Cosmic Vision

Love God Love Life

കോവിഡ് നോമ്പും / പരിസ്ഥിതി ആത്മീയതയും

പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്‍റെ ശക്തിയെ ആദരിക്കേണ്ടത് സൃഷ്ടിയിയുടെ കടമയാണ്. തന്റെ സൃഷ്ടിയായ ഈ പ്രപഞ്ചത്തെ പരിപാലിക്കേണ്ട ചുമതല തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനാണ്. മനുഷ്യവര്‍ഗത്തിന്‍റെയും ഇതരജീവജാലങ്ങളുടെയും എല്ലാ ഭൗതികാവശ്യങ്ങളും നിറവേറ്റുന്നത് ഏദൻ പറുദീസയായ ഈ പ്രപഞ്ചമാണ്. പ്രപഞ്ചത്തിന്റെ താളത്തിന് മാറ്റം സംഭവിച്ചാൽ സൃഷ്ടിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. പ്രകൃതിയും മനുഷ്യനും, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിലുണ്ടായിട്ടുള്ള ശൈഥില്യങ്ങള്‍ നമ്മുടെ ആത്മീയജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. സൃഷ്ടി മുഴുവനും ഈ പ്രപഞ്ചത്തിന്‍റെ ആത്മാവ് എന്നു വിളിക്കപ്പെടുന്ന നീരുറവയില്‍നിന്ന് പാനം ചെയ്യുന്നവരാണ്. മനുഷ്യൻ ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്, സർവ്വ സൃഷ്ടിയും ഈ പ്രപഞ്ചത്തിൽ ലയിച്ചു ചേരേണ്ടവരാണ്. പ്രകൃതിയും ജീവിതവും ആത്മീയതയും ഒന്ന് ചേര്‍ന്ന് പരസ്പരലയത്തിൽ ജീവിക്കുന്നതാണ് യഥാര്‍ത്ഥ ആത്മീയത. ആ ആത്മീയതക്ക് കോട്ടം സംഭവിച്ചപ്പോൾ ദൈവം ഇടപെട്ടു.

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവുംമൂലം ലോകത്ത് വർധിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾക്കും
പരിഹാരമാകുവാൻ വേണ്ടിയാണ് ഈ ദൈവീക ഇടപെടൽ എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.

ലോകമെമ്പാടും ആശങ്കകളും ദുഖങ്ങളും അനിശ്ചിതത്വങ്ങളും സമ്മാനിച്ച വർഷമാണ് 2020 എന്നാണ് മനുഷ്യന്റെ വിലയിരുത്തൽ. ലോകമെങ്ങും കൊറോണ വൈറസ് വ്യാപിച്ചതോടെ ജനങ്ങളുടെ ജീവിത ശൈലിയിൽ നിരവധി മാറ്റങ്ങളാണ് വന്നത്.

സാമൂഹിക അകലം കൃത്യമായി പാലിക്കുവാൻ നാം നിർബന്ധിതരായി. പലരും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങാറുള്ളൂ. അതും മാസ്ക് ധരിച്ചുകൊണ്ട് മാത്രം. കുറെ പേരെങ്കിലും മാംസാഹാരം നിർത്തി വെജിറ്റേറിയനായി മാറിയിട്ടുണ്ട്.

കോവിഡ് ഭയം നമുക്ക് ഒന്നിച്ചുള്ള കുടുംബനിമിഷങ്ങളെ തിരികെ നൽകി. അല്പവിഭവങ്ങളിൽ നിന്നും വലിയ സന്തോഷങ്ങൾ മനുഷ്യൻ ആസ്വദിക്കാൻ തിരികെ ശ്രമിച്ചു തുടങ്ങിയെന്നതു മറ്റൊരു നല്ല പാഠം.

ഒരു വശത്ത് ശാസ്ത്രം മരവിച്ചു നിൽക്കുമ്പോൾ മറുവശത്ത് പ്രകൃതിയോടുള്ള മനുഷ്യന്റെ അമിത ചൂഷണത്തിന് കുറവ് വന്നു.

അന്തരീക്ഷത്തിൽ കാർബൺ ഡയോക്‌സൈഡിന്റെ അളവ് ക്രമാതീതമായി വർധിപ്പിക്കുന്ന വസ്തുക്കളുടെ ഉപയോഗവും പ്രപഞ്ചത്തിന്റെതന്നെ താളം തെറ്റിച്ച് പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും നിലനിൽപ്പിനുതന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന അവസ്ഥക്ക് കഴിഞ്ഞ ഒരു വർഷമായി മാറ്റം സംഭവിച്ചു.

