Cosmic Vision

Love God Love Life

Fasting

ഉപവാസം: Fasting (Diet) is the best medicine for detoxification of body and weight loss.
Fasting is as old as the human race. Orthodox Christians recommend a total of 180–200 days of fasting per year. The goal of fasting is intimacy with God and clarity in hearing His voice. Biblical fasting always has to do with eliminating distractions for a spiritual purpose; laying down the pleasures of earth to take up the pleasure of heaven. It also enables us to recognize the goodness of God and align our hearts with His.

  1. Fasting is essential for us to re-gain control over our bodies.
  2. Fasting simplifies our lives.
  3. Fasting “lightens our load” and makes it easier to pray.
  4. Fasting restores discipline to our lives.
  5. Another aspect of fasting is abstinence(practice of restraining oneself from indulging in something, typically alcohol.)
  6. Fasting ultimately brings about purity of heart.
  7. Fasting returns us to a “Paradise-like” way of life.
  8. Finally, fasting is the foundation of and preparation for every spiritual effort.

Five powerful lessons of fasting

  1. fasting is not a private matter between god and me.
  2. fasting is not about personal preference.
  3. fasting requires submission to spiritual authority.
  4. fasting is not about suffering.
  5. fasting is not ultimately about food.

Levels of Fasting
The most strict way of fasting to to abstain from all food.
The next level is to abstain from all animal products such as meat and dairy products along with oil and wine.
Then the next level is to allow wine and oil.
Then to allow fish.

1.Complete Fast
In this type of fast, you drink only liquids, typically water with light juices as an option. It is important to drink much more water that you usually do during the day. We suggest one ounce for your bodyweight. So if you weight 150 pounds, your goal would be 150 ounces.

2.Daniel Fast/Selective fast
In this type of fast you remove meat, sweets, and bread from your diet and consume water and juice for fluids and fruits and vegetables for food.

3.Partial Fast
This fast is sometimes called the “Jewish Fast” because in scripture the Jewish people would often not eat from “sun up to sun down,” and involves abstaining from eating any type of food in the morning and afternoon.

4.Soul Fast

This type of fast helps to restore and refocus ares of our lives that are out of wack. For example, you might choose to stop using social media or watching television for the duration of the fast and then carefully bring that element back into your life in healthy doses at the conclusion of the fast.

Methods of fasting

  1. The twice-a-week method – 5:2
  2. Alternate day fasting
  3. Time-restricted eating (example: 16/8 or 14/10 method)
    *16/8 method: Only eating between 11 a.m. and 7 p.m. or noon and 8 p.m.
  • 14/10 method: Only eating between 10 a.m. and 8 p.m.
  1. The 24-hour fast (or eat: stop: eat method)

ദൈവത്തിങ്കലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ വേണ്ടി നാം താല്‍കാലികമായി മറ്റേതെങ്കിലും ഉപേക്ഷിച്ചാലും അത്‌ ഉപവാസമായി കണക്കാക്കാവുന്നതാണ്‌ (1കൊരി.7:1-5).

ഉപവാസം കൊണ്ട്‌ സാധിക്കേണ്ടത്‌ നമ്മുടെ ജീവിതത്തിന്റെ മാറ്റമാണ്‌; ദൈവത്തെയോ ദൈവഹിതത്തേയോ മാറ്റുവാനുള്ള ഉപാധിയല്ല ഉപവാസം.

“പ്രാര്‍ത്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ ജാതി നീങ്ങി പോകുന്നില്ല” (വി.മത്തായി 17:21). പിശാചിനോടുള്ള പോരാട്ടത്തെ ആണ് ഇവിടെ സൂചിപ്പിക്കുന്നത്.

