Cosmic Vision

Love God Love Life

മദ്ധ്യസ്ഥ പ്രാർത്ഥന


വേദവായന കൗമ

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യഏക ദൈവമേ,ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. പാപികളായ ഞങ്ങൾക്കുവേണ്ടി കാൽവറിയോളം കഷ്ടത അനുഭവിച്ച്‌ ജീവൻ ബലികഴിക്കുവാൻ തിരുമനസ്സായ കാരുണ്യവാനായ കർത്താവേ ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. നീ ഞങ്ങളെ സ്നേഹിച്ചു: അവസാനം വരെ സ്നേഹിച്ചു. സ്നേഹിതനു വേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്ന് ഞങ്ങളെ പഠിപ്പിച്ചു. സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും, വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ പഠിപ്പിച്ച കർത്താവേ, ജീവിതത്തിന്റെ ഓരോ നിമിഷവും ഞങ്ങൾക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചുകൊണ്ട് ഇടുങ്ങിയ വഴിയിൽക്കൂടി സഞ്ചരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ യേശുവേ,നീ കുരിശില്‍ ചിന്തിയ തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും ഞങ്ങളുടെ ബന്ധുമിത്രാദികളെയും ഭവനങ്ങളെയും, ഇടവകയേയും, പരിശുദ്ധ സഭയെയും ഞങ്ങളെ നയിക്കുന്ന പിതാക്കന്മാരെയും, ഞങ്ങളുടെ സഹോദരീ സഹോദരങ്ങളെയും ഞങ്ങൾ പ്രവർത്തിക്കുന്ന മേഘലകളെയും കാൽവരിയിൽ ചിന്തിയ നിൻറെ തിരുരക്തം കൊണ്ട്പൊതിഞ്ഞു ശുദ്ധീകരിച്ച്‌ എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കണമേ. ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ടപിശാചുക്കളെയും അവയുടെ ദുഷ്ടപ്രവര്‍ത്തനങ്ങളെയും ഞങ്ങളിൽ നിന്ന് നീക്കി മായിക്കേണമേ

കുടുംബത്തിന് വേണ്ടി
സ്നേഹസമ്പന്നനായ ദൈവമെ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. വിവാഹമെന്ന പരിശുദ്ധ കൂദാശയിലൂടെ അങ്ങയുടെ സൃഷ്ടികര്‍മത്തില്‍ ഞങ്ങളെ പങ്കാളികളാക്കിയ നല്ല ദൈവമേ, ഞങ്ങളുടെ ഭവനത്തെ അങ്ങ് കാണുന്നുവല്ലോ. നസ്രത്തിലെ എളിയ ഭവനത്തിന്‍റെ അങ്ങ് എഴുന്നള്ളിവന്ന് ആ ഭവനത്തെ ധന്യമാക്കിയതുപോലെ ഞങ്ങളുടെ ഭവനങ്ങളിലും അവിടുന്ന് എഴുന്നള്ളി വന്ന് അവിടുത്തെ ചൈതന്യം കൊണ്ട് ഞങ്ങളെ നിറക്കേണമേ. പരസ്പരം മനസ്സിലാക്കുവാനും സ്നേഹിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ. പ്രാര്‍ത്ഥനയും ജീവകാരുണ്യപ്രവര്‍ത്തനവും ഞങ്ങളുടെ ഭവനങ്ങളിൽ നിറഞ്ഞുനില്‍ക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളുടെ ഭവനം ശാന്തിയുടെയും സമാധാനത്തിന്‍റെയും ഭവനങ്ങളാക്കേണമേ. ദൈവം നല്‍കുന്ന ഞങ്ങളുടെ മക്കളെ ദൈവീകചിന്തയില്‍ വളര്‍ത്തുവാനും നല്ല ബോധ്യങ്ങളും ചിന്തകളും അവരിലേക്ക്‌ പകരൂവാനും ഞങ്ങളെ പ്രപ്തരാക്കണമേ. അബ്രാഹാമിനേയും സാറായേയും അനുഗ്രഹിച്ച കാരുണ്യവാനായ ദൈവമേ ഞങ്ങളുടെ ജീവിതത്തെയും അനുഗ്രഹിച്ച് ഐശ്വര്യപൂര്‍ണമാക്കണമേ. “ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ചു ജീവിക്കും, ഒരുമിച്ചു വളരും”. ദൈവീക തേജസിൽ നിറഞ്ഞു ഒന്നിച്ചു വളരുവാന്‍ ഞങ്ങളെയും സഹായിക്കണമേ. മദ്യപാനത്തിലും മയക്കുമരുന്നിലും മുഴുകാതെയും അസന്മാര്‍ഗ്ഗികതയിലും അബദ്ധസഞ്ചാരങ്ങളിലുംപെട്ട് താളം തെറ്റാതെയും ഞങ്ങളെ കാത്തുകൊള്ളേണമേ. സന്തോഷത്തിലും, ദു:ഖത്തിലും, സമ്പത്തിലും, ദാരിദ്രത്തിലും അങ്ങയുടെ തിരുവിഷ്ടം നിറവേറ്റുവാന്‍ ഞങ്ങളെ ശക്തരാക്കണമേ. ഞങ്ങളുടെ പരിശ്രമങ്ങളെ ഫലമണിയിക്കുകയും ഞങ്ങളുടെ ജീവിതത്തെ വിജയിപ്പിക്കുകയും ചെയണമേ. കുടുംബത്തെ സ്ഥാപിക്കുകയും കുടുംബജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്ത പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങ് ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകുവാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും ദൈവീകവിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു. ഞങ്ങള്‍ക്കു നല്കിയിട്ടുള്ള ആത്മീകവും ശാരീരികവുമായ എല്ലാ അനുഗ്രങ്ങള്‍ക്കും ഞങ്ങള്‍ നന്ദിപറയുന്നു. ഞങ്ങള്‍ ചെയ്തു പോയിട്ടുള്ള പാപങ്ങളെക്കുറിച്ചു ഞങ്ങള്‍ അനുതപിക്കുന്നു. തിരുസന്നിധിയിൽ ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു. ഞങ്ങളുടെ ഭവനത്തില്‍ അങ്ങു എഴുന്നള്ളി വരേണമേ. ഞങ്ങളുടെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും അങ്ങ് നിയന്ത്രിക്കണമേ. വിശ്വാസത്തിലും വിശുദ്ധിയിലും ഞങ്ങളെ വളര്‍ത്തണമേ. പരസ്പര സ്നേഹവും ബഹുമാനവും ഞങ്ങള്‍ക്കു നല്കണമേ. ഭിന്നതയും കലഹവുമുണ്ടാകാതെ സമാധാനത്തിലും ഐക്യത്തിലും ഞങ്ങളെ നയിക്കണമേ. ദൈവശുശ്രൂഷയ്ക്കും സഭാസേവനത്തിനുമായി ഞങ്ങളെ വേർതിരിക്കേണമേ.

മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കുമെന്ന് അവിടുന്ന് ഞങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ, കുരിശില്‍ കിടന്നുകൊണ്ട് ശത്രുക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്തുവല്ലോ. ക്ഷമാശീലനായ അങ്ങയെ അനുകരിച്ചുകൊണ്ട് എന്നെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കാനും ഞാന്‍ ദ്രോഹിച്ചിട്ടുള്ളവരോട് ക്ഷമ ചോദിക്കാനുള്ള കൃപ എനിക്ക് തരണമേ . ഞാന്‍ ശത്രുക്കളോട് ക്ഷമിക്കുകയാണെങ്കില്‍ അവരുടെ ദ്രോഹങ്ങള്‍ ഒന്നും എന്നെ ഏല്‍ക്കുകയില്ലെന്നും, ശത്രു തരുന്ന സഹനം ക്ഷമയോടെ സ്വീകരിച്ചാല്‍ അത് എനിക്ക് അനുഗ്രഹവും എതിരാളിയ്ക്ക് അവ മാനസാന്തരത്തിന് കാരണവുമായി തീരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു . പ്രത്യേകമായി ഞാന്‍ ക്ഷമിച്ച്‌ പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടിരിക്കുന്ന …………. ആളെ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ഫലമായ ക്ഷമയുടെ അരൂപിയെ എന്നിൽ വര്‍ഷിക്കണമേ….’

