Cosmic Vision

Love God Love Life

മരണം…!!!

ആദ്യമാതാപിതാക്കളായ ആദമും ഹവ്വയും നമ്മിലൂടെ ഈ പ്രപഞ്ചത്തിൽ ഇന്നും ജീവിക്കുന്നു. അവരുടെ ശരീരത്തിന്റെ അംശമല്ലേ ഞാനും നീയും. ആദ്യമാതാപിതാക്കളിൽ ഞാനും നീയുംഉണ്ടായിരുന്നു. എന്നെയും നിന്നെയുമാണ് അദിയിൽ ദൈവം സൃഷ്ടിച്ചത്. “നിങ്ങൾ വർദ്ധിച്ചുപെരുകി ഭൂമിയിൽ നിറയുവിൻ” ആ “നിങ്ങൾ” ആണ് ഇന്നും ഈ പ്രപഞ്ചത്തിൽ നമ്മിലൂടെജീവിക്കുന്നത്. നിന്നിലെ ഒരംശം അടുത്ത തലമുറയുടെ നിലനിർത്തികൊണ്ട് നീ മണ്ണിലേക്ക്‌ലയിച്ചുചേരും.

‘ജനനം’, ‘മരണം’ എന്ന മൂന്നക്ഷരങ്ങളുടെ ഇടയിലുള്ള ‘ജീവിതം’ എന്ന മൂന്നക്ഷരത്തിലൂടെജീവിക്കുവാൻ ഓര്‍മ്മിപ്പിക്കുന്നതാണ് മരണം. മരണത്തിലേക്കുള്ള യാത്രയാണ് ജീവിതം. ജീവിതത്തിന്റെ അവസാനത്തെ സമ്മാനമാണ് മരണം. മനുഷ്യന്‍റെ എല്ലാ അഹംഭാവത്തെയുംഇല്ലാതാക്കുന്ന മരുന്നാണ് മരണം. ജീവിതത്തിൽ ഒരിക്കലെങ്കിലും മരണത്തെ കുറിച്ച് ഒന്ന്ആത്മാർത്ഥമായി ധ്യാനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നമ്മുടെ ജീവിതത്തെ കുറെകൂടിവിശുദ്ധീകരിക്കാൻ നമുക്ക് സാധിക്കുമായിരുന്നു.

ആർക്കുവേണ്ടിയാണ് നാം വാങ്ങിപ്പോയവരെ ഓർക്കുന്നത്? നമ്മുടെ വിരസമെന്ന് തോന്നുന്ന ജീവിതത്തെയും കൂടി ചിന്തിക്കാനാണ് ഈ ദിനം‌. ഒരുപക്ഷേ നമ്മോട് തിന്മ പ്രവർത്തിച്ച വ്യക്തിയുടെകല്ലറയുടെ മുന്നിൽ നിൽക്കുമ്പോള്‍ പോലും ആ വ്യക്തിയെ കുറിച്ച് നല്ലത് മാത്രം ചിന്തിക്കുവാൻകല്ലറകള്‍ നമ്മെ സഹായിച്ചേക്കാം.നമ്മുടെ ജീവിതത്തെ കരുപിടിപ്പിക്കുവാൻ പ്രയത്നിച്ച നമ്മുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ. സ്നേഹിച്ചും, പങ്കുവച്ചും, ആഘോഷിച്ചും, ജീവിച്ചും കൊതിതീരാത്ത ആയുസ്സിൽഎത്രയോ പേർ കടന്നുപോയിരിക്കുന്നു.

