Rev. Fr. Dr. V. C. Samuel (1912–1998)

Fr. Dr. V. C. Samuel was a priest of the Malankara Orthodox Syrian Church, a theologian, church historian and teacher. His scholarship brought the Syriac Christian tradition into conversation with international theological research and the search for Christian unity.
Early life and Syriac formation
Born on 6 April 1912 at Omalloor in present-day Kerala, he was the son of E. I. Cherian and Annamma Cherian. His father was an educator who helped establish schools. Samuel studied Syriac at Manjinikkara, where he later taught and served as secretary and translator to Metropolitan Elias Mar Julius. These years grounded his theological work in the language and literature of the Syriac Church. Read Sunny Kulathakkal’s biography (PDF).
Education and research
- 1948: B.A. in philosophy, with psychology, after studies at Union Christian College, Aluva; he earned first rank and a gold medal.
- 1950: M.A. in philosophy after studying at Madras Christian College.
- 1953: Bachelor of Divinity at United Theological College, Bangalore.
- 1954: Master of Sacred Theology at Union Theological Seminary, New York.
- 1957: Ph.D. at Yale University.
His wider interests included Indian philosophy, comparative religion and the Ramakrishna movement. His linguistic studies included Malayalam, English, Sanskrit, Syriac, Greek and Hebrew. Biographical record and academic chronology.
Teaching in India and Ethiopia
He taught at Serampore College, United Theological College in Bangalore and Holy Trinity Theological College in Addis Ababa, Ethiopia, where he also served as dean. Later he taught at the Orthodox Theological Seminary in Kottayam. His academic service also included involvement with the Federated Faculty for Research in Religion and Culture and the St. Ephrem Ecumenical Research Institute. Jayakiran Sebastian and T. K. Thomas on his contribution (PDF).
Chalcedon and Christian unity
His Yale dissertation examined the Council of Chalcedon and the Christology of Severus of Antioch, under the guidance of Robert L. Calhoun. Georges Florovsky also helped introduce him to this field. Samuel returned to original historical documents to reconsider how Christians had understood the person of Jesus Christ and the divisions associated with the council of 451.
His book The Council of Chalcedon Re-Examined grew beyond the dissertation through further research. It critically assessed both Chalcedonian and non-Chalcedonian interpretations. He participated in unofficial conversations between Eastern and Oriental Orthodox theologians from 1964. Read the publisher’s account of the book and its origins.
