Cosmic Vision

Love God Love Life

6 tips for approaching end-of-life planning — writing a will and advance directive, and all the conversations that go along with that — from NPR's Life Kit.

വാതിലുകളേ അടക്കുവിൻ

ഇസ്രയേല്യരെ ദുരിതപൂർണ്ണമായ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി ദൈവം പല ബാധകളെഒന്നൊന്നായി അയച്ചു. എന്നാൽ ഭരണാധികാരി മനസ്സുമാറി ഇസ്രയേല്യരെ മോചിപ്പിക്കുവാൻ തയ്യാറായില്ല. അതിനാൽ പത്താമത്തേതും ഏറ്റവും ഭയാനകവുമായ ശിക്ഷയായി സംഹാരദൂതനെ അയച്ച് മിസ്രയീമ്യരുടെആദ്യജാതന്മാരെ നിഗ്രഹിക്കുവാൻ യഹോവ തീരുമാനിച്ചു. എന്നാൽ ഇസ്രയേല്യരുടെ ഭവനങ്ങളെ ശിക്ഷയിൽനിന്ന് ഒഴിവാക്കുവാനായി കുഞ്ഞാടിന്റെ രക്തമെടുത്ത് വാതിൽപ്പടിയിൽ അടയാളമായി തളിക്കപ്പെടണമെന്നുംനിർദ്ദേശിക്കപ്പെട്ടു. അപ്രകാരം സംഹാരദൂതൻ ഇസ്രയേല്യരുടെ വീടുകളെ കടന്നു പോവുകയും മിസ്രയീമ്യരുടെകടിഞ്ഞൂലുകളെ നിഗ്രഹിക്കുകയും ചെയ്തു. വിശ്വാസത്താലത്രേ ഇസ്രായേൽജനത്തിന്റെ ആദ്യജാതന്മാരെസംഹാരദൂതൻ കൊല്ലാതിരിക്കേണ്ടതിന് പെസഹ ഏർപ്പെടുത്തിയതും വാതിലുകളിൽ രക്തം തളിക്കുവാൻകല്പിച്ചതും.

വീണ്ടുമൊരു സംഹാരദൂതന്റെ കടന്നുപോക്കിനു സമയമായി. ആധുനിക കാലഘട്ടത്തിലെ സംഹാരദൂതനായി“കൊറോണവൈറസ്” കടന്നുവരുന്നു. വലിയ നോമ്പിന്റെ അനുഭവത്തിൽ കഠിനമായ ഉപവാസത്തോടുംപ്രാർത്ഥനയോടും കൂടി നമ്മുടെ ഭവനത്തിന്റെ കതകുകൾ അടച്ചു മുട്ടിപ്പായി ദൈവത്തോട് നിലവിളിക്കുവാനുള്ളസമയമായി നമുക്ക് മാറ്റുവാൻ സാധിച്ചാൽ സംഹാരദൂതൻ നമ്മുടെ ഭവനോത്തോടടുക്കില്ല. സര്‍ക്കാരിന്‍റെയുംആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും വിട്ടുവീഴ്ചയില്ലാതെ പാലിക്കുവാന്‍ നാംതയ്യാറാകണം. നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെപിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.”(മത്താ. 6:6)വിതിലുകൾ അടച്ചു മുറിക്കകത്തിരിക്കുക എന്നതാണ് ഈ വൈറസ് പ്രതിരോധിക്കുവാനുള്ള മാർഗങ്ങളിൽമുഖ്യമാറ്റിട്ടുള്ളത്. ലോകം മുഴുവൻ “സെൽഫ് ഐസലേഷൻ” വാർഡായി മാറ്റുന്ന പ്രക്രീയയിലൂടെ മാത്രമേ ഈസംഹാരദൂതനെ പ്രതിരോധിക്കാനാകൂ.

അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു” (റോമാ 4:3) കഠിനമായപരീക്ഷകളിലൂടെ കടന്നുപോയിട്ടും ഒട്ടും ചഞ്ചലപ്പെടാതെ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട്ദൈവത്തിന് മഹത്വം നല്കിയ പൂർവിക പിതാവായ അബ്രാഹത്തിന് തുല്യനായി മറ്റൊരു വ്യക്തിയെ കാണുകഅസാധ്യം. പ്രതികൂലതകൾ നിറഞ്ഞ പാതയിലൂടെ മുൻപോട്ടു നയിക്കപ്പെടുമ്പോൾ ദൈവത്തിൽ വിശ്വസിക്കാനുംഅവിടുത്തെ മഹത്വപ്പെടുത്താനും സാധിക്കുക അത്ര എളുപ്പമല്ല. പക്ഷേ വിശ്വസിച്ചാൽ ദൈവമഹത്വം കാണും.

ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന്‌ 1 പത്രൊസ്‌ 1:16 പറയുന്നു.ദൈവാലയങ്ങളിൽ നിന്ന് വിശുദ്ധി നഷ്ടമായിക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലം അനുഭവിക്കാതെ തരമില്ല. മ്ലേച്ഛത വർദ്ധിച്ചിരിക്കുന്നു. അത്യാഗ്രഹത്തോടെയുള്ള ഗുരുതരമായ അശുദ്ധിയിൽ ഏർപ്പെടുന്നവരുടെകാര്യത്തിലും ഇതു സത്യമാണ്‌.—എഫെ. 4:19. Genesis 6:5 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ചിരിക്കുന്നുഎന്നും അവന്റെ ഹൃദയ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതാകുന്നു എന്നും യഹോവ കണ്ടു.
1 Corinthians 3:3 നിങ്ങളുടെ ഇടയിൽ അസൂയയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികരും ശേഷംമനുഷ്യരേപ്പോലെ നടക്കുന്നവരുമല്ലയോ? Psalm 58:2 നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു; ഭൂമിയിൽനിങ്ങളുടെ കൈകളുടെ നിഷ്ഠൂരത തൂക്കിക്കൊടുക്കുന്നു. Jeremiah 4:14 നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക; നിന്റെ ദുഷ്ടവിചാരങ്ങൾ എത്രത്തോളം നിന്റെ ഉള്ളിൽ ഇരിക്കും. Matthew 23:25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾപാനപാത്ര താലങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകമേയോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. Luke 16:15 നിങ്ങൾ മനുഷ്യരുടെ മുൻപിൽ സ്വയം നീതീകരിക്കുന്നവർ ആകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയംഅറിയുന്നു; നല്ലതെന്ന് മനുഷ്യർ ചിന്തിക്കുന്ന കാര്യങ്ങൾ ദൈവം വെറുക്കുന്നു. James 2:4 നിങ്ങൾ നിങ്ങളുടെഇടയിൽ വേർതിരിവ് ഉണ്ടാക്കുകയും ദുഷ്ടവിചാരത്തോടെ വിധിക്കുകയും അല്ലയോ ചെയ്യുന്നത്? James 4:1 നിങ്ങളുടെ ഇടയിൽ കലഹവും തർക്കവും എവിടെ നിന്ന് വന്നു? അത് നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്നഭോഗതാല്പര്യങ്ങളിൽ നിന്നല്ലയോ? Proverbs 4:23 സകലജാഗ്രതയോടുംകൂടി നിന്റെ ഹൃദയത്തെകാത്തുകൊള്ളുക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്. Acts 8:22 നിന്റെ ഹൃദയത്തിലെ ഈവഷളത്വം വിട്ട് മാനസാന്തരപ്പെട്ട് കർത്താവിനോട് പ്രാർത്ഥിക്കുക; ഒരുപക്ഷേ നിന്റെ ഹൃദയത്തിലെ നിരൂപണംക്ഷമിച്ചുകിട്ടുമായിരിക്കും.

ഓര്‍ത്തഡോക്സുസഭയുടെ യാമപ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അതിമനോഹരവുംഹൃദയാവര്‍ജ്ജകവും വിശ്വാസികളുടെ മനസ്സിനെ ദൈവോന്മുഖമാക്കി തീര്‍ക്കുന്നതുമായ ഒരുസങ്കീര്‍ത്തനമാണു91-ാം സങ്കീര്‍ത്തനം.
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻയഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നുകര്‍ത്താവിനെ കുറിച്ചു പറയണം. “പറയണം” എന്നു പറയമ്പോള്‍ അങ്ങനെ വിശ്വസിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യണമെന്നാണുഅര്‍ത്ഥമാക്കുന്നതു. അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽനിന്നുംനാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയുംആകുന്നു.രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയുംഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല. നിന്റെ വശത്തു ആയിരം പേരും നിന്റെവലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല. നിന്റെ കണ്ണുകൊണ്ടുതന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും. യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീഅത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു. ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയുംനിന്റെ കൂടാരത്തിന്നു അടുക്കയില്ല. നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചുതന്റെ ദൂതന്മാരോടു കല്പിക്കും;