  1. നോമ്പ് ദൈവം ആദാമിന് കൊടുത്ത കല്‍പ്പന ആയിരുന്നു.“അറിവിന്‍ വൃക്ഷത്തില്‍ നിന്നും നീ തിന്നരുത് . എന്തെന്നാല്‍ അതില്‍ നിന്നും തിന്നുന്ന നാളില്‍ നീ മരിക്കും “ ഉല്പത്തി (2:17)
  2. നോമ്പിനോടു കൂടി പ്രാര്‍ത്ഥന (എബ്രായര്‍ 8:23; ദാനിയേല്‍ 9:1,2)ഏറ്റുപറച്ചില്‍ (1ശമുവേല്‍ 7:6; നെഹമ്യ 9:1,2) വിലാപം (യോവേല്‍ 2:12)വിനയം (ആവര്‍ത്തനം 9:18) ഇവയെല്ലാം അത്യന്താപേക്ഷിതം ആണ്.
  3. യഥാര്‍ഥ ഉപവാസതിനുള്ള വാഗ്ദാനം എന്താണെന്ന് വി. മത്തായി 6:16-18 വരെയുള്ള വാക്യങ്ങളില്‍ നിന്ന് നമുക്ക്‌ മനസിലാക്കാം: “നിങ്ങള്‍ ഉപവാസം അനുഷ്ഠിക്കുമ്പോള്‍ കപടഭാക്തന്മാരെ പോലെ നിങ്ങള്‍ ദുഃഖ ഭാവം ഉള്ളവരായിരിക്കരുത്. എന്തെന്നാല്‍ തങ്ങള്‍ ഉപവസിക്കുകയാനെന്നു മനുഷ്യര്‍ക്ക്‌ കാണുവാന്‍ വേണ്ടി അവരുടെ മുഖത്ത് ക്ഷീണ ഭാവം കാണിക്കുന്നു. സത്യമായിട്ടും ഞാന്‍ നിങ്ങളോട് പറയുന്നു അവരുടെ പ്രതിഫലം അവര്‍ പ്രാപിച്ചു കഴിഞ്ഞു. നീയോ ഉപവസിക്കുംപോള്‍ നിന്റെ മുഖം കഴുകി തലയില്‍ തൈലം പൂശുക. അങ്ങനെ ആയാല്‍ രഹസ്യതിലുള്ള നിന്റെ പിതാവിനല്ലാതെ നീ ഉപവസിക്കയാണെന്നു മനുഷ്യര്‍ക്ക്‌ കാണപ്പെടുകയില്ല. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും. “
  4. നാം എങ്ങനെ ഉപവസിക്കണം? ആത്മ തപനതിനും ദൈവനാമതിലും ആയിരിക്കണം നാം ഉപവസിക്കേണ്ടത്. “ഞാന്‍ നോമ്പ് കൊണ്ട് എന്നെത്തന്നെ വിനയമുള്ളവനാക്കിയപ്പോള്‍ ഞാന്‍ അവര്‍ക്ക്‌ നിന്ദ്യനായി തീര്‍ന്നു.” (സങ്കീര്‍ത്തനം 69:10). നോമ്പ് നോക്കേണ്ട ആവശ്യം ഇല്ല എന്ന് വാദിക്കുന്ന നവീന ചിന്തഗതിക്കാര്‍ക്കുള്ള കൃത്യമായ മറുപടി തന്നെ ആണ് ഈ വാക്യം.
