഒന്ന് വടക്കിനും ആയി വാഴിച്ചു കൊടുക്കണമെന്നായിരുന്നു അറബി രാജാവിന്‍റെ അഭ്യര്‍ത്ഥന. ചക്രവര്‍ത്തിനിയുടെ ശുപാര്‍ശപ്രകാരം ചക്രവര്‍ത്തി അപേക്ഷ അനുവദിച്ചു.

ഏകസ്വഭാവവാദിയായതിനാല്‍, നാടുകടത്തപ്പെട്ടിരുന്ന അലക്സാന്ത്രിയാ പാത്രിയര്‍ക്കീസ് മാര്‍ തേവോദോസ്യോസിനെ കൊണ്ട് ഈ രണ്ട് മെത്രാന്മാരെയും വാഴിച്ചു. അവരില്‍ ഒരാളായിരുന്നുയാക്കോബ് ബുര്‍ദ്ദാന. സുറിയാനിസഭയുടെ പട്ടത്വം ഇങ്ങനെ വീണ്ടും ആരംഭിക്കുന്നത് ചക്രവര്‍ത്തിയാല്‍ നിഷ്ക്കാസിതനായിരുന്ന അലക്സാന്ത്രിയാ പാത്രിയര്‍ക്കീസില്‍ നിന്നാണ്. 542-ല്‍ യാക്കോബ് ബുര്‍ദ്ദാന ഉറഹായിലെ മെത്രാപ്പോലീത്തായായി അഭിഷേകം ചെയ്യപ്പെട്ടു. ആസ്ഥാനത്തിരുന്നു കൊണ്ട് അദ്ദേഹം 2 പാത്രിയര്‍ക്കീസന്മാരെയും, 27 മെത്രാന്മാരെയും, 102000 കശീശന്മാരെയും പട്ടം കൊടുത്ത് അല്ലെങ്കില്‍ വാഴിച്ച് നിയമിച്ചാക്കി എന്നാണ് കഥ. ഇങ്ങനെ പട്ടം കെട്ടപ്പെട്ടവരുടെ ലിസ്റ്റിലും ഇന്‍ഡ്യയിലെ മെത്രാന്മാരെ ഒന്നും കാണുന്നില്ല.

അന്ത്യോഖ്യാ പാത്രിയര്‍ക്കീസന്മാരായ സെര്‍ഗോസും, പൗലൂസും, ഈഗുപ്തായ സഭയ്ക്ക് 12 പുതിയ മെത്രാന്മാരും, ലവോദിക്യാ, സിറിയന്‍ സെലൂക്യാ, താര്‍സൂസ്, ഇസൗറിയന്‍ സെലൂക്യാ, ഖല്‍ക്കീസ്, കാറിയ, സൂറ, അവീദ്, എഫേസൂസ്, സ്മിര്‍ണ, പെര്‍ഗാമോന്‍, ത്രാല്ലാസ്, ഖീയോസ്, അഫ്റോഡീസിയാസ്, അലാബാന്ദ എന്നീ 15 മെത്രാസനങ്ങളിലേയ്ക്കുള്ള മെത്രാന്മാരും ആണ് അദ്ദേഹത്തില്‍ അഭിഷിക്തരായതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്നത്. അദ്ദേഹം പേര്‍ഷ്യയില്‍പോയി കാതോലിക്കായെ വാഴിച്ചു എന്ന കഥ പിന്നീടുണ്ടായതാണ്. പ്രാചീന ചരിത്രരേഖകളില്‍ കാണുന്നില്ല. യാക്കോബ് ബുര്‍ദ്ദാന ആരംഭിച്ച കൈവയ്പിന്‍റെ പിന്തുടര്‍ച്ചയില്‍ ഉണ്ടായിട്ടുള്ള എല്ലാ മെത്രാന്മാരുടേയും ലിസ്റ്റ് മിഖായേല്‍ റാബോ നല്‍കുന്നുണ്ട്. അന്ത്യോഖ്യന്‍ സുറിയാനി സഭയുമായി അന്നു മലങ്കരയ്ക്ക് ഏതെങ്കിലും ബന്ധം ഉണ്ടായിരുന്നുവെങ്കില്‍, മലങ്കരയ്ക്ക് അവിടെ നിന്ന് പൗരോഹിത്യ കൈവെയ്പ് ലഭിച്ചുകൊണ്ടിരുന്നുവെങ്കില്‍ ഈ ലിസ്റ്റുകളില്‍ ഒരിടത്തെങ്കിലും മലങ്കരയുടെ കാര്യമോ, പേര്‍ഷ്യയുടെ കാര്യമോ, കാണുമായിരുന്നു. പക്ഷേ, അതും കാണുന്നില്ല.