Writings and legacy
The Council of Chalcedon Re-Examined first appeared in 1977; Xlibris published a later edition in 2001. He also wrote books and scholarly papers in English and Malayalam. As a member of the World Council of Churches’ Faith and Order Commission, he connected historical scholarship with dialogue between churches. He died on 18 November 1998, aged 86. His work remains a resource for understanding Oriental Orthodox theology and the pursuit of reconciliation. Read the ecumenical appreciation (PDF).
Malayalam tribute · മലയാളം അനുസ്മരണം
ദൈവത്തെ ധരിച്ച സത്യവാനും, നീതിമാനും, മല്പാനും, ഉന്നതഗോപുരവുമായ, പ്രസിദ്ധനായ പൗരസ്ത്യ ഭാരതീയ സഭാപിതാവ്
കടപ്പാട് : അഡ്വ.ജോബി ജോസ് പ്രക്കാനം
ലോക ചരിത്രത്തിൽ പതിനഞ്ചു നൂറ്റാണ്ടുകളോളം നിലനിന്ന ഏറ്റവും വലിയ അടിസ്ഥാന വിവാദവും ,വിഘടനവും, ശീശ്മയും [Schism] , യേശു ക്രിസ്തുവിന്റെ മനുഷ്യാവതാര രഹസ്യത്തെയും ദൈവികവും മാനുഷികവുമായ ഉണ്മയുടെ സംയോജിത അവസ്ഥയെയും അടിസ്ഥാനപ്പെടുത്തിയായിരുന്നു [ Classical Christology] . റോമാ സാമ്രാജ്യത്തിൽ നടന്ന വിഖ്യാതമായ നിഖ്യ (+𝟑𝟐𝟓) ,കുസ്തന്തീനോസ്പോലീസ് (+𝟑𝟖𝟏),എഫേസൂസ് (+𝟒𝟑𝟏) സുന്നഹദോസുകൾ വരെ ഒന്നായി നിന്ന ക്രൈസ്തവ സഭ കല്കദൂൻ സുന്നഹദോസിനു (+𝟰𝟱𝟭) ശേഷം രണ്ടായി പിരിഞ്ഞു ,
536 എ .ഡി മുതൽ ആഗോള ക്രൈസ്തവ സഭയിൽ അലക്സാണ്ട്രിയൻ ക്രിസ്തുവിജാനീയം (Alexandrian Christology ) സ്വീകരിക്കുന്നവരും കല്കദൂൻ സുന്നഹദോസിനെ നിരാകരിക്കുന്നതുമായ ഇന്നത്തെ ഓറിയന്റൽ ഓർത്തഡോൿസ് സഭാ സമൂഹങ്ങൾ ( ഇന്ത്യൻ ഓർത്തഡോൿസ് സഭ , കോപ്റ്റിക് സഭ ,അന്ത്യോഖ്യൻ സുറിയാനി സഭ ,അർമേനിയൻ സഭ ,എത്യോപ്യൻ തവീഹാദോ സഭ ), അന്ത്യോഖ്യൻ ക്രിസ്തുവിഞ്ജാനീയത്തെയും (Antiochene Christology ) കല്കദൂൻ സുന്നഹദോസിനെയും അംഗീകരിക്കുന്ന ഗ്രീക്ക് പാരമ്പര്യത്തിലുള്ള പൗരസ്ത്യ ഓർത്തഡോൿസ് സഭകൾ ( Byzantine) ,അന്ത്യോഖ്യൻ വേദശാസ്ത്രവും കല്കദൂൻ സുന്നഹദോസും റോമിലെ ആർച്ച്ബിഷപ്പ് ആയിരുന്ന ലിയോ ഒന്നാമന്റെ തുംസായും ( Tom of Leo ) സ്വീകരിക്കുന്നതും പാശ്ചാത്യ സംസ്കാരവും ലത്തീൻ ഭാഷയും പുലർത്തുന്നതുമായ റോമിലെ സഭ.റോമൻ സാമ്രാജ്യത്തിനു പുറത്ത് എഫേസൂസ് സുന്നഹദോസ് മുടക്കിയ നെസ്തോറിയോസിനെ ഒരു സഭാ പിതാവായി പിൽക്കാലത്തു അംഗീകരിച്ചതും കൽക്കദോനെ സ്വീകരിക്കാത്തതുമായ പേർഷ്യയിലെ സഭ എന്നിങ്ങനെ വിശ്വാസത്തിൽ ഏകമായിരുന്ന ക്രിസ്തീയ സഭ നാലു തട്ടുകളിലായി വിഭജിക്കപ്പെട്ടു. മദ്ധ്യ ശതകങ്ങളിൽ പരിശുദ്ധാത്മാവിന്റെ പുറപ്പാടിനെ ചൊല്ലിയുള്ള ( Philokia Clause ) വിവാദങ്ങളിൽപെട്ടു ഐക്യത്തിലായിരുന്ന റോമൻ സഭയും ഗ്രീക്ക് സഭകളും തമ്മിലുണ്ടായിരുന്ന സംസർഗം നഷ്ടപ്പെട്ടു (Great Schism).പതിനാറാം നൂറ്റാണ്ടിലെ നവീകരണത്തിന്റെ ഫലമായി ( Protestant Reformation ) യൂറോപ്പിലും കൽക്കദോന്യർ ശക്തമായ പിളർപ്പിൽ പെട്ട് പ്രൊട്ടസ്റ്റന്റ് സഭകളും രൂപമെടുത്തു.ലോകത്തിൽ ഇന്ന് സ്ഥിതി ചെയ്യുന്ന സഭകൾ എല്ലാം തന്നെയും ഏതെങ്കിലും വിധത്തിൽ ഇവിടെ എടുത്തുപറഞ്ഞ ഏതെങ്കിലും ഒരു സഭാ പാരമ്പര്യവുമായി ബന്ധപെട്ടു കിടക്കുന്നവയാണ് .
