Cosmic Vision

Love God Love Life

ന്യുനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം

ന്യുനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം 

Fr.Johnson Punchakonam

ജാതിമതലിംഗപ്രാദേശിക ഭേദമില്ലാത്ത സ്വാതന്ത്ര്യവും സമത്വവും ഒരോ പൗരന്മാര്‍ക്കുംഉറപ്പുനല്‍കുന്നതാണ് ഇന്ത്യൻ  ഭരണഘടനഅതിൽ സാമൂഹ്യപരമായും വിദ്യഭ്യാസപരമായുംപിന്നോക്കം നില്‍ക്കുന്ന മതവിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ പ്രത്യേകനിയമനിര്‍മ്മാണാവകാശം ഉറപ്പാക്കിയിട്ടുണ്ട്ഇന്ത്യൻ ഭരണഘടനയിലെ വകുപ്പുകൾ പ്രകാരം   “ന്യൂനപക്ഷം” എന്നത് ജനസംഖ്യയുടെ പകുതിയിൽ താഴെ വരുന്ന സംഖ്യയാണ് അര്‍ത്ഥമാക്കുന്നത്ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം ജനസംഖ്യയുടെ പകുതിയിൽ താഴെ നില്ക്കുന്നആറു മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി അംഗീകരിച്ചിരിക്കുന്നത്. 2013 ലെ സെൻസസ്അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ125 കോടി ആയിരുന്നു.

ഹിന്ദുക്കൾ                 79.8%

മുസ്ലീങ്ങൾ                  14.2%

കിസ്ത്യാനികൾ              2.3%

സിക്കുകാർ                  1.7%

ബുദ്ധമതക്കാർ                .7%

ജൈനമതക്കാർ                .4%

പാഴ്സികൾ                  .006%

ഇന്ത്യയിലെ ജനസംഖ്യയിൽ  പകതിയിൽ കൂടുതലുള്ള ഹിന്ദുക്കള ഭൂരിപക്ഷമെന്നും പകുതിയിൽതാഴെയുള്ള 6 മതവിഭാഗങ്ങളെ ന്യനപക്ഷമെന്നും അംഗികരിച്ചിരിക്കുകയാണ്ന്യൂനപക്ഷ പദവികിട്ടിയിരിക്കുന്നത് മുസ്ലിംങ്ങൾകിസ്ത്യാനികൾസിക്കുകാർബുദ്ധമതക്കാർ,

ജൈനമതക്കാർപാഴ്സികൾ എന്നിവർക്കാണ്

2011-ലെ കേരളകാനേഷുമാരി പ്രകാരം കേരളത്തിൽ ആകെ ജനസംഖ്യയുടെ 54.73% ഹിന്ദുമതവിശ്വാസികളാണ്. 26.56% മുസ്ലിങ്ങളും, 18.38% ക്രിസ്ത്യാനികളും കേരളത്തിൽ അധിവസിക്കുന്നു മൂന്നു മതങ്ങളെ കൂടാതെ സിഖ്  0.01% ജൈന 0.01% ബുദ്ധ  0.01% എന്നിങ്ങനെയും മറ്റുമതങ്ങളിൽ വിശ്വസിക്കുന്നവർ 0.02%വും തങ്ങൾ ഏതു മത വിഭാഗത്തിൽപെടുന്നുവെന്നുവെളിപ്പെടുത്താത്തവരോ മതവിശ്വാസം ഇല്ലാത്തവരുമായതുമായ 0.26% ജനങ്ങളും കേരളത്തിലുണ്ട്കേരളത്തിലെ ക്രിസ്ത്യാനികളിൽ നല്ലൊരു വിഭാഗം ജനങ്ങൾ ഇന്നും സാമൂഹികസാമ്പത്തികഅസമത്വവുംവിദ്യാഭ്യാസതൊഴില്‍ പിന്നോക്കാവസ്ഥയുംസാമൂഹിക അരക്ഷിതത്വവുംഅനുഭവിക്കുന്നവരാണ് എന്നത്  വിസ്മരിക്കരുത്സര്‍ക്കാരിന്റെ ന്യൂനപക്ഷഅവകാശആനുകൂല്യങ്ങള്‍ ക്രിസ്ത്യാനികൾ ഉൾപ്പെടെ എല്ലാ ന്യുനപക്ഷവിഭാഗങ്ങൾക്കും ഒരുപോലെലഭ്യമാക്കണംകേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിലെ എല്ലാ  വിഭാഗങ്ങളിലും സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന നല്ലൊരുശതമാനം ജനങ്ങളുണ്ട് എന്ന സത്യം വിസ്മരിക്കരുത്സര്‍ക്കാര്‍ഫണ്ട് ഉപയോഗിച്ച് നല്‍കുന്ന വായ്പകള്‍ക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് നൽകുന്നതിൽ യാതൊരുവിധ വിവേചനവും കാണിക്കുവാൻപാടില്ല