5. ഭദ്രാസനങ്ങളുടെ ലിസ്റ്റില്‍ എങ്കിലും ഉണ്ടോ?

ആറാം ശതാബ്ദം മുതല്‍ 12-ാം ശതാബ്ദം വരെ ഓരോ കാലത്തും ഉള്ള സുറിയാനി സഭയുടെ ഭദ്രാസനങ്ങളുടെ പേരും വിവരങ്ങളും ലഭ്യമാണ്. ആ ലിസ്റ്റില്‍ ഒരിടത്തുപോലും ഇന്‍ഡ്യയിലെ ഏതെങ്കിലും ഭദ്രാസനത്തിന്‍റെ പേരു കാണുന്നില്ല. മിഖായേല്‍ റാബോയുടെ ലിസ്റ്റില്‍130 മെത്രാസനങ്ങളുടെ പേര്‍ കാണുന്നതില്‍, ഓരോന്നും എവിടെയാണെന്ന് നമുക്ക് വ്യക്തമായി അറിയാം. അതിലൊന്നും ഇന്ത്യ എന്ന പേരോ, ഇന്ത്യയിലെ ഏതെങ്കിലും സ്ഥലങ്ങളുടെ പേരോകാണുന്നില്ല.

എന്നാല്‍ ബാര്‍ എബ്രായയുടെ എക്ളേസിയാസ്റ്റിക്കയില്‍ ‘ഇന്‍ഡ്യ’യെപ്പറ്റി ഒരു പരാമര്‍ശനം കാണാം. 1189-ല്‍ ഊര്‍മിയയിലെ (Ourmiah) എപ്പിസ്കോപ്പായായ ഗബ്രിയേല്‍ എന്നു മറുനാമമുള്ള ഇഗ്നാത്തിയോസ്, ഇന്‍ഡ്യാക്കാരനായ യോഹന്നാന്‍റെ മകനാണെന്നും അദ്ദേഹം (de bet Hinduvaye) എഴുതിയിട്ടുണ്ട്. എന്നാല്‍ ഈ ഊര്‍മിയ ഇന്നത്തെ ഇന്ത്യയില്‍ അല്ല. ഇന്ന് റഷ്യയുടെ തെക്കുഭാഗത്തുള്ള അസര്‍ബൈജാനിലെ ഊര്‍മിയ തടാകതീരത്തുള്ള റിസിയയെ (Rizaieh) നഗരമാണ്. ബാര്‍ എബ്രായയുടെ ലിസ്റ്റ് പതിമൂന്നാം ശതാബ്ദത്തിനപ്പുറം പോകുന്നില്ല. അതുവരെ ഏതായാലും ഇന്‍ഡ്യയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി ബന്ധപ്പെട്ട മെത്രാപ്പോലീത്തന്മാരില്ല എന്ന് ഇതില്‍നിന്നും വ്യക്തമാണ്.

