Cosmic Vision

Love God Love Life

സ്റ്റേ ഹോം …..സ്റ്റേ സേഫ്

ഒന്നിനും സമയമില്ലാത്ത തിരക്കുകളിൽ നിന്നു തിരക്കുകളിലേക്ക് ഓടികൊണ്ടിരുന്ന മനുഷ്യനെ  പിടിച്ചുകെട്ടി വീട്ടിലിരുത്തുവാൻ കേവലം ബാക്ടിരിയ പോലുള്ള സൂക്ഷ്മജീവികളുടെ നൂറിലൊന്ന് അതായത് 20 നാനോമീറ്റർ മുതൽ 1400 നാനോമീറ്റർ വരെ മാത്രം വലിപ്പമുള്ള അതിസൂഷ്മമായ കൊറോണ വൈറസിന് സാധിച്ചു. സ്വയം വലിപ്പമുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യന്‌ ഇന്ന് ഇത് ഒരു തിരിച്ചടിയും പേടിസ്വപ്നവുമായി മാറിയിരിക്കുന്നു. ബുദ്ധിയിലും ശക്തിയിലും കഴിവിലും സ്വയം അഹങ്കരിച്ച മനുഷ്യൻ ഇവിടെ ഏതുമല്ല എന്ന് കൊറോണ വൈറസ് തെളിയിച്ചു. രാജ്യങ്ങൾ തമ്മിൽ ഒന്നാം സ്ഥാനം കീഴടക്കാൻ വേണ്ടി നെട്ടോട്ടമോടുമ്പോൾ മുപ്പത്തിമുക്കോടി ദൈവങ്ങളെ സൃഷ്ടിച്ച, അല്ല വീണ്ടും, വീണ്ടും ആൾദൈവങ്ങളെ സൃഷ്ഠിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ അവൻറെ  ഹൈടെക്ക് കംപ്യുട്ടറും, നാനോ ടെക്‌നോളജിയും, ഗ്ലോബൽ വില്ലേജ് സങ്കൽപ്പവും എല്ലാം അക്ഷരാർഥത്തിൽ നിഷ്‌ഫലമായി മാറിയ  നിമിഷങ്ങൾ.
 
സർവ്വശക്തനായദൈവത്തിങ്കൽ അല്ലാതെ മറ്റെല്ലാ കരങ്ങളിൽനിന്നും നാം പിടിവിടേണ്ടിതാണ് എന്ന് മനസ്സിലാക്കുവാനുള്ള വിവേകബുദ്ധി നമുക്കുണ്ടാകണം. ദൈവത്തിൽ ആശ്രയിച്ചും അടിസ്ഥാനപ്പെട്ടും നമ്മുടെ ജീവിതത്തെ മാറ്റുക മാത്രമാണ് ഈ പോരാട്ടത്തിൽ വിജയിക്കുവാനുള്ള ഏക മാർഗം. ലക്ഷങ്ങൾ മുടക്കിഅത്യാർഭാടപൂർവ്വം ആഘോഷിച്ചിരുന്ന ചടങ്ങുകളും, പെരുന്നാളുകളും, കൺവൻഷൻ യോഗങ്ങളും, ഘോഷയാത്രളും, ആനയും അമ്പാരിയും, റാലികളും എല്ലാം അതിന്റെ തനിമയിൽ തന്നെ മാറ്റേണ്ടതാണെന്നു ഇത് നമ്മെ പഠിപ്പിക്കുന്നു. കോടികളുടെ കഥകൾ പറയുന്ന  അംബരചുംബികളായ ആരാധനാലയങ്ങളുടെ വർണവിസ്പോടനങ്ങൾ കേവലം മൂകശ്മശാനങ്ങളായി മാറിയ കാഴ്ചയാണ് നാം ഈ ദിവസങ്ങളിൽ അനുഭവിച്ചറിഞ്ഞത്. 
ഇന്നലെവരെ മനുഷ്യൻ വച്ചുപുലർത്തിയിരുന്ന അഹന്തയ്ക്കും താൻപോരിമയ്ക്കും എല്ലാം ഒരു പരിധിയുണ്ട്. ദൈവം ദാനമായി തന്ന ഏദൻപറുദീസയിലെ സഹജീവികളോടും ജീവജാലങ്ങളോടും കാണിക്കുന്ന ചെയ്തികൾ അതിരുകടക്കുമ്പോൾ പ്രകൃതി തന്നെ നൽകുന്ന തിരിച്ചടികൾ കണ്ടില്ലെന്ന് നടിക്കരുത്. ഇപ്പോൾ  പ്രപഞ്ചത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങളെപ്പറ്റി വ്യക്തമായ ബോധ്യം ദൈവത്തിനുണ്ട്. ഇന്ന് നാം നേരിടുന്ന വിപത്തുകളും പരീക്ഷകളും കഷ്ടപ്പാടുകളും, പ്രസങ്ങളും നമ്മെതന്നെ  ശുദ്ധീകരിക്കുവാനുള്ള ദൈവിക ഇടപെടലുകളും,  ഉപാധികളും, മാർഗ്ഗങ്ങളുമാണ് എന്ന് മനസിലാക്കുവാൻ ഇനിയെങ്കിലും നമുക്ക് സാധിക്കണം. ഈ പ്രതിസന്ധിയിൽ നിന്ന് മോചനം പ്രാപിക്കെണമെങ്കിൽ  ദൈവത്തിൽ ആശ്രയിക്കുക എന്നത് മാത്രമാണ് പ്രതിവിധി. എന്തിനോ വേണ്ടിയുള്ള നമ്മുടെ നെട്ടോട്ടവും പരക്കം പാച്ചിലും നാം അവസാനിപ്പിക്കണം.  ദൈവത്തിൻറെ ഇടപെടൽ വ്യക്തമാക്കുന്നതിനായി രാജ്യങ്ങളുടെയും കുടുംബങ്ങളുടെയും വ്യക്തികളുടെയും മേൽ  ചില പ്രതിസന്ധികളിലൂടെ കടന്നുപോകുവാൻ എക്കാലത്തും ദൈവം അനുവദിച്ചിട്ടുണ്ട്; എന്നാൽ പിന്നീട് നമ്മെ  പോറ്റിപ്പുലർത്തുകയും കുറ്റവിമുക്തരാക്കുകയും ചെയ്യുന്ന ഒരു ദൈവം നമുക്കുണ്ടെന്ന യാഥാർത്ഥ്യം തന്റെ ജനത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് ഇന്നെലകളിലെ ചരിത്രത്തിന്റെ ഏടുകളിൽ നാം തൊട്ടറിഞ്ഞിട്ടുള്ളതാണ്. ഇവിടെ uദൈവത്തിൽആശ്രയിച്ചുകൊണ്ട് സ്വയം തിരുത്തി ജീവിക്കുവാൻ ശ്രമിക്കുകമാത്രമാണ് മനുഷ്യന്റെ ധർമം.