Cosmic Vision

Love God Love Life

1 min read

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ മലങ്കര അസ്സോസ്സിയേഷൻ യോഗവും സൗത്ത് വെസ്റ്റ്അമേരിക്കൻ ഭദ്രാസന അസംബ്ലിയും ജൂലൈ 8-9  (വെള്ളി, ശനി) തീയതികളിൽ ഹൂസ്റ്റൺ സെൻറ്മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും. മലങ്കര മെത്രാപ്പോലീത്തായുംകാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ 47/ 2022 കൽപ്പനപ്രകാരം   സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ 55 ദേവാലയങ്ങളിൽ നിന്നായി 1934 -ലെ ഭരണഘടനപ്രകാരം ഇടവകപൊതുയോഗം തെരെഞ്ഞെടുത്തവൈദീകരും, അൽമായ പ്രതിനിധികളും വിവിധ യോഗങ്ങളിൽ സംബന്ധിക്കും. നോർത്ത് ഈസ്ററ്അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മലങ്കരമെത്രാപ്പോലീത്താക്കുവേണ്ടി പ്രത്യേക കൽപ്പനപ്രകാരം യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. വെള്ളിയാഴ്ച്ച ഉച്ചക്ക് 1.30 മണിമുതൽ 4 മണിവരെ ഭദ്രാസന വൈദീക യോഗം നടക്കും. തുടർന്ന് 5-മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തയേയും, മലങ്കര അസോസിയേഷൻ പ്രതിനിധികളേയും ഭദ്രാസനഅസംബ്‌ളി പ്രതിനിധികളേയും ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിലെപ്രധാന കവാടത്തിൽ നിന്നും സമ്മേളന നഗരിയായ ബസേലിയോസ് പൗലോസ് ദ്വിതീയൻനഗറിലേക്ക്  സ്വീകരിച്ച് ആനയിക്കും. 5.15 -ന് അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ്മെത്രാപോലീത്ത സമ്മേളന നഗരിയിൽ കാതോലിക്കേറ്റ്‌ പതാക ഉയർത്തുന്നതോടുകൂടി സൗത്ത്വെസ്റ്റ് അമേരിക്കൻ ഭദ്രാസനതലത്തിലുള്ള മലങ്കര അസ്സോസിയേഷൻ യോഗത്തിന് തുടക്കമാകും. വൈകിട്ട് 5.30 ന് സന്ധ്യ നമസ്കാരത്തിന് ശേഷം കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ പരിശുദ്ധബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഒന്നാം ചരമവാർഷികവും ഭദ്രാസനത്തിൽ നിന്ന് സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിർമ്മിച്ചുനൽകുന്ന പതിമൂന്ന്‌ ഭവനങ്ങളുടെ താക്കോൽ ദാനവും നടക്കും. തുടർന്ന് ഏഴുമണിമുതൽ എട്ടു മണിവരെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുള്ളമലങ്കര അസ്സോസിയേഷൻ മാനേജിഗ് കമ്മറ്റി അംഗങ്ങളായി ഒരു വൈദീകനെയും രണ്ട് അൽമായപ്രതിനിധികളെയും തെരഞ്ഞെടുക്കും.  ശനിയാഴ്ച രാവിലെ എട്ട് മണിമുതൽ നടക്കുന്ന സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനഅസ്സംബ്ലിയിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള ഭദ്രാസന സെക്രട്ടറിയേയും ഭദ്രാസനകൗൺസിൽഅംഗങ്ങളായി രണ്ട്  വൈദീകരെയും നാല് അൽമായ പ്രതിനിധികളെയും ഭദ്രാസന ഓഡിറ്ററേയുംതെരഞ്ഞെടുക്കും.  സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന തലത്തിലുള്ള മലങ്കര അസ്സോസ്സിയേഷൻ യോഗത്തിൻറെയും ഭദ്രാസന അസംബ്ലിയുടെയും സുഗമമായ നടത്തിപ്പിലേക്ക് ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ്എബ്രാഹാമിൻറെ നേതൃത്വത്തിൽ ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക വികാരിഫാ.ജോൺസൺ പുഞ്ചക്കോണം ജനറൽ കൺവീനറായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.  കൂടുതൽ വിവരങ്ങൾക്ക്:  ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി) 770-310-9050

1 min read

ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും കാൽകഴുകൽ ശുശ്രൂഷയും ഹൂസ്റ്റൺ : ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ...

1 min read

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ ശ്രീ. ജോർജ്ജ് എബ്രഹാം തെക്കേടത്തിൻറെ പ്രീയ മാതാവ് മിസ്സിസ്. മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈയിലെ നെറൂളിൽ നിര്യാതയായി....

1 min read

ന്യുനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം  Fr.Johnson Punchakonam ജാതി, മത, ലിംഗ, പ്രാദേശിക ഭേദമില്ലാത്ത സ്വാതന്ത്ര്യവും സമത്വവും ഒരോ പൗരന്മാര്‍ക്കുംഉറപ്പുനല്‍കുന്നതാണ് ഇന്ത്യൻ  ഭരണഘടന. അതിൽ സാമൂഹ്യപരമായും വിദ്യഭ്യാസപരമായുംപിന്നോക്കം നില്‍ക്കുന്ന മതവിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ പ്രത്യേകനിയമനിര്‍മ്മാണാവകാശം ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയിലെ വകുപ്പുകൾ പ്രകാരം   “ന്യൂനപക്ഷം” എന്നത് ജനസംഖ്യയുടെ പകുതിയിൽ താഴെ വരുന്ന സംഖ്യയാണ് അര്‍ത്ഥമാക്കുന്നത്. ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം ജനസംഖ്യയുടെ പകുതിയിൽ താഴെ നില്ക്കുന്നആറു മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി അംഗീകരിച്ചിരിക്കുന്നത്. 2013 ലെ സെൻസസ്അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ125 കോടി ആയിരുന്നു. ഹിന്ദുക്കൾ                 79.8% മുസ്ലീങ്ങൾ           ...

1 min read

“നാഥൻ മൃതരിടയിലുറപ്പിച്ചാദത്തെ ഖേദിക്കേണ്ട നിൻപാപത്തെ ഓർത്തിനിയും നീ നീ കുറ്റം ചെയ്തതിനല്ലോ ഞാൻ കൊണ്ടാടികൾ ഏദൻ കനിനീ നിന്നതിനാൽ കൈപ്പും കുടിച്ചേൻഞാൻ നഗ്നതയാൽ നീ ഇലകൾ ചാർത്തി...

1 min read

പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്‍റെ ശക്തിയെ ആദരിക്കേണ്ടത് സൃഷ്ടിയിയുടെ കടമയാണ്. തന്റെ സൃഷ്ടിയായ ഈ പ്രപഞ്ചത്തെ പരിപാലിക്കേണ്ട ചുമതല തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനാണ്. മനുഷ്യവര്‍ഗത്തിന്‍റെയും ഇതരജീവജാലങ്ങളുടെയും...

1 min read

കൊല്ലം ജില്ലയിലെ ചാത്തന്നൂർ ചെങ്കുളളം ഗ്രാമത്തിലെ കൊട്ടാരഴികത്ത് കുടുംബത്തിൽ ശ്രീ. എം. കുരികേശുവിന്റെയും ശ്രീമതി. ശോശാമ്മയുടെയും മൂത്ത മകനായി1928 നവംബർ 25ന് "കുഞ്ഞുകുഞ്ഞു" എന്ന് വിളിപ്പേരൊടെ കെ.മാത്യൂസ്...

1 min read

കരട് ബില്ലും ഓർഡിനൻസും ഒക്കെ നിയമ സഭ ഇലക്ഷൻ തന്ത്രങ്ങളുടെ ഭാഗമായി വരുന്ന തുറുപ്പ്ചീട്ടുകളാണ്. അടുത്ത ഇലക്ഷനിൽ തങ്ങൾ ജയിച്ചാൽ ഇങ്ങനെ ഒന്ന് നടപ്പിലാക്കി തരാം എന്ന...

ആദ്യമാതാപിതാക്കളായ ആദമും ഹവ്വയും നമ്മിലൂടെ ഈ പ്രപഞ്ചത്തിൽ ഇന്നും ജീവിക്കുന്നു. അവരുടെ ശരീരത്തിന്റെ അംശമല്ലേ ഞാനും നീയും. ആദ്യമാതാപിതാക്കളിൽ ഞാനും നീയുംഉണ്ടായിരുന്നു. എന്നെയും നിന്നെയുമാണ് അദിയിൽ ദൈവം...

Instagram did not return a 200.