മേല്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ ഒന്നു പരിചിന്തിക്കുമ്പോള്‍ പ. അന്ത്യോഖ്യാപാത്രിയര്‍ക്കീസ് ഇന്ന് ഉന്നയിക്കുന്ന വാദങ്ങളും ആരോപണങ്ങളും സുറിയാനി സഭാചരിത്രത്തിനു നിരക്കാത്തതാണെന്ന് വ്യക്തമാകുന്നു. അന്ത്യോഖ്യന്‍ പാത്രിയര്‍ക്കാ സ്ഥാപനത്തിന്‍റെ ചരിത്രം, കാതോലിക്കാ സ്ഥാപനത്തിന്‍റെ ചരിത്രം പോലെ തന്നെ പരാശ്രയത്തിന്‍റെയും, വൈധവ്യത്തിന്‍റെയും കരിനിഴല്‍ പരന്നതാണ്. നിഷ്പക്ഷബുദ്ധ്യായുള്ള ചരിത്രപഠനം നമ്മെകൂടുതല്‍ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു വഴി നടത്തും എന്നു മാത്രം പറഞ്ഞുകൊണ്ട് ഈ ഉപന്യാസംഉപസംഹരിക്കുന്നു.

(മലങ്കരസഭ, 1974 ജൂലൈ; ചര്‍ച്ച് വീക്ക്ലി, 1974 ജൂണ്‍ 2)

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ / ഡോ. പൗലോസ് മാര്‍ഗ്രീഗോറിയോസ് (കടപ്പാട്)

ജറുസലേമിലെ സഭയൊഴികെ അപ്പോസ്തോലിക പാരമ്പര്യമുള്ള മറ്റ് ക്രൈസ്തവ സഭകളേക്കാള്‍ പൗരാണികമാണ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ. ക്രിസ്തുവിന്‍റെ ശിഷ്യനായ വി. തോമാശ്ലീഹായാല്‍ നേരിട്ട് സ്ഥാപിതമായ സഭയാണിത്. ഈയൊരു വിശേഷാവകാശം അന്ത്യോഖ്യന്‍ സഭയ്ക്കോ, റോമന്‍ സഭയ്ക്കോ, കോണ്‍സ്റ്റാന്‍റി നോപ്പിളിനോ, അലക്സാന്ത്രിയന്‍ സഭയ്ക്കോ ഇല്ല.

വി. സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വത്തെ തുടര്‍ന്നാണ് അന്ത്യോഖ്യയില്‍ ക്രൈസ്തവ സഭ ഉദയംകൊണ്ടത്. വി. പത്രോസ്-പൗലൂസ് ശ്ലീഹന്മാരാണ് റോമിലെ സഭ സ്ഥാപിക്കുന്നത്. കര്‍ത്താവിന്‍റെ പന്ത്രണ്ട് അപ്പോസ്തോലന്മാരില്‍ ഉള്‍പ്പെടാത്ത വി. മര്‍ക്കോസിന്‍റെ പ്രവര്‍ത്തനങ്ങള്‍ അലക്സാന്ത്രിയായില്‍ സഭയുണ്ടാകാന്‍ കാരണമായി. എ.ഡി. 330-ലാണ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ രൂപീകൃതമാകുന്നത്. എന്നാല്‍ ജറുസലേമിലെ സഭയുടെ കാലത്തു തന്നെ ക്രിസ്തുശിഷ്യനായ വി. തോമ്മാ ശ്ലീഹാ ഇന്ത്യയില്‍ ഈ സഭ സ്ഥാപിക്കുകയുണ്ടായി.