  5. നമ്മുടെ കര്‍ത്താവ്‌, മോശ, ഏലിയാ, ദാവീദ്‌, നെഹമ്യ, ദാനിയേല്‍, ശ്ലീഹന്മാര്‍, യോഹന്നാന്റെ ശിഷ്യന്മാര്‍, ആദിമക്രിസ്ത്യാനികള്‍ എന്നിവരെല്ലാം നോമ്പും ഉപവാസവും ആചരിച്ചതായി വിശുദ്ധ വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
  6. കപടഭാക്തിക്കാരുടെ പ്രകടനതിനായുള്ള ഉപവാസം ദൈവം നിരസിക്കും എന്ന് വളരെ വ്യക്തമായി വേദപുസ്തകം പറയുന്നുണ്ട്.
  7. ആദിമ സഭയില്‍ നിശ്ചിത നോമ്പുകളും ഉപവാസവും ഉണ്ടായിരുന്നു. നിഖ്യ സുന്നഹദോസിനു മുന്‍പ്‌ നാല്‍പ്പത്‌ നോമ്പുണ്ടായിരുന്നു. വി. അത്താനാസിയോസിന്റെ കാലത്ത്‌ അതു ആചരിച്ചിരുന്നു. വലിയ നോമ്പിന്റെ എല്ലാ ദിവസവും അപ്പവും വെള്ളവും മാത്രം കഴിച്ചിരുന്നതായി സഭാപിതാവായ ആയ തെര്‍ത്തുല്യന്‍ പറഞ്ഞിരിക്കുന്നു.
  8. സഭ നോമ്പും ഉപവാസവും ക്രമീകരിചിരിക്കുന്നതിന്റെ പ്രധാന ഉദ്യേശ്യം :-
    a) ജഡിക കാര്യങ്ങളേക്കാള്‍ ആത്മീക കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം എന്ന് പഠിപ്പിക്കുവാന്‍.
    b) ആത്മസംയമനവും, പ്രാര്‍ത്ഥനയില്‍ ഉള്ള തീശ്നതയും വര്‍ധിപ്പിക്കാന്‍
    c) സാത്താനെയും അവന്റെ പരീക്ഷണങ്ങളെയും ജയിപ്പാന്‍.
    d) ആപത്ഘട്ടങ്ങളെ തരണം ചെയ്ത് ദൈവാനുഗ്രഹം ലഭിപ്പാന്‍.
    e) ദൈവ നാമ മഹത്വത്തിനായി വന്കാര്യങ്ങള്‍ ചെയ്യുവാനുള്ള ശക്തി ലഭിപ്പാന്‍.
    f) അതിഭക്ഷണത്തിനു പകരം മിതഭോജനം ശീലിക്കുവാന്‍.
    g)ആത്മാവിനെ നിര്‍മലമാക്കാന്‍, നിഗളത്തെ ദൂരീകരിക്കുവാന്‍, വിനയത്തെ സ്വാംശീകരിക്കുവാന്‍.
  9. നോമ്പാചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :-
    a) സത്കര്‍മ്മങ്ങള്‍ ചെയ്യണം.