യേശു ക്രിസ്തുവിന്റെ മാതാവിനെ "ദൈവപ്രസവിത്രി" എന്ന ആശയം രണ്ടാം നൂറ്റാണ്ടു മുതൽ വിളിച്ചു വരുന്നപതിവ് ശരിയോ തെറ്റോ എന്നുള്ളതാണ് ക്രിസ്തു ശാസ്ത്രം അടിസ്ഥാനമാക്കി ആഗോള ക്രൈസ്തവ സഭയിൽ ഇന്നയോളം നിലനിൽക്കുന്ന വിവാദത്തിന്റെ ആരംഭം.മനുഷ്യാവതാരം ചെയ്ത യേശുക്രിസ്തുവിൽ ദൈവിക ആളത്തവും ,മാനുഷിക ആളത്തവും തമ്മിലുള്ള സംയോജ്യതയെ അടിസ്ഥാനപ്പെടുത്തി ആദിമ നൂറ്റാണ്ടുകളിലെ വേദ പണ്ഡിതന്മാരുടെ "ഏക സ്വഭാവം ( 𝙢𝙞𝙖-𝙥𝙝𝙮𝙨𝙞𝙨 ) ഇരു സ്വഭാവം ( 𝙚𝙣-𝙙𝙪𝙤-𝙥𝙝𝙮𝙨𝙚𝙨𝙞𝙣 )" എന്നുള്ള വ്യാഖ്യാനം സഭയെ പിളർപ്പിലേക്ക് നയിക്കുക്കയും ,അഞ്ചാം നൂറ്റാണ്ടിലുണ്ടായ ശീശ്മയിൽ അകപ്പെട്ടു 15 നൂറ്റാണ്ടുകളോളം വിവാദത്തിനു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല.
ലോകത്തിൽ എമ്പാടുമുള്ള ക്രിസ്ത്യാനികൾ ,വിവിധ ക്രിസ്തീയ സമൂഹങ്ങൾ ഉന്നയിക്കേണ്ട ഒരു പ്രധാന ചോദ്യമുണ്ട് ലോകത്തിൽ എത്രയോ ,സുപ്രസിദ്ധരായ പാശ്ചാത്യ സഭാ പിതാക്കന്മാർ ,പൗരസ്ത്യ സഭാപിതാക്കന്മാർ മാർപാപ്പാമാർ,കാതോലിക്കാബാവാമാർ,പാത്രീയർകീസുമാർ ഇവരാരും എന്തൊകൊണ്ടു ഇതിനു ഉത്തരം കണ്ടെത്തിയില്ല,കണ്ടെത്താൻ ശ്രമിച്ചില്ല ? ഇവിടെയാണ് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടു പത്തനംതിട്ട ജില്ലയിൽ ,ഓമല്ലൂർ ദേശത്തു,ചീക്കനാൽ കരയിൽ ,ഇടയിൽ വീട്ടിൽ ഇ.ഐ ചെറിയന്റെയും ( മുൻ ശ്രീ മൂലം പ്രജാസഭാംഗം) അന്നമ്മ ചെറിയന്റെയും അഞ്ചാമത്തെ മകനായി ജനിച്ചു ,പ്രാഥമിക ഹൈസ്കൂൾ വിദ്യാഭ്യാസവും ,അന്ത്യോഖ്യൻ സുറിയാനി സഭയുടെ പാത്രീയാർകീസ് ആയിരുന്ന ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയതിനെ തുടർന്ന് ,പാത്രീയാർകീസിന്റെ പ്രധിനിധി മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു വരികെ അദ്ദേഹത്തിൽ നിന്നും അദ്ദേഹത്തിന്റെ കൂടെ വന്ന അബ്ദുൽ ആഹാദ് റമ്പാൻ ( പിന്നീട് ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രീയാർകീസ് ) നിന്നും സുറിയാനി ഭാഷ അഭ്യസിക്കുകയും ,മഞ്ഞിനിക്കര സുറിയാനി പഠന കേന്ദ്രത്തിൽ അധ്യാപകനാകുകയും ,പിന്നീട് വൈദികനായും ,മല്പാനായും സേവനമനുഷ്ഠിച്ചു .സമുദായ കേസ് നടക്കുന്ന അവസരത്തിൽ ഇരുകക്ഷികളും ( മെത്രാൻ - ബാവ കക്ഷി ) കോടതിയിൽ ദിഭാഷി ആയി തിരഞ്ഞെടുത്തതും വി.സി സാമുവേൽ മാല്പനച്ചനെ ആയിരുന്നു.