വി. സഭയ്ക്കു വേണ്ടി
ദൈവപുത്രാ, വിശുദ്ധ സഭയ്ക്കു നിരപ്പു കൊടുക്കുകയും അതില്‍ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം അതിന്‍റെ വാതിലുകളെ നിന്‍റെ സ്ലീബായാല്‍ മുദ്ര വയ്ക്കണമെ. തര്‍ക്കക്കാരുടെ കലഹിപ്പിക്കുന്ന തര്‍ക്കം അതില്‍ പ്രവേശിക്കയും അരുതേ. മ്ശിഹാരാജാവേ, വിശുദ്ധസഭ നിന്നാല്‍ ഉയര്‍ത്തപ്പെടുകയും അതിലെ തലവന്മാരും ശുശ്രൂഷകന്മാരും നിരപ്പാക്കപ്പെടുകയും ചെയ്യണമെ. കര്‍ത്താവേ, വിശുദ്ധ സഭയില്‍ സമാധാനം വര്‍ദ്ധിക്കയും അതിന്‍റെ കൂട്ടം ആര്‍പ്പുവിളിക്കയും, അതിന്‍റെ മക്കള്‍ സന്തോഷിക്കയും, അതിന്‍റെ തല ഉയര്‍ത്തപ്പെടുകയും, അതിന്‍റെ മഹത്വം വര്‍ദ്ധിക്കയും, അതിന്‍റെ കിരീടത്തിന് ഉന്നതി ലഭിക്കയും, അതിന്‍റെ മടി നിറയുകയും, അതിന്‍റെ മക്കള്‍ വര്‍ദ്ധിക്കയും, അതിന്‍റെ ശത്രുക്കള്‍ വീണുപോകയും ചെയ്യണമെ. അതിന്‍റെ ശത്രുക്കള്‍ ലജ്ജിക്കയും, അതിന്‍റെ മക്കളില്‍ അത് സന്തോഷിക്കയും, അതിന്‍റെ കൂട്ടങ്ങളില്‍ അത് ആനന്ദിക്കയും, അതിന്‍റെ ഭരണക്കാരില്‍ അത് ഇമ്പപ്പെടുകയും ചെയ്യുമാറാകണമെ. അതിനെ പുതുതാക്കുന്നവര്‍ മഹത്വത്തിന്‍റെ ശബ്ദങ്ങളാല്‍ അതില്‍ സ്തുതിപാടുമാറാകണമെ. ഞങ്ങളുടെ കര്‍ത്താവെ, നാനാഭാഗങ്ങളിലുള്ള നിന്‍റെ സഭയെ നീ നിരപ്പാക്കണമെ. തിരുവിഷ്ടപ്രകാരം അതിനെ ശുശ്രൂഷിക്കുന്ന ഇടയന്മാരെ അതില്‍ നിയമിക്കണമെ. സത്യപ്രകാശം അതില്‍ ശോഭയോടെ പ്രകാശിക്കണമെ. അതു പരിശുദ്ധ ത്രിത്വത്തിന്‍റെ രഹസ്യത്തെ സ്തോത്രം ചെയ്തു വന്ദിച്ചു മഹത്വപ്പെടുത്തുവാനായിട്ടു സന്തോഷങ്ങളുടെ മാസങ്ങളെയും ഐശ്വര്യമുള്ള സംവത്സരങ്ങളെയും അതിനു നീ കൊടുക്കണമെ.

രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
“നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്‍മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പ്പിക്കും. അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അവിടുന്ന് അവനു മാപ്പു നല്‍കും” (യാക്കോബ് 5:14-15)

കർത്താവിനോടു ഞാൻ പ്രാർഥിച്ചു: എൻറ കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു.കർത്താവേ രോഗികളും പാപികളുമായ ഞങ്ങളോട് കരുണ തോന്നണമേ.ഞങ്ങളുടെ രോഗികളെ സന്ദർശിക്കേണമേ മരണഭയത്തിൽ കഴിയുന്നവരെ കാത്തു പരിപാലിക്കണമേ. പാപസാഹചര്യങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും ഞങ്ങളെ ഓരോരുത്തരെയും കാത്തു രക്ഷിക്കണമേ. ഞങ്ങളുടെ അയല്ക്കാരെയും ചാര്‍ചക്കാരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടാവശ്യം എന്നരുള്‍ചെയ്ത യേശുവേ,രോഗികളോടും പീഡിതരോടും അവശരോടും അങ്ങ് സവിശേഷമായ പരിഗണനയും സ്നേഹവും പ്രകടിപ്പിക്കുന്നു. ആത്മീയമായും ശാരീരികമായും അവശത അനുഭവിക്കുന്ന ഞങ്ങളുടെ രോഗികളെ അങ്ങ് സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും സൌഖ്യപ്പെടുത്തുകയും ചെയ്യേണമേ. രോഗത്താലും പാപത്താലും വലയുന്ന ഞങ്ങളുടെ ഈ സഹോദരനോട് / സഹോദരിയോട് ( …….) കരുണ കാണിക്കണമേ .എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനു ഉപകരിക്കതക്കവിധം ക്ഷമയോടും സന്തോഷത്തോടും കൂടെ ശാന്തമായി സ്വീകരിക്കുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്‍കണമേ .ഇയാളെ ( ഇവരെ ) ചികിത്സിക്കുകയും, പരിചരിക്കുകയും ചെയുന്നവരെ അങ്ങ് അനുഗ്രഹിക്കണമേ .രോഗികളുടെ ആശ്രയമായ യേശുവേ,ഞങ്ങളുടെ ഈ സഹോദരന്‍റെ /സഹോദരിയുടെ…… പക്കല്‍ അങ്ങ് കാവലിരിക്കുകയും പാപത്തിൽ നിന്നുള്ള മോചനവും ശരീരസൌഖ്യവും നല്കി അനുഗ്രഹിക്കുകയും ചെയ്യണമേ. ഞങ്ങളുടെ വൃദ്ധർ, അസുഖബാധിതർ, രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുമായി അടുത്തിടപ്പെടുന്നവർ, കോവിഡ്-19 രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർ, ഡോകർമാർ, നേഴ്സ്‌മാർ, അവരെ ശുശ്രൂഷിക്കുന്നവർ തുടങ്ങി ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അവിടുന്ന് സംരക്ഷിക്കേണമേ.

ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന

ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ,മനുഷ്യ കുലം മുഴുവന്റ്റെയും മാതാവും മദ്ധ്യസ്ദവും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തെരന്നെടുത്തിരിക്കുന്ന പരിശുദ്ധയായ മാതാവേ നിന്നോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു. പരിശുദ്ധയായ ദൈവമാതാവിന്റെ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ നിന്നും പ്രതേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്‍, അന്ഗ്നിബാധ, ജലപ്രളയം, ഇടിമിന്നല്‍, കൊടുങ്കാറ്റ്, ഭൂമികുലുക്കം, വാഹനാപകടങ്ങള്‍ എന്നിവയില്‍ നിന്നും, കള്ളന്മാര്‍, അക്രമികള്‍ എന്നിവരില്‍നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളെയും സംരക്ഷിക്കപ്പെടുവാൻ നിൻറെ ഏകജാതനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളില്‍ നിന്നും ശാരീരിക രോഗങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റം പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാ കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്‍ ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്‍ എല്ലാവര്‍ക്കുമായി നിൻറെ ഏകജാതനോട് ഞങ്ങൾക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ. ഞങ്ങളുടെ വാങ്ങിപോയിട്ടുള്ളവര്‍ക്ക് സ്വര്‍ഗ്ഗീയ ഊർശ്ലേമിൽ അബ്രാഹാമ്യ മടിയിൽ വസിക്കുവാൻ ഭാഗ്യം നല്കണമേ. ഞങ്ങൾ നിനക്കും നിൻറെ പിതാവിനും നിൻറെ പരിശുദ്ധ റൂഹാക്കും സ്തുതിയും സ്തോത്രവും സമർപ്പിക്കുന്നു. അത് ഇപ്പോഴും എല്ലായ്പോഴും എന്നേക്കും തന്നെ….ആമ്മേന്‍
വിശ്വാസ പ്രമാണം

Intercessory Prayer
Bible Reading
Kauma

Adorable heavely Father, God of unknown, uncreated depth, You are beyond all description and expectation. You are the Creator of all worlds, physical and metaphysical. As You are only love, in love You created everything that truly is. Through Your Son, everything has form and purpose, and through Your Spirit, everything lives and moves back toward You. O Master and God, Father almighty, Lord, and only-begotten Son, Jesus Christ, and Holy Spirit, one divinity and power, have mercy on me a sinner, and save me, your unworthy servant, in any way you know; for you are blessed.

O Lord, Heavenly Father, You have blessed us with the gift of family and have entrusted us with their spiritual upbringing. You commanded that we should teach our children about You in our lives: when we sit in our house, when we walk by the way, when we lie down and when we rise. Guide us O Lord every moment of the day as we work toward this awesome task.

Let the words of Christ dwell in us, so that we may teach and guide our family, through our words and deeds, to the saving knowledge of Your everlasting kingdom. Help us, O Lord, be compassionate, kind, and patient throughout our days. If one of us has a complaint against another, help us to forgive each other; as You have forgiven us. Let the peace of Christ rule in our hearts. Above all, help us to remember to put on love which binds everything together in perfect harmony.

We thank You, Lord for the many blessings and mercies You continually bestow on us. In everything we do, in word or deed, may we always do so in the name of the Lord Jesus, giving thanks to God the Father through His Holy Spirit.

We cry out to You as One Who only heals and redeems. You did not send this, but we know You can destroy it.