ന്യൂനപക്ഷ അവകാശങ്ങള്‍ എന്നത് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള യാഥാർഥ്യമാണ്ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം ലോകജനസംഖ്യയുടെ 10-20 ശതമാനം വരെന്യൂനപക്ഷ വിഭാഗങ്ങളാണ്.  ന്യൂനപക്ഷ വിഭാഗങ്ങൾ  പൊതുസാമൂഹിക രാഷ്ട്രീയജീവിതത്തില്‍നിന്നും ഇന്നും ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്നു എന്നത് യാഥാർഥ്യമാണ്.  ന്യൂനപക്ഷാവകാശങ്ങളുടെ  സ്വത്വത്തേയും സംസ്‌കാരത്തേയും അന്തസ്സിനേയും അംഗീകരിക്കാനുള്ളബോധപൂര്‍വ്വമായ പരിശ്രമം എല്ലാ വിഭാഗങ്ങളിൽ നിന്നും ഉണ്ടാകേണ്ടതാണ്ഭാരതത്തിൽ ജനിച്ചുജീവിക്കുന്ന ഓരോ  പൗരനും തുല്യനീതിയുംസ്വാതന്ത്ര്യവുംസമത്വവുംസാഹോദര്യവുംഉറപ്പുവരുത്തുന്ന രീതിയിലാണ്  ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്ജനസംഖ്യയിൽവളരെ കുറവായ വിഭാഗങ്ങളുടെ ജീവനുംസ്വത്തിനുംക്ഷേമത്തിനും നിലനിൽപ്പിനും ഭീഷണിഉണ്ടാകാനുള്ള സാധ്യതകൾ ഏറെയുള്ളതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയിൽ ഇപ്രകാരംവ്യവസ്ഥ ചെയ്‌തിരിക്കിന്നത്ഇത് നിഷേധിക്കുവാനോഇല്ലാതാക്കുവാനോമാറ്റം വരുത്തുവാനോആർക്കും അവകാശമില്ല.  ഭൂരിപക്ഷത്തിന് പ്രകോപനമോഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിൽസംഘർഷമോ ഉണ്ടായാൽ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഇല്ലാതാവുകയും സാമൂഹ്യനീതിഹനിക്കപ്പെടുകയും ചെയ്യും എന്നതുകൊണ്ടാണ് ഇങ്ങനെയുള്ള സ്ഥിതിവിശേഷങ്ങൾ ഒഴിവാക്കിസാമൂഹ്യനീതി ഉറപ്പാക്കാനാണ് ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങളുംആനുകൂല്യങ്ങളും ഉറപ്പാക്കിയിരിക്കുന്നത്ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സാമൂഹ്യവുംസാമ്പത്തികവുംവിദ്യാഭ്യാസപരവുമായ പുരോഗതിയാണ് ഇതിലൂടെ  ലക്ഷ്യമിട്ടിരിക്കുന്നത്ഇന്ത്യഒരു മതേതര രാഷ്ട്രമായതുകൊണ്ട് ഒരു മതത്തെയും ദേശിയ മതമായി അംഗീകരിച്ചിട്ടില്ലഅതേസമയം  മതന്യൂനപക്ഷവിഭാഗങ്ങൾക്ക്  പ്രത്യേകമായ അവകാശങ്ങളും ആനുകൂല്യങ്ങളുംഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുള്ളതുമാണ്ഇന്ത്യൻ ഭരണഘടന  ആര്‍ട്ടിക്കിള്‍ 29(1) പ്രകാരംഇന്ത്യൻ ജനതയുടെ ഏത് വിഭാഗത്തിൽപെടുന്നവര്‍ക്കും അവരുടെതായ ഭാഷയുംസംസ്കാരവുംസംരക്ഷിക്കുവാനുള്ള അവകാശമുണ്ട്സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍സഹായംസ്വീകരിക്കുന്ന സ്ഥാപനങ്ങളിലോ അവരുടെ കുട്ടികള്‍ക്ക്  ജാതിയുടെയോ മതത്തിന്റെയോ  വർഗ്ഗത്തിന്റെയാ ഭാഷയുടെയാ പേരിൽ പ്രവേശനം നിഷേധിക്കുന്നതോപ്രവേശനത്തില്‍ വിവേചനംകാണിക്കുന്നതോ ആർട്ടിക്കിൾ 29 പ്രകാശം ഭരണഘടന നിരോധിച്ചിട്ടുണ്ട്ആർട്ടിക്കിൾ 30(1) പ്രകാരംന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുവാനും നടത്തിക്കൊണ്ടുപോകുവാനുമുള്ളഅവകാശമാണ് ലഭിച്ചിരിക്കുന്നത്ഗ്രാന്റ് ധനസഹായം ഇവ ലഭ്യമാക്കുന്നതിൽ ന്യൂനപക്ഷവിദ്യാഭ്യാസസ്ഥാപനങ്ങളോട് സർക്കാർ യാതൊരു വിവേചനവും കാണിക്കാൻ പാടില്ല എന്നുംസർക്കാർ അംഗീകാരം  സ്ഥാപനങ്ങൾക്ക് കൊടുക്കണമെന്നും നിഷ്ക്കർഷിക്കുന്നുണ്ട്പൊതുനിയമനങ്ങളിൽ മതത്തിന്റെയോ ജാതിയുടെയോ,വർഗ്ഗത്തിന്റെയോ ഭാഷയുടെയോ പേരിൽയാതൊരു വിവേചനവും പാടില്ല എന്ന് ആർട്ടിക്കിൾ 16 അനുശാസിക്കുന്നുപൊതുനിയമനങ്ങളുടെകാര്യത്തിൽ എല്ലാ ഇൻഡ്യൻ പൗരന്മാരും സമന്മാരാണെന്നും  ആർട്ടിക്കിൾ വ്യക്തമാക്കുന്നു