ഒരു ബഹു ഭാഷാ പണ്ഡിതൻ ( Polyglot) ആയിരുന്ന അച്ഛൻ ഇന്ത്യൻ ഭാഷകൾക്ക് പുറമെ സെമിറ്റിക് ഭാഷകളിൽ (എബ്രായ ,സുറിയാനി ,കോപ്റ്റിക് അംഹാരിക് ,അറബിക് ) ഇവയിൽ പ്രത്യേകിച്ച് സുറിയാനി ഭാഷയിൽ വ്യുൽപ്പത്തി നേടിയതിനു ശേഷം,ഇംഗ്ലീഷ്,ലാറ്റിൻ,ഫ്രഞ്ച് ,അതോടൊപ്പം ഗ്രീക്ക് ഭാഷയും സ്വായത്തമാക്കിയതിനു ശേഷം ഗ്രീക്ക്,ഭാരതീയ ദാർശനിക അടിത്തറയിലൂടെ ഹൃദിസ്ഥമാക്കിയ ദൈവ ശാസ്ത്ര അവബോധവും ജന്മനാ ലഭിച്ച സത്യാന്വേഷണ ബുദ്ധിയും ലോക രക്ഷയ്ക്കായി സകലർക്കും വേണ്ടി മനുഷ്യവത്കരണം ചെയ്ത യേശു ക്രിസ്തുവിനെയും അവന്റെ സഭയെയും പറ്റി അന്വേഷിക്കുകെയും മൂല ഉപാദാന രേഖകളെ അടിസ്ഥാനമാക്കി തെളിവുകളോടെ ക്രിസ്തുവിജാനീയം പുനരാഖ്യാനം ചെയ്തു സത്യം കണ്ടെത്തുകയും ചെയ്തു.കപ്പദോക്യൻ പിതാക്കന്മാർക് ( St.Basil of Caesarea ,St .Gregory of Nazianzus , St Gregory of Nyssa ) പറ്റിയ വ്യാകരണ പിശക് തിരുത്തി പരസ്പരം മുടക്കിലും ശീശ്മയിൽ അകപ്പെട്ടു കിടന്ന കൽക്കദോന്യരെയും ,കൽക്കദോന്യ വിരുദ്ധരെയും അനുരഞ്ജനത്തിന്റെയും ,ഐക്യത്തിന്റെയും പാതയിലേക്ക് നയിച്ചു
കൽക്കദോന്യർ ശപിച്ചു തള്ളിയ കർത്താവ് യേശു മിശിഹായുടെ മനുഷ്യാവതാരത്തെ സ്പഷ്ടമായി തെളിയിച്ച മാർ കൂറിലോസ് ,സുറിയാനികരുടെ കിരീടം പാത്രീയർക്കിസ് മാർ സേവേറിയോസ് ,ദിയസ്കോറോസ് തുടങ്ങി അനേകം സഭാപിതാക്കന്മാരെ ശാപത്തിൽ നിന്നും മോചിപ്പിച്ചു .വേദശാസ്ത്ര - ചരിത്ര സാഹിത്യത്തിലെ 'ക്ലാസ്സിക്' എന്നും,സഭാ ഐക്യത്തിന്റെ 'മാഗ്നാ കാർട്ട 'എന്നും വിശേഷിപ്പിക്കുന്ന പണ്ഡിതനായ വി .സി .സാമുവേൽ അച്ഛന്റെ കല്കദൂൻ സുന്നഹദോസ് ഒരു പുനരന്വേഷണം ( The Council of Chalcedon Re-Examined: A Historical and Theological Survey ) എന്ന വിശ്വവിഖ്യാത ഗവേഷണ ഗ്രന്ഥം ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മഹത്തായ കൃതി ആണ് .ലോകത്തിലെ മിക്കവാറും എല്ലാ സർവകലാശാലകളിലും ഈ ഗ്രന്ഥം ഒരു പാഠ്യ വിഷയമാണ് .അന്താരാഷ്ട്ര തലത്തിൽ പണ്ഡിതന്മാർ പരിശോധിക്കുന്ന ഒരു ചരിത്ര വേദശാസ്ത ദാർശനിക രേഖയാണ്.