O Father, we are troubled by this scourge that is infecting Your people around the world. From the ancient Fall away from You, there are many consequences that we cannot begin to understand. As traces of this pestilence are being studied in labs, we shiver at its demonic malevolence for destruction, especially of the frail and the elderly.Heal Your people, the humanity of this earth, cleanse us and strengthen us toward You.

Our hearts are open to You, loving Father; we come to You as children, meek and lowly. We beg You to help the Doctors, Nurses, and other supporting staff, who work to find a cure. We beg You to help our leaders to put away childish things, and to be good stewards of their people. We beg You to help us to be wise ourselves and to care for human life in the least of those around us.

We are weak, but You are strong, and in our weakness Your strength is revealed. Help us, we beg You, in the Name of Your Son, the Great Physician, Who, together with You and our Comforter, the Holy Spirit, Are due all glory and honor.

O Lord, our God, pre-existing before all ages and remaining forever; who are as great in compassion as you are in uncontainable power; who because of your ineffable mercy bowed the heavens, came down on earth and became man for the salvation of sinners; who put on and immortalized our nature and ascended with it to the place from which you descended; hear from heaven and become merciful to all those who cry out to you with a broken heart. You, O Master of all, lend you ear and hear us. We know your undefeatable love for your creation and your inexhaustible goodness. Hence, we throw ourselves into the ocean of your compassions and entreat you: turn not your face from us nor cast us away from your countenance neither hand us over to those who are so furiously attacking us. Look upon us with your compassionate eye. Show us how to rise above both the visible and invisible enemies. Place in us a power from on high; encompass us with your almighty right hand; keep us under the protection of your wings; fortify us with love for one another and grant us unshakable peace. But before all and above all, instill in us your fear and your love that your holy name may also be glorified in us.

Lord our God, You who are rich in mercy, and with careful wisdom direct our lives, listen to our prayer, receive our repentance for our sins, bring an end to this new infectious disease, this new epidemic, just as you averted the punishment of your people in the time of David the King. You who are the Physician of our souls and bodies, grant restored health to those who have been seized by this illness, raising them from their bed of suffering, so that they might glorify You, O merciful Savior, and preserve in health those who have not been infected. By your grace, Lord, bless, strengthen, and preserve, all those who out of love and sacrifice care for the sick, either in their homes or in the hospitals. Remove all sickness and suffering from your people, and teach us to value life and health as gifts from You. Give us Your peace, O God, and fill our hearts with unflinching faith in Your protection, hope in Your help, and love for You and our neighbor.

O Lord Almighty, the Healer of our souls and bodies, You Who put down and raise up, Who chastise and heal also; do You now, in Your great mercy, visit our brother /sister (Name), who is sick. Stretch forth Your hand that is full of healing and health, and get him (her) up from his (her) bed, and cure him (her) of his (her) illness. Put away from him (her) the spirit of disease and of every malady, pain and fever to which he (she) is bound; and if he (she) has sins and transgressions, grant to him (her) remission and forgiveness, in that You love mankind; Lord my God, pity Your creation.

Remember, O Lord, all who have fallen asleep in the hope of the resurrection and of eternal life: our fathers, mothers, brothers, sisters and children, all our loved ones, and Christians throughout the world. Place them with Your saints before the light of Your countenance and have mercy on us, for You are good and love mankind.Upon you alone we look, on you alone we have placed our hopes, and to you we send up the glory, together with your Father, who is without beginning, and the life-creating Spirit, now and ever and unto the ages of ages. Amen

Creed
We believe in One True God,

The Father Almighty, Maker of heaven and earth, and all things visible and invisible.

And in One Lord Jesus Christ, the only begotten Son of God, begotten of the Father before all worlds, Light of Light, Very God of Very God; begotten, not made; being of the same substance with the Father, and by whom all things were made:

† Who for us men, and for our salvation, came down from heaven,
† And was incarnate of the Holy Virgin Mary, Mother of God, by the Holy Ghost, and became man:
† And was crucified for us, in the days of Pontius Pilate, and suffered and died, and was buried.

And the third day rose again, according to His will; and ascended into heaven, and sat on the right hand of the Father, and shall come again in His great glory, to judge the living and the dead, whose kingdom shall have no end:

And in one living Holy Spirit, the life-giving Lord of all, who proceeds from the Father, and who with the Father and the Son is worshipped and glorified: who spoke by the prophets and the Apostles.

And in One, Holy, Catholic, and Apostolic Church: And we acknowledge one baptism, for the remission of sins: and look for the resurrection of the dead: and the new life in the world to come. Amen.

Fr.Johnson Punchakonam