കേരളത്തില്‍ വി. തോമാ ശ്ലീഹാ ഏഴു പള്ളികള്‍ സ്ഥാപിക്കുകയും ഹേരിയസ് എന്നു വിളിക്കാവുന്ന പുരോഹിതരെ നിയമിച്ചുവെന്നും ചരിത്രം അവകാശപ്പെടുന്നു. നിസ്സായിലെ കൗണ്‍സിലിനു മുമ്പ്ഹേരിയസ് എന്ന വാക്ക് പുരോഹിതര്‍ക്ക് ഉപയോഗിച്ചിരുന്നില്ല. എല്ലാ പ്രാദേശിക സഭകളും ഒരു മെത്രാപ്പോലീത്തായുടെ അധികാര പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. അതോടൊപ്പം ഒരു പ്രത്യേക കൗണ്‍സിലും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ആ മെത്രാപ്പോലീത്താ തന്നെയായിരുന്നു പുരോഹിതനായിട്ടും പ്രവര്‍ത്തിച്ചു വന്നത്. ഹേരിയസ് എന്നത് ഗ്രീക്കു വാക്കാണ്. ലാറ്റിനില്‍ സാര്‍സിഡസ് എന്നു വിളിക്കും. ഇതില്‍ നിന്നും വ്യക്തമാകുന്നത് യഥാര്‍ത്ഥ ഇന്ത്യന്‍ സഭയ്ക്ക് ഏഴുമെത്രാപ്പോലീത്തന്മാര്‍ ഉണ്ടായിരുന്നെന്നും ഇതൊരു സ്വതന്ത്ര സഭയായിരുന്നുവെന്നുമാണ്. അപ്പോള്‍ മറ്റെല്ലാ ശ്ലൈഹിക സഭകളെയുംപോലെ അധികാരാവകാശങ്ങള്‍ ഉള്ള സഭയെന്ന് ഇന്ത്യന്‍ സഭയെവിളിക്കാം. നാലോ അതില്‍ കൂടുതലോ മെത്രാന്മാരുള്ള ഒരു സഭയില്‍, ഒരു മെത്രാപ്പോലീത്താ കാലം ചെയ്താല്‍ മറ്റ് മൂന്നു മെത്രാപ്പോലീത്തന്മാര്‍ ജനങ്ങളുടെ സഹായത്തോടെ ഒരാളെ തെരഞ്ഞെടുത്ത് സഭയുടെ പരമാധികാരിയായി വാഴിക്കുന്ന രീതിയുണ്ടായിരുന്നു. അതിനാല്‍ മറ്റ് വിദേശീയ സഭകളുടെ അധികാരത്തിന്‍ കീഴില്‍ കഴിയേണ്ടതിന്‍റെ ആവശ്യം ഉണ്ടായിട്ടില്ല. ഒരു സ്വതന്ത്ര സഭയ്ക്ക് ഏറ്റവും കുറഞ്ഞത് നാല് മെത്രാപ്പോലീത്താമാരെങ്കിലും ഉണ്ടായാല്‍ മതി. നമുക്ക് ഏഴ് പിതാക്കന്മാര്‍ ഉണ്ടായിരുന്നു. എന്നിട്ടും നാം കുറച്ചുകാലം മറ്റു സഭകളുടെ ആധിപത്യത്തിന്‍കീഴില്‍ കഴിയേണ്ടിവന്നു.

ഒരിക്കല്‍ നമ്മുടെ സഭയ്ക്കുണ്ടായിരുന്ന ഈ സ്വാതന്ത്ര്യം ഇടക്കാലത്ത് എങ്ങനെ നഷ്ടപ്പെട്ടു. ഏഴാംനൂറ്റാണ്ടിന്‍റെ അവസാനമായപ്പോഴേക്കും സ്വന്തമായി മെത്രാപ്പോലീത്താമാരില്ലാതെയാവുകയും പേര്‍ഷ്യന്‍ സഭയുടെ അധികാരത്തിന്‍ കീഴിലാവുകയും ചെയ്തു.