    b) ഉപവാസം നല്ലതാണ്. എന്നാല്‍ ഒരുവന്‍ സ്നേഹം കൂടാതെ നോമ്പ്‌ നോറ്റാല്‍ അവന്റെ വ്രതം കൊണ്ട് യാതൊരു പ്രയോചനവും ഇല്ല. പ്രാര്‍ത്ഥന നല്ലതാണ്. എന്നാല്‍ സ്നേഹം അതിനെ കരേറ്റുന്നില്ലെന്കില്‍ അതിന്റെ ചിറക്‌ ബലഹീനം അത്രേ.
    c) ഉപവാസതിനോപ്പം മനസ്സില്‍ നിന്ന് വൈരാഗ്യവും അസൂയയും നിശേഷം നീക്കിക്കളയുകയും ചെയ്യണം. “ദുര്‍വിചാരങ്ങളെ വെടിയാതെ ഭക്ഷണത്തെ മാത്രം വെടിഞ്ഞുള്ള നോമ്പ് വ്യര്‍ഥമായിട്ടുള്ളതാകുന്നു” എന്ന് നാം നോമ്പിലെ സന്ധ്യാനമസ്കാരത്തില്‍ ധ്യാനിക്കാറുണ്ടല്ലോ.
    d) ദുര്‍വികാരങ്ങളില്‍ നിന്ന് ആത്മാവിനെ തടയണം.
    e) നോമ്പില്‍ നാം പ്രാര്‍ത്ഥനാ നിരതര്‍ ആയിരിക്കണം.
    f) നോമ്പിനാലും ഉപവാസതാലും നാം ലാഭിക്കുന്ന അധിക ധനം ദാരിദ്യം അനുഭവിക്കുന്ന മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുക. “അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?” (യശയ്യാ 58:6,7). മോര്‍ അഫ്രേം പാടുന്നതുപോലെ “നാല്‍പ്പതു നോമ്പോടഗതിക്കാര്‍ക്ക് അപ്പവുമെകി പോറ്റുക നീ”
    ഉപവാസത്തിൻറെ വിധികൾ
    ഉപവാസത്തിൻറെ പ്രധാന കാര്യം ഭക്ഷണവും മദ്യവും ഉപേക്ഷിക്കുകയെന്നതാണ് പലരും വിശ്വസിക്കുന്നത്, അത് മതിയാകും. സത്യത്തിൽ, എല്ലാം കൂടുതൽ ഗുരുതരമാണ്. നിങ്ങൾ ഹൃദയത്തിൽ ചരിക്കുന്ന നിങ്ങളുടെ ചിന്തകൾ ശുദ്ധമാകും. വിനോദം, സുഖം, ആത്മാർത്ഥമായി പ്രാർഥിക്കുക എന്നിവയിലൂടെ നിങ്ങൾ സ്വയം പരിമിതപ്പെടുത്തുകയും ചെയ്യാം. എല്ലാ പ്രഭാത ദിവസവും പ്രാർഥനയോടെ ആരംഭിക്കുന്നത് നല്ലതാണ്, അങ്ങനെ ദൈവകൃപ നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിച്ച് ദിവസം മുഴുവനും നിങ്ങളെ അനുഗമിക്കും. മനസ്സമാധാനം കണ്ടെത്താൻ പ്രാർഥന നിങ്ങളെ സഹായിക്കും.