മനുഷ്യൻ ജിജ്ഞാസയുള്ളവനാണ്. എല്ലാറ്റിനെയും അനുഭവിച്ചറിയാനുള്ള വാസന അവനിലുണ്ട്. എല്ലാം തൊട്ടറിഞ്ഞു പരിശോധിച്ച്, അതിൽ നിന്നും ലഭിക്കുന്ന അറിവിൽ നിന്നും അവൻഅനുഭവങ്ങൾ സ്വന്തമാക്കുന്നു. എന്നാൽ മരണത്തെ മാത്രം മനുഷ്യന് തൊട്ടറിഞ്ഞ് അറിവ്നേടിയതിനു ശേഷം അനുഭവിക്കാൻ സാധിക്കുന്നില്ല. മനുഷ്യന്‍റെ എല്ലാ കണ്ടുപിടുത്തങ്ങളുടെയുംശാസ്ത്രങ്ങളുടെയും മുന്നിൽ മരണം സമസ്യയായി നില്‍ക്കുന്നു. കേവലം അല്പം സോപ്പുവെള്ളത്തിൽകഴുകിയാൽ പോകുന്ന കൊറോണ എത്രയോ മനുഷ്യരുടെ ആഗ്രഹങ്ങളെ നിമിഷങ്ങൾ കൊണ്ട്ഇല്ലാതാക്കി. ദൈവത്തെ സ്നേഹിക്കുന്നവർക്ക് മരണത്തെ സ്നേഹിച്ച് സ്വപ്നം കാണുവാൻസാധിക്കും. കാരണം അവർ മരണശേഷം തന്റെ പൂർവ്വികരോട് ചേരുന്നു എന്ന ബോധ്യംഉള്ളതുകൊണ്ടാണ് സ്വർഗ്ഗീയ അനുഭവം മുന്നിൽ കണ്ട് മരണത്തെ സ്വപ്നം കാണുവാൻസാധിക്കുന്നത്.

ദൈവ സ്വപ്നത്തിന്‍റെ മൂർത്തമായ കാൽവരിയിലെ മരണത്തിലൂടെ “സകലവും പൂർത്തിയായി”യേശു ക്രിസ്തു പറഞ്ഞത്. യേശു ക്രിസ്തു മരണത്തെ വിളിച്ചത് നിദ്രയെന്നാണ്. വിശുദ്ധ പൗലോസ്മരണത്തെ “ലാഭ”മെന്ന് വിളിക്കുന്നു. മരണം ലാഭമാകണമെങ്കിൽ യേശുക്രിസ്തു നമ്മുടെജീവിതത്തിന്‍റെ അർത്ഥമാകണം. എന്നെയും കാത്ത് ഈ ഭൂമിയിൽ എവിടെയോ ഒരു കല്ലറക്കുള്ളആറടിമണ്ണ് ഒഴിഞ്ഞുകിടപ്പുണ്ടാകും. ഒരു നിമിഷത്തേക്കെങ്കിലും നമുക്ക് നമ്മുടെ മരണത്തെ കുറിച്ച്ചിന്തിക്കാം. അനേകം ശബ്ദങ്ങളുരുവിട്ട നാവിൽ ‘ദൈവമേ’ എന്ന് വിളിച്ചു “മരിക്കുവാൻ” നമ്മുടെഅന്ത്യനിമിഷത്തെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കാം. പ്രീയപ്പെട്ടവരുടെ ശവകുടീരത്തിന് മുന്നിൽ തിരിതെളിച്ച് പ്രാർത്ഥിക്കുമ്പോൾ ഓർക്കണം ഒരു കല്ലറക്കുള്ള ആറടിമണ്ണ് കല്ലേറ് ദൂരത്തിൽനമ്മെയും കാത്ത് ഒരുങ്ങികിടപ്പുണ്ട് എന്ന്. ഇന്ന് ഞാൻ ജീവനോടെ ചവിട്ടി നിൽകൂന്ന ഭൂമിയിൽനാളെ ഞാനും നിശ്ചലരായി കിടന്നുറങ്ങും. നല്ലൊരന്ത്യം പ്രാപിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നമണവറയിൽ പ്രവേശിക്കുവാൻ നമുക്കും ഒരുങ്ങാം.