യേശു ക്രിസ്തു തിരെഞ്ഞെടുത്ത വി.തോമസ് അപ്പോസ്തോലനാൽ റോമിലും .ഗ്രീസിലും ,യൂറോപ്പിലും ,മറ്റനേകം ദേശങ്ങളിലും സഭ ഉളവാകുന്നതിനു മുൻപേ രൂപം കൊണ്ടതാണ് തെക്കേ ഇന്ത്യയിലെ പുരാതന ക്രൈസ്തവ സമൂഹം.ഇരുളടഞ്ഞ കിടന്ന ഭാരത സഭാ ചരിത്രത്തെ വികസ്വരവും ,വിശ്വസനീയമാക്കിയതും അവ എല്ലാവർക്കും സ്വീകാര്യമാക്കിയതും അച്ഛനാണ് . റോമിലെ സഭ റോമിലെ ജനങ്ങളുടേതാണ് ,സിറിയയിലെ സഭ അവിടുത്തെ ജനങളുടെ അതുപോലെ ഇന്ത്യയിലെ പുരാതന ക്രൈസ്തവ സഭ ഇന്ത്യൻ പാരമ്പര്യത്തിലും സാംസ്കാരിക പശ്ചാത്തലത്തിലും തദ്ദേശീയതയിലും ഊന്നി ദേശിയ സത്വം കൈവരിക്കണമെന്നും ഹിന്ദു മതവും രാമകൃഷ്ണ മിഷനും ,വിവേകാനന്ദ ദർശനങ്ങളെ പറ്റിയും മഹാ പണ്ഡിതനായ അച്ഛൻ ധാരാളം എഴുതിയിട്ടുണ്ട് , സഭയുടെ സേവനം ,ദൗത്യം ,ലക്ഷ്യം ,ഭാരതത്തിൽ സഭ നിർവഹിക്കേണ്ട സേവന സാധ്യതകൾ ,കാതോലിക്കേറ്റിനെ കുറിച്ച് ( ഇന്ത്യൻ ഓർത്തഡോൿസ് സഭ ) അച്ഛന്റെ ദർശനം ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാ സമൂഹങ്ങളെ ഒന്നിച്ചു നിർത്താൻ കാതോലിക്കേറ്റിന് കഴിയും എന്ന് അച്ഛൻ തന്റെ കൃതകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യയിലെ ഓർത്തഡോൿസ് സഭയുടെ അധ്യക്ഷൻമാർ ആയിരുന്ന മാർത്തോമാ ഒന്നമനെയും ,മലങ്കര മെത്രാപോലിത്ത ആയിരുന്ന വട്ടശേരിൽ ഗീവർഗീസ് മാർ ദീവന്യാസ്യോസിന്റെയും സംഭാവനകളെ വെളിച്ചത്തു കൊണ്ട് വന്നതും സ്വീകാര്യമാക്കിയതും ഭാരത സഭാ രത്നം ഡോ .വി.സി.സാമുവേൽ അച്ഛനാണ്.
" ദൈവ ശാസ്ത്രത്തിന്റെ വാഗ്വിലാസത്തിൽ ദൈവത്തെ നഷ്ടമാക്കീടാതായിരിക്കുവാൻ നൽകിയ ,വാക്കിനു,വരികൾക്ക് ,ദർശനങ്ങൾക്ക് നന്ദി........"
" നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും" (സങ്കീർത്തനങ്ങൾ 112 : 6 )
N .B : ഇരുപത്തിരണ്ടു വർഷങ്ങൾക്ക് മുമ്പ് എന്റെ ആദ്യ ബിരുദാനന്തര ബിരുദ ( MCA ) പഠന കാലത്താണ് അഖില ലോക സഭ കൌൺസിൽ (WCC) പ്രസിദ്ധീകരിച്ച ആനുകാലികപ്രസിദ്ധീകരണം വായിക്കുവാൻ സാധിച്ചത് ,അതിൽ അച്ഛന്റെ ലേഖനം "അവതരിച്ച വചനമായ ദൈവത്തിന്റെ ഏക സ്വഭാവം" (one Incarnate nature of God the Word ) വായിക്കുവാൻ ഇടയായി .പിന്നീട് എന്റെ രണ്ടാമത്തെ നിയമ ബിരുദാനന്തര ബിരുദ (LL.M) പഠനത്തിന് വേണ്ടി അയർലണ്ടിലെ പ്രശസ്തമായ ട്രിനിറ്റി ലോ സ്കൂളിൽ വന്നപ്പോൾ (Trinity College Dublin, the University of Dublin) ആണ് വി സി സാമുവേൽ അച്ഛൻ പാശ്ചാത്യരുടെ ഇടയിൽ എത്ര ബഹു മാന്യൻ എന്ന് നേരിട്ട് മനസിലാക്കുവാൻ സാധിച്ചത്.
- അഡ്വ.ജോബി ജോസ് പ്രക്കാനം.BSc, MCA, LLB, LLM (Trinity College Dublin, the University of Dublin)