മറ്റുള്ളവരേക്കാള്‍ ഭക്തിയുള്ള ആളാണ്‌ ഞാന്‍ എന്ന്‌ വെളിപ്പെടുത്തുവാനും ഉപവാസം ഉപയോഗിച്ചുകൂടാ. താഴ്മയോടും സന്തോഷത്തോടും കൂടി വേണം നാം ഉപവസിക്കുവാന്‍ എന്ന്‌ കര്‍ത്താവ്‌ നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. “ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുത്‌. അവര്‍ ഉപവസിക്കുന്നത്‌ മനുഷര്‍ക്ക്‌ വിളങ്ങേണ്ടതിന്‌ മുഖം വിരൂപമാക്കുന്നു. അവര്‍ക്ക്‌ പ്രതിഫലം കിട്ടിപ്പോയി എന്ന്‌ സത്യമായിട്ട്‌ ഞാന്‍ നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോള്‍ നിന്റെ ഉപവാസം മനുഷര്‍ക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിനു വിളങ്ങേണ്ടതിന്‌ തലയില്‍ എണ്ണ തേച്ച്‌ മുഖം കഴുകുക. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ്‌ നിനക്ക്‌ പ്രതിഫലം നല്‍കും” (മത്താ.6:16-18)

ഭക്ഷണം നിശ്ചിതസമയത്തേക്ക് ഉപേക്ഷിക്കുന്നതിനെയാണ്‌ ഉപവാസം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മതപരമായ അനുഷ്ടാനമായും രോഗചികിൽസക്കായും, ആരോഗ്യപരിപാലനത്തിനായും ആളുകൾ ഉപവാസം അനുഷ്ടിച്ചുവരുന്നു. ഉപവാസം പ്രകൃതിചികിത്സയിലെ മുഖ്യ ഘടകമാണ്‌. നിരന്തരമായി പ്രവർത്തിക്കുന്ന ആന്തരാവയവങ്ങൾക്ക് വിശ്രമം നൽകുന്നതിനായാണ്‌ ഉപവാസം അനുഷ്ഠിക്കുന്നത്. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ ശരിരത്തിലെ പഞ്ചേന്ദ്രിയങ്ങൽക്ക് വിശ്രമം നൽകുന്നതിനായി സാധാരണ ഉറങ്ങുക എന്ന പ്രവൃത്തി ചെയ്യുന്നു. ഈ പഞ്ചേന്ദ്രിയങ്ങൾക്ക് വിശ്രമം നൽകാതെ അമിതാധ്വാനം നടത്തുമ്പോൾ രോഗങ്ങൾ ഉണ്ടാകുന്നു. ഉറക്കം എന്ന പ്രതിഭാസം മൂലം പഞ്ചേന്ദ്രിയങ്ങൾക്ക് യഥാവിധി വിശ്രമം ലഭിക്കുന്നു. ഉപവാസം യഥാവിധി അനുഷ്ഠിക്കുകയാണെങ്കിൽ അത് പ്രധാനമായും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ അകറ്റി ശരീരത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു. കരൾ, ഹൃദയം, വൃക്ക, ശ്വാസകോശം, പാൻക്രിയാസ്, ആമാശയം എന്നീ ആന്തരാവയവങ്ങൾക്ക് ഉപവാസം മൂലം കൂടുതൽ പ്രവർത്തനശേഷി കൈവരുന്നു. കൂടാതെ ശരീരത്തിലടിഞ്ഞിട്ടുള്ള കൊഴുപ്പ്, രോഗങ്ങൾ എന്നിവയെ നശിപ്പിക്കുന്നതിനും ഉപവാസം മൂലം കഴിയുന്നു.
പോഷകാഹാരക്കുറവിനുള്ള പരിഹാരംകൂടിയാണ് ഉപവാസം. ശരീരപ്രകൃതിക്ക് യോജിക്കാത്ത അമിതാഹാരം, തെറ്റായ പാചകരീതി, ചവച്ചരച്ച്‌ ഭക്ഷണം കഴിക്കാത്തത്, ശരീരപേശികളില്‍ ഉപ്പിന്റെ അളവ് കൂടുതല്‍, രക്തത്തിലും പേശികളിലും ഉള്ള ജൈവിക വിഷങ്ങളുടെ സാന്ദ്രത, അശ്രദ്ധ, ഭയം, കോപം, അസൂയ എന്നീ മാനസികവികാരങ്ങള്‍, ആഹാരാംശങ്ങള്‍ക്ക് പൂര്‍ണ ആഗിരണം ഇല്ലായ്മ എന്നിവയെല്ലാം പോഷകക്കുറവിലേക്കുള്ള വഴിയാണ്. .

ജല ഉപവാസം എന്താണ് ?
ജല ഉപവാസം, പ്രത്യേകിച്ച്, ശരീരത്തിലെ രക്തസമ്മർദ്ദവും ഭാരവും കുറയ്ക്കുന്നതിനും ശരീരം വിഷമുക്തമാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്.

വെള്ളം മാത്രം കുടിക്കുന്ന തരം ഉപവാസ രീതിയാണ് ഇത്. ഇത് സാധാരണയായി 24 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ നീണ്ടുപോകാവുന്നതാണ്.

ഉപവാസം എന്നത്, വെള്ളം അല്ലാതെയുള്ള എല്ലാ തരം ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കി, പൂർണ്ണമായ വിശ്രമത്തിൽ ഇരിക്കുന്ന ഒരു അവസ്ഥയാണ്.
ജല ഉപവാസം എടുത്താൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

  1. രക്തസമ്മർദ്ദം കുറയ്ക്കുന്നു

ഉപ്പ് വളരെ കൂടുതൽ അടങ്ങിയ, പോഷകാംശം കുറഞ്ഞ ജങ്ക് ഫുഡ്ഡുകൾ നിങ്ങളുടെ രക്തസമ്മർദ്ദം കൂടുവാൻ കാരണമാകുന്നു. ഇത് നിയന്ത്രിക്കുവാനുള്ള ഏറ്റവും ഉത്തമം മാർഗ്ഗം ജല ഉപവാസമാണ്.
അമേരിക്കൻ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ പ്രകാരം, ബോഡർലൈൻ ഹൈപ്പർടെൻഷൻ ഉള്ള 68 ആളുകളിൽ 82% ആളുകൾക്കും ഡോക്ടറുടെ നിരീക്ഷണത്തോടെ ജല ഉപവാസം അനുഷ്ഠിച്ചത് മൂലം രക്തസമ്മർദ്ദം നന്നായി കുറഞ്ഞതായി കണ്ടെത്തി. മറ്റൊരു പഠനത്തിൽ ഒരു പഠനം ഹൈപ്പർടെൻഷൻ ഉള്ള 174 ആളുകളിൽ ജല ഉപവാസം നടത്തി പരീക്ഷിച്ചിരുന്നു. ഉപവാസം പൂർത്തിയായതിന് ശേഷം, ഇതിൽ 90% പേർക്കും മരുന്നിന്റെ സഹായം ഇല്ലാതെ തന്നെ ഹൈപ്പർടെൻഷനെ വിജയകരമായി മറികടക്കുവാൻ സാധിച്ചു.

  1. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങൾക്ക് കലോറിയുടെ ഉപഭോഗം കുറയ്ക്കുവാൻ സാധിക്കുന്നു. ഇതുമൂലം, വിവിധ തരത്തിലുള്ള ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുവാനും നിങ്ങൾക്ക് കഴിയും.

ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ പ്രകാരം, ഇടവിട്ടുള്ള ദിവസങ്ങളിൽ ഉപവസിക്കുന്നത് അരവണ്ണം കുറയ്ക്കുവാനും, എൽ.ഡി.എൽ കൊളസ്‌ട്രോളിന്റെ അളവ്, ട്യൂമർ നെക്രോസിസ്, ലെപ്റ്റിൻ, ഇൻസുലിന്റെ പോലെയുള്ള വളർച്ചാ ഘടകങ്ങൾ എന്നിവയെ നിയന്ത്രിക്കുവാനും നിങ്ങളെ സഹായിക്കും.

  1. ജാരണകാരിയായ സമ്മർദ്ദങ്ങൾ കുറയ്ക്കുന്നു

അനാരോഗ്യകരമായ ജീവിതശൈലിയും മോശം ഭക്ഷണരീതികളും നിമിത്തം ആർ.ഓ.എസ് അഥവാ റിയാക്റ്റിവ് ഓക്‌സിജൻ സ്പീഷീസ് ശരീരത്തിൽ കുമിഞ്ഞുകൂടുന്നു. ഇത് ശരീരകോശ ഘടന, ഡി.എൻ.എ, പ്രോട്ടീനുകൾ, കോശത്തിന്റെ പ്രവർത്തനം എന്നിവയെ എല്ലാം ബാധിക്കുന്നു. ആർ.ഓ.എസ് കൂടുതലായി കുമിഞ്ഞുകൂടുന്നത് ജാരണകാരിയായ സമ്മർദ്ദം (oxidative stress) വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ വ്രണങ്ങൾ രൂപപ്പെടുവാനും കാരണമാകുന്നു. ആർ.ഓ.എസ് നീക്കം ചെയ്ത് ഇതിനെ നിയന്ത്രിക്കുവാൻ ജലോപവാസം സഹായിക്കുന്നു.

  1. ഓട്ടോഫാഗി പ്രക്രിയക്ക് സഹായകരമാവുന്നു.

കോശഘടനയിലെ മാറ്റങ്ങൾ മൂലമോ പ്രവർത്തനരഹിതമായ അനാവശ്യ കോശങ്ങളോ മൂലം ഉണ്ടാവുന്ന അവശിഷ്ടങ്ങളെ കോശങ്ങൾ തന്നെ സ്വയം നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഓട്ടോഫാഗി (Autophagy). ആകെത്തുകയിൽ, ശരീരത്തെ ശുദ്ധികരിക്കുന്ന പ്രക്രിയയാണിത്. ശരീരം ഇത് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ജൈവികവിഷം ശരീരത്തിൽ രൂപപ്പെട്ട്, കാൻസർ പോലെയുള്ള മാരകമായ അസുഖങ്ങളിലേക്ക് നയിക്കുന്നു. അതിനാൽ, ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഉപവാസിക്കുന്നതിലൂടെ ഈ പ്രശ്നം ഒഴിവാക്കുവാനും ഓട്ടോഫാഗി ചെയ്യുന്നതിനെ ശരീരത്തെ സജ്ജമാക്കുവാനും സാധിക്കുന്നു.

  1. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

ജല ഉപവാസം ശരീരത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സഹായകരമാണ്. ജലം ശരീരത്തിലെ വിഷമയമായ വസ്തുക്കളെ ഉന്മൂലനം ചെയുന്നു. ഇത് മൂലം, കോശങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കുകയും, അത് വഴി രോഗപ്രതിരോധ ശേഷി കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്നു.

  1. ഇൻസുലിൻ, ലെപ്റ്റിൻ എന്നിവയുടെ സംവേദനക്ഷമത മെച്ചപ്പെടുന്നു

ഇൻസുലിൻ, ലെപ്റ്റിൻ എന്നീവ യഥാക്രമം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതും, വിശപ്പ് നിയന്ത്രിക്കുന്നതുമായ രണ്ട് ഹോർമോണുകളാണ്. ഉപവാസം എടുക്കുന്നത് ശരീരത്തിലെ ഇൻസുലിൻ അളവ് കൃത്യമാക്കുവാനും, അതുവഴി പ്രമേഹവും പൊണ്ണത്തടിയും നിയന്ത്രിക്കുവാനും സഹായകരമാവുന്നു. എപ്പോ ഭക്ഷണം കഴിച്ച് നിർത്തണം എന്ന നിർദ്ദേശം തലച്ചോറിലേക്ക് എത്തിക്കുന്നതാണ് ലെപ്റ്റിൻ ഹോർമോൺ. ഇതിന്റെ സഹായത്താൽ അമിതമായി കഴിക്കുന്നതിൽ നിന്ന് ശരീരത്തെ തടയുവാനും, അത് വഴി അമിതവണ്ണം വരാതിരിക്കുവാനും സാധിക്കുന്നു.

  1. പലതരം മാരകരോഗങ്ങളെയും പ്രതിരോധിക്കുന്നു

കുറെയേറെ മാരകമായ രോഗങ്ങളെ അകറ്റി നിർത്തുവാൻ ഉപവാസം എടുക്കുന്നത് നിങ്ങളെ സഹായിക്കുന്നു. ആരോഗ്യ വിദഗ്ദ്‌ഗർ പറയുന്നത് പ്രകാരം, കാൻസർ, പ്രമേഹം, ഹൃദ്രോഗങ്ങൾ,എന്നിവയെ കൂടാതെ, തീവ്ര വ്രണങ്ങൾ, പൊള്ളലുകൾ എന്നിവയെയും ആമവാതത്തെയും തടയുവാനും, പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുവാനും, ട്രൈഗ്ലിസറെയ്ഡ്, ജാരണകാരിയായ(ഓക്സിഡേറ്റിവ്) സമ്മർദ്ദങ്ങൾ എന്നിവയുടെ അളവ് വളരെ താഴ്ത്തുവാനും ജല ഉപവാസം സഹായകരമാണ്