1912 ആയപ്പോഴേക്കും ഭാഗികമായിട്ടാണെങ്കിലും ഇതില്‍ നിന്നും മോചനം നേടാന്‍ നമുക്കു സാധിച്ചു. 1912-ല്‍ സഭയുടെ കാതോലിക്കേറ്റ് പുനഃസംഘടിപ്പിക്കപ്പെട്ടു. അതേ തുടര്‍ന്ന് ഇപ്പോഴത്തെ ഭരണഘടന എഴുതിയുണ്ടാക്കി അംഗീകരിച്ചു.  1995-ന്‍റെ ആരംഭത്തില്‍ തന്നെ സുപ്രീംകോടതി സഭാഭരണഘടനയില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ക്കു അനുമതി നല്‍കുമെന്ന് ഞാന്‍പ്രതീക്ഷിക്കുന്നു. ഇക്കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയെ നാം ഓരോരുത്തരും വിചാരിച്ചതിനേക്കാള്‍ അധികമായി ദൈവം അനുഗ്രഹിച്ചു. അങ്ങനെ ഈ സഭ ഒരു സാര്‍വത്രികസഭയായി പരിണമിച്ചു. നാലു ഭൂഖണ്ഡങ്ങളിലായി ഭദ്രാസനങ്ങളും ഇടവകകളും ധാരാളമായിട്ടുണ്ടായി. അമേരിക്ക, കാനഡ, യൂറോപ്പ്, ഏഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ സവിശേഷ വ്യക്തിത്വം പുലര്‍ത്തുന്നു.

അന്ത്യോക്യൻ ലിറ്റർജി മലങ്കര സഭയിൽ 

അപ്പൊസ്‌റ്റോലിക് ലിറ്റര്‍ജി

യരുശലേമിലെ മെത്രാനായിരുന്ന വിശുദ്ധ യാക്കോബിന്റെ “അപ്പൊസ്‌റ്റോലിക് ലിറ്റര്‍ജി“യാണ്  ക്രൈസ്തവസഭയിലെ അതിപുരാതനാമായ ലിറ്റര്‍ജി. ക്രിസ്തീയ പൗരോഹിത്യവും ക്രിസ്തുവിന്റെ ക്രൂശുമരണവും കുർബാന സ്ഥാപനവും എല്ലാം ഉൾക്കൊണ്ടിട്ടുള്ളതാണ് ഈ ക്രമം. വിശുദ്ധ കുർബാനയുടെ ആരംഭം തന്നെ അങ്ങനെയാണ്.

ലിറ്റർജി ഓഫ് സെന്റ് പോൾ ഓഫ് എഫേസോസ്

പരിശുദ്ധ പൗലോസ് ശ്ലീഹാ എഫേസോസിൽ ആരംഭിച്ച ലിറ്റർജി ഓഫ് സെന്റ് പോൾ ഓഫ് എഫേസോസ് മറ്റൊന്ന്‌ പരിശുദ്ധ പത്രോസ്‌  ശ്ലീഹായുടെ  ലിറ്റർജി ഓഫ് സെന്റ് പീറ്റർ, വേറൊന്ന്‌ പരിശുദ്ധ മാർക്കോസിന്റെ ‌  ലിറ്റർജി ഓഫ് സെന്റ് മാർക്ക് ഓഫ് അലക്‌സാൻഡ്രിയ.

ലിറ്റർജി ഓഫ് സെന്റ് മാർക്ക് ഓഫ് അലക്‌സാൻഡ്രിയയിൽ നിന്ന് ഉത്ഭവിച്ചഥന് എത്യോപ്യൻ ലിറ്റർജയും കോപ്റ്റിക്  ലിറ്റർജയും.

അപ്പൊസ്‌റ്റോലിക് ലിറ്റര്‍ജിയിൽ നിന്നും നേരിട്ട് രൂപപ്പെടുത്തിയതാണ് അന്ത്യോക്യൻ ലിറ്റർജി ഓഫ് സെന്റ് ജയിംസ് ഓഫ് ആന്റിയോക്‌ ആൻഡ് ജറുസലേം  (വിശുദ്ധ യാക്കോബിന്റെ ക്രമം) ഈ ലിറ്റർജിയാണ് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ ഉപയോഗിക്കുന്നത്.

അന്ത്യോക്യയിലെ യാക്കോബിന്റെ ക്രമത്തിൽ നിന്നാണ് ബൈസന്റൈൻ ലിറ്റർജി ഓഫ് സെൻറ് ജയിംസും, ലിറ്റർജി ഓഫ് സെന്റ് ബേസിലും, ലിറ്റർജി ഓഫ് സെന്റ് ക്രിസോസ്റ്റവും രൂപപ്പെടുത്തിയത്.

പതോസിന്റെ ക്രമം പാശ്ചാത്യ സഭയും (വെസ്റ്റ്) യാക്കോബിന്റെ ക്രമം പൗരസ്ത്യ സഭയും (ഈസ്ററ്) സ്വീകരിച്ചു. ഈ യാക്കോബിന്റെ ക്രമത്തിൽ നിന്നാണ് ഇന്ന് മലങ്കര സഭ ഉപയോഗിക്കുന്ന വിവിധ“അനാഫൊറകൾ” രൂപപ്പെട്ടിട്ടുള്ളത്. സുറിയാനി സഭയിൽ 164 -ൽപരം ക്രമങ്ങൾ( അനാഫൊറകൾ) നിലവിലുണ്ട്. അവയിൽ 13 ക്രമങ്ങൾ മാത്രമാണ് മലങ്കരസഭയിലുള്ളത്.

മലങ്കര സഭ ഇപ്പോൾ ഉപയോഗിക്കുന്ന തക്സയുടെ ക്രമം അതിന്റെ ഒറിജിനൽ സുറിയാനിയല്ല. ഒറിജിനൽ സുറിയാനിയിലുള്ളത് നഷ്ടപ്പെട്ടുപോയി. യെരുശലേമിലെ സഭ നശിച്ചുപോയപ്പോൾ അന്ത്യോക്യൻ സഭയാണ് അവ സൂക്ഷിച്ചത്. അക്കാലത്ത് അന്ത്യോക്യ ഒരു സുറിയാനിപട്ടണമായിരുന്നെങ്കിലും ഗ്രീക്ക് ബൈസന്റയിൻ സാമൂഹിക-സാംസ്കാരിക പശ്ചാത്തലം കാര്യമായി സ്വാധീനം ചെലുത്തിയിരുന്നു. അവിടെ താമസിച്ചിരുന്നവർ സുറിയാനിക്കാർ ആയിരുന്നെങ്കിലും പ്രബുദ്ധരായ ആളുകൾ മുഴുവൻ ഗ്രീക്കുകാരായിരുന്നു. കാരണം അന്ന് രാജ്യത്തിന്റെ ഒരു വ്യവസായ കേന്ദ്രമായിരുന്നു അന്ത്യോഖ്യ. മാത്രമല്ല അക്കാലത്ത് അവിടെ ആരംഭിച്ച തിയോളജിക്കൽ സ്‌കൂൾ. അതുകൊണ്ട് തന്നെ ഒരു ഗ്രീക്ക്‌സാംസ്കാരിക തനിമ ഈ ആരാധനാ ക്രമത്തിൽ രൂഢമൂലമായി മാറി. ഇതുമൂലം ഒറിജിനൽ സുറിയാനി ആരാധനാക്രമം നഷ്ടമായി. സെന്റ് ജെയിംസ് ലിറ്റർജിയുടെ ഗ്രീക്ക് വേർഷനാണ് അവർ അക്കാലത്ത് ആരാധനക്കായി ഉപയോഗിച്ചത്. അതേസമയം തന്നെ 451- ലെ കൽക്കദോന്യ സുന്നഹദോസിന്ശേഷം അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒറിജിനൽ സുറിയാനി ക്രമം പുനഃസ്ഥാപിക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്.

അവർ വീണ്ടും സുറിയാനിയിലേക്ക് തർജ്ജിമ ചെയ്തു. ഉദാഹരണത്തിന് “മോറാൻഎസ്റാഹാമേലയിൻ” പകരം “കുറിയേലായിസോൻ / സ്ഥുമൻകാലോസ്” തുടങ്ങിയ ഗ്രീക്ക്  പ്രാർഥനകളാണ് ഉപയോഗിക്കുന്നത്.

സെന്റ് ജെയിംസ് ലിറ്റർജി ഓഫ് അന്തിയോക്യായിൽ നിന്നാണ് ബൈസന്റയിൻ ലിറ്റര്ജിയും ഗ്രീക്ക്, റഷ്യൻ ലിറ്റര്ജിയും ഉത്ഭവിച്ചിട്ടുള്ളത്.

പാശ്ചാത്യ സഭയിൽ (വെസ്റ്റിൽ) സെൻറ്  ജെയിംസ് ലിറ്റർജിയിൽ നിന്നും ഉത്ഭവിച്ചതാണ് ലിറ്റർജി ഓഫ് സെൻറ്  പീറ്ററും എഫേസോസിലെ ലിറ്റർജി ഓഫ് സെൻറ്  പോളും. ഇതിൽ നിന്നാണ് അംബ്രോസിയൻ ലീറ്റർജിയും മിലാൻ ലീറ്റർജിയും രൂപപ്പെട്ടത്. യാക്കോബിന്റെ ക്രമത്തിൽ നിന്നും വാർത്തെടുത്ത സെന്റ് പീറ്ററിന്റെ ലിറ്റർജിയിൽ നിന്നും രൂപപ്പെടുത്തിയതാണ് “സാക്രമെന്ററീ ഓഫ് ലീയോ” പിന്നീട് ലിറ്റർജി ഓഫ് ഗലാസിയസും ലിറ്റർജി ഓഫ് ഗ്രിഗറിയും രൂപപ്പെട്ടു. റോമിലെ ബിഷപ്പായിരുന്ന ഗ്രിഗറി  ദ ഗ്രേറ്റ് റൂപപ്പെടുത്തിയ ക്രമമാണ് ഇന്ന് റോമാ സഭ ഉപയോഗിക്കുന്ന തക്സ. റോമൻ കത്തോലിക്കാ സഭയുടെക്രമവും മലങ്കര സഭയുടെ ക്രമവും ഒരേ പശ്ചാത്തലത്തിൽ നിന്നും രൂപപ്പെട്ടിട്ടുള്ളതാണ്. അതേ സമയം സീറോ മലബാർ സഭയുടെ ലിറ്റർജി നെസ്‌റ്റോറിയൻ ലിറ്റർജിയാണ്. ആ ലിറ്റർജി മുകളിൽ പറഞ്ഞിരിക്കുന്ന ആരാധനാ പാരമ്പര്യത്തില്നിന്നെല്ലാം പുറത്താണ്. അത് എഡേസയിൽ മാർ മാറി എന്നും മാർ ആദായി എന്നും പറയുന്ന രണ്ട് ശിഷ്യന്മാർ രൂപപ്പെടുത്തിയതാണ്. മാർ യാക്കോബിന്റെ ക്രമവുമായി യാതൊരു സാമ്യവും ഈ ക്രമങ്ങൾക്കില്ല. മാർ ശബരീശോയും മാർ അഫ്രോത്തും യാക്കോബിന്റെ ക്രമം ഇന്ത്യയിൽ കൊണ്ടുവന്നിട്ടുണ്ട് എന്നും പറയുന്നുണ്ട്. അതിന്റെ അർത്ഥം ഈസ്റ് സിറിയക്കിലും സെന്റ് ജയിംസിന്റെ ഒരു വേർഷൻ കാണുമെന്ന് പറയപ്പെടുന്നു.  പോർത്തുഗീസുകാർ വരുന്നതുവരെ മലങ്കര സഭയിൽ നെസ്‌റ്റോറിയൻ ലിറ്റർജിയായിരുന്നു ഉപയോഗിച്ചിരുന്നത് എന്നും പറയപ്പെടുന്നു.