യഹോവ തന്റെ ജനത്തിന്റെ യഥാർഥ സങ്കേതമാണ്‌. നാം അവനു പൂർണമായും അർപ്പിതരാണെങ്കിൽ നാം‘സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലുംനിരാശപ്പെടില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടില്ല; വീണുകിടക്കുന്നവർ എങ്കിലുംനശിച്ചുപോകില്ല.’ എന്തുകൊണ്ടെന്നാൽ യഹോവ നമുക്ക്‌ “അത്യന്തശക്തി” നൽകുന്നു. (2 കൊരിന്ത്യർ 4:7-9) അതേ, നമ്മുടെ സ്വർഗീയ പിതാവ്‌ ദൈവഭക്തിയോടു കൂടിയ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്നു. അതുകൊണ്ട്‌ സങ്കീർത്തനക്കാരന്റെ വാക്കുകൾ നമുക്കു ഗൗരവമായി എടുക്കാൻ കഴിയും: “‘യഹോവ എന്റെസങ്കേതമാകുന്നു. അത്യുന്നതനെത്തന്നെ നീ നിന്റെ വാസസ്ഥാനം ആക്കിയിരിക്കുന്നു; യാതൊരു അനർഥവുംനിനക്കു ഭവിക്കുകയില്ല. അത്യുന്നതന്റെ മറവ്‌’ നമുക്കു സംരക്ഷണം നൽകുന്ന ഇടമാണ്‌. (വെളിപ്പാടു 12:15-17) ‘സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കുക’വഴി ദൈവത്തിന്റെ സംരക്ഷണാത്മക തണൽ അഥവാ നിഴൽ നാംഅനുഭവിച്ചറിയുന്നു. (സങ്കീർത്തനം 15:1, 2; 121:⁠5) നമ്മുടെ കർത്താവായ യഹോവയെക്കാൾ ഏറെസുരക്ഷിതവും പ്രബലവുമായ ഒരു രക്ഷാദുർഗവും ഇല്ല.​—⁠സദൃശവാക്യങ്ങൾ 18:⁠10. ഒരു തള്ളപ്പക്ഷി അതിന്റെകുഞ്ഞുങ്ങളുടെമേൽ പറന്നുനിൽക്കുന്നതു പോലെ, ദൈവം നമ്മെ സംരക്ഷിക്കുന്നു. (യെശയ്യാവു 31:5) ‘തന്റെതൂവലുകൾകൊണ്ട്‌ അവൻ നമ്മെ മറെക്കുന്നു.’

സർവശക്തനായ ദൈവമേ നീ മാത്രം വിശ്വസ്തൻ. വിശ്വസ്‌തനോട്‌ അവിടുന്നു വിശ്വസ്‌തത പുലർത്തുന്നു. (2 ശമൂവേൽ 22:26)നമ്മുടെ വിശ്വാസംപോലെ, ദൈവത്തിന്റെ വിശ്വസ്‌തത സാത്താന്റെ തീയമ്പുകളെപ്രതിരോധിക്കുകയും ശത്രുവിന്റെ പ്രഹരങ്ങളെ തടുക്കുകയും ചെയ്യുന്ന വലിയ ഒരു സംരക്ഷണാത്മകപരിചയാണ്‌. (എഫെസ്യർ 6:16) എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായി”ത്തീർന്നതിനാൽ, യഹോവയുടെ സ്‌നേഹദയ അനിശ്ചിതകാലത്തോളം നിലനിൽക്കുന്നതിൽ നമുക്ക് ഓരോരുത്തർക്കുംനന്ദിയുള്ളവർ ആയിരിക്കാം.—റോമർ 3:23.
യഹോവ ‘തന്‍റെ വിശ്വസ്‌തരെ ഉപേക്ഷിക്കുകയില്ല.
എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു;
ആകയാൽ ദൈവം രാവും പകലും തന്നോട് നിലവിളിക്കുന്ന തന്റെ തെരെഞ്ഞെടുക്കപ്പെട്ട ജനങ്ങളോട് ദീർഘക്ഷമകാണിക്കുകയും നീതി നടത്തി കൊടുക്കുകയും ചെയ്യും.