ന്യൂനപക്ഷവിഭാഗങ്ങളിലും ഭൂരിപക്ഷ വിഭാഗങ്ങളിലും സാമ്പത്തികമായും സാമൂഹികമായുംവിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവർ ഉണ്ട്. 2021 ലെ പുതിയ സെൻസസ്പൂർത്തയാകുമ്പോൾ അത് കൂടുതൽ വ്യക്തമാകുംപിന്നോക്കവിഭാഗങ്ങൾക്കായി നടപ്പിലാക്കിയപദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുപാതം 80:20 ആക്കി മാറ്റിയത് പാലൊളി കമ്മിറ്റിയുടെ  ശുപാർശപ്രകാരമാണ് എന്നാണ് പറയപ്പെടുന്നത്എല്ലാ വിഭാഗങ്ങളിലും  സാമൂഹ്യവിദ്യാഭ്യാസസാമ്പത്തിക പിന്നോക്കാവസ്ഥ കണ്ടെത്തി അത് പരിഹരിക്കുകയാണ് ഭരണനേതൃത്വം ചെയ്യേണ്ടത്ആരുടേയും നിലവിലുള്ള സംവരണം ഇല്ലാതാക്കാതെ മുന്നോക്ക വിഭാഗത്തിലെയും  പിന്നോക്കവിഭാഗത്തിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായിപ്രവർത്തിക്കുമ്പോഴാണ് അസമത്വവുംഅനീതിയും സമൂഹത്തിൽ ഇല്ലാതാകുന്നത്അതിനായിമതത്തിന്റെ പേരിലുള്ള വിഭാഗീയ ചിന്തകൾ ഒഴിവാക്കി സഹജീവികളുടെ ഉന്നമനത്തിനായികൈകോർക്കാം