ആഗോളതാപ നിലയിലുണ്ടായ വിത്യാസം മൂലം സമുദ്രജലനിരപ്പിലുണ്ടാകുന്ന വ്യതിയാനം, വെള്ളപ്പൊക്കം, വരൾച്ച, പ്രകൃതിദുരന്തങ്ങൾ, ഭക്ഷ്യക്ഷാമം, പകർച്ചവ്യാധികൾ എന്നിവക്ക് മാറ്റം സംഭവിച്ചു.

കാർബൺ നോമ്പ് / പരിസ്ഥിതി ആത്മീയത

ആത്മീയജീവിതത്തിന്റെ പ്രധാന ആയുധമാണ് നോമ്പും ഉപവാസവുമെങ്കിൽ, പരിസ്ഥിതി ആത്മീയതയുടെ പുത്തൻ ചിന്താവിഷയവും അനുഷ്ഠാനവുമാണ് പരിസ്ഥിതി ആത്മീയത അഥവാ കാർബൺ നോമ്പ്.

ആധുനിക കാലത്തിനു ചേർന്ന മാനങ്ങൾ നൽകുവാൻ, പരിസ്ഥിതിയെ കരുതുന്ന കാർബൺ നോമ്പ് അല്ലെങ്കിൽ കാർബൺ ഉപവാസം

പ്രകൃതി മനുഷ്യന് നിർബന്ധിതമായി കൽപിച്ച കാർബൺ നോമ്പ് / പരിസ്ഥിതി ആത്മീയതയിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്.

കാലാവസ്ഥവ്യതിയാനത്തിന്റെ സന്തുലിതാവസ്ഥയുടെ പരിപാലകനായി കോവിഡ് കാലം മാറി എന്നതാണ് സത്യം.

കോവിഡ് 19 എന്ന മഹാമാരിമൂലം അന്തരീക്ഷത്തിലെ മലിനീകരണത്തിന് വൻതോതിലാണ് കുറവു വന്നത്. ലോകരാജ്യങ്ങളിലെല്ലാം  വായുമലിനീകരണ നിരക്ക് കുത്തനെ കുറഞ്ഞിട്ടുണ്ട്. 70 വർഷങ്ങൾക്കുശേഷം ഏറ്റവും കുറവ് വായുമലിനീകരണം രേഖപ്പെടുത്തുന്ന വർഷം 2020 ആകുമെന്ന് നിഗമനത്തിലാണ് ഗവേഷകർ. പ്രകൃതിക്ക് മനുഷ്യൻ മൂലമുണ്ടാകുന്ന വിപത്തുകളിൽനിന്ന് ആശ്വാസമാകുന്നുണ്ടെന്ന് വേണം കരുതാൻ.

ലോക്ഡൗൺ നോമ്പ്
രോഗം കൂടുതൽ ജനങ്ങളിലേക്കു പകരുന്നത് തടയാൻ അടച്ചിട്ട പല രാജ്യങ്ങളിലും മലിനീകരണ നിരക്ക് കുറയുന്നതായി റിപ്പോർട്ടുകൾ. നിരത്തിൽ വാഹനങ്ങൾ ഇറങ്ങാതായതും ഫാക്ടറികളുടെ പ്രവർത്തനം നിലച്ചതും നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതും പുറംതള്ളുന്ന മാലിന്യങ്ങൾ കത്തിക്കുന്നതിൽ ഉണ്ടായ കുറവുമെല്ലാം പ്രകൃതിക്ക് അനുകൂല ഫലങ്ങളായി മാറി

സ്വന്തം ആരോഗ്യം ഭയന്ന് ജനങ്ങള്‍ വീടുകളില്‍ തന്നെ ഒതുങ്ങിയതോടെ മെച്ചപ്പെട്ടത് അന്തരീക്ഷ ആരോഗ്യമാണ് കൈവന്നത്. വായുമലിനീകരണം മൂലം ഉണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങൾക്ക് വ്യാപകമായി കുറവ് വന്നിട്ടുണ്ട്. അത്യാവശ്യത്തിന് മാത്രം ഹോസ്പിറ്റൽ പോകുക എന്ന തിരിച്ചറിവിലേക്ക് മനുഷ്യൻ എത്തി. വായുമലിനീകരണം കുറഞ്ഞതോടെ ആയുസ്സ് നീട്ടി ലഭിച്ചവരുടെ എണ്ണം കോവിഡ് ബാധിച്ച് മരിച്ചവരേക്കാള്‍ ആധികം വരു. മലിനീകരിക്കപ്പെട്ട വായു നിരന്തരമായി ശ്വസിക്കുന്നതിലൂടെ മനുഷ്യന്‍റെ ആയുസ്സിന് സാരമായ കുറവുണ്ടാകുമായിരുന്നു സാഹചര്യം മാസ്ക് ധരിക്കുന്നതുമൂലം ഇല്ലാതെയായി. ഓരോ വര്‍ഷവും മലിനവായു ആയിരക്കണക്കിനാളുകളെ രോഗികളാക്കുന്നുണ്ട്. ലോകത്ത് ഏറ്റവും വലിയ രോഗബാധിത മരണങ്ങള്‍ നടക്കുന്നത് വായുമലിനീകരണം മൂലമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

നമുക്കു ചിരപരിചിതമായ കാലാവസ്ഥയായ വേനൽക്കാലം, മഞ്ഞുകാലം, മഴക്കാലം എന്നിവക്കൊക്കെ നിയതമായ കാലഗണനയും സ്ഥലവുമൊക്കെ ഉണ്ടായിരുന്നു. അതെല്ലാം കീഴ്മേൽ മറിച്ചു കൊണ്ട് കാലാവസ്ഥയിൽ വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യനിർമ്മിതമായ കാലാവസ്ഥ മാറ്റമെന്നതാണ് (Anthropogenic climate change) എന്നാണ് അറിയപ്പെടുന്നത്.

ഇഷ്ടപ്പെടുന്നതു പലതും വർജ്ജിക്കുകയാണ് ആത്മീയ നോമ്പിന്റെ പതിവുരീതി. എന്നാൽ കാർബൺ അന്തരീക്ഷത്തിലേക്കു വമിപ്പിക്കുന്നതിലുള്ള മനപൂർവമായ നിയന്ത്രണമാണ് കാർബൺ നോമ്പിന്റെ കാതൽ.

കാർബൺ നോമ്പിന്റെ ഗുണങ്ങൾ

 1. വൈദ്യുതി ഉപവാസം
  വൈദ്യുതിയുടെ വിവേകമയമായ ഉപഭോഗം ശീലിക്കാൻ കാരണമായി. 
 2. മിതവ്യയ ഉപവാസം
  സൂപ്പർമാർക്കറ്റിൽ പോയി കണ്ണിൽ കണ്ടതെല്ലാം വാങ്ങുന്ന സ്വഭാവവും മാറി. അനാവശ്യമായ വാങ്ങിക്കൂട്ടലുകൾ ഒഴിവാക്കുവാൻ നാം നിർബന്ധിതരായി. മിതത്വം പരിസ്ഥിതി സ്നേഹവുമായി ഏറെ ബന്ധപ്പെട്ടതാണ്.
 3. ശബ്ദ ഉപവാസം

ശബ്ദ മലിനീകരണം; നിശബ്ദ കൊലയാളി
ശബ്ദമലിനീകരണത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ജനസാന്ദ്രത കൂടിയ വലിയ നഗരങ്ങളിലും വലിയ ഫാക്ടറികളുടെ സമീപത്ത് ജിവിക്കുന്നവരിലുമാണ്. ജനസാന്ദ്രതയും ജനപെരുപ്പവും അതിനോടനുബന്ധിച്ച വാഹനപെരുപ്പവും ഇതിന്റെ തീവ്രതകൂട്ടുന്നു. ഉത്സവങ്ങളിലും സ്റ്റേജ് പരിപാടികളിലും ഉത്സവങ്ങളുടെ പേരിലുള്ള കരിമരുന്ന് പ്രയോഗങ്ങളും ശബ്ദങ്ങളും തുടങ്ങിയ ശബ്ദസ്രോതസ്സുകൾക്ക്‌ കഴിഞ്ഞവർഷം കുറവുവന്നു.

 1. ഡ്രൈവിങ് ഉപവാസം
  അത്യാവശ്യത്തിന് മാത്രം വാഹനങ്ങൾ ഉപയോഗിച്ചതുമൂലം അപകടങ്ങൾ കുറഞ്ഞു.

5 . സംമൂഹിക അകല ഉപവാസം
6 . സ്വയ ശുദ്ധീകരണ ഉപവാസം
7 . വരവറിഞ്ഞ് ചെലവാക്കാൻ’ കുടുംബങ്ങളും ശീലിച്ചു തുടങ്ങി
8 . മാസ്‌ക് നിർബന്ധമാക്കിയതോടെ ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള സൗന്ദര്യവർധക ഉൽപന്നങ്ങൾ പെട്ടിക്കുള്ളിൽ തന്നെ ഇരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നായി.
9 . വർക്ക് അറ്റ് ഹോം’ കൂടിയായതോടെ മേക്കപ്പ് പോലും മറന്നവരുമുണ്ട്.

 1. “ഗൂഗിൾമീറ്റും” “സൂമും” സോഷ്യൽ മീഡിയയും താരങ്ങളായി മാറി

കൊറോണക്കാലം പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുവാൻ കാരണമായി എന്ന തിരിച്ചറിവ് നമുണ്ടാകട്